വാര്‍ത്താ വിശകലനം

അനില്‍

എറണാകുളം നഗരത്തില്‍ ജനമൈത്രി പോലീസ് നടത്തിയ സദാചാര പോലീസിംഗ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വളരെ സ്വതന്ത്രമായി ചിന്തിക്കുകയും മാധ്യമപ്രവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന ഒരു യുവാവും യുവതിയുമാണ് ഇത്തരത്തില്‍ എറണാകുളം ജനമൈത്രി പോലീസിന്റെ ക്രൂരമായ പോലീസ് പീഡനത്തിന് ഇരയായത്.

കലൂര്‍ മാതൃഭൂമി ജംഗ്ഷനില്‍ 30 ന് രാത്രി രണ്ടുമണിക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന നാരദ ന്യൂസ് പ്രവര്‍ത്തകയായ അമൃതയെ പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തന്റെ ഐഡന്റിറ്റി വ്യക്തമാക്കി റെയില്‍വേ സ്‌റ്റേഷനിലേക്ക്ു പോകുകയാണെന്നു പറഞ്ഞ അമൃതയെ ഒരു പ്രകോപനവുമില്ലാതെ സദാചാര ലംഘനം ആരോപിച്ച് കേട്ടാല്‍ അറക്കുന്ന തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ജനമൈത്രി നീതി നിര്‍വ്വഹണം ശക്തമാക്കുകയായിരുന്നു പോലീസ്. തുടര്‍ന്ന് പൊലിസ് അമൃതയുടെ സഹപ്രവര്‍ത്തകനായ പ്രതീഷിനെ വിളിക്കാനാവശ്യപ്പെട്ടു. എന്നാല്‍ താന്‍ മദ്യപിച്ചിട്ടുണ്ടെന്നും വരാനാവില്ല എന്നും പറഞ്ഞ പ്രതീഷിനെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തുകയയാരുന്നു പോലീസ്. പിന്നീട് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. അമൃതയെ ചീത്തവിളിച്ചുകൊണ്ട് മര്‍ദ്ദിച്ച വനിതാ പൊലീസുകാരി യുവതിക്ക് അഹങ്കാരമാണെന്നും വിളിച്ചുപറഞ്ഞു. പ്രതീഷിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. പ്രതീഷിനെയും അമൃതയേയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസ് അതിക്രൂരമായാണ് പ്രതീഷിനെ മര്‍ദ്ദിച്ചത്. തലയിലും പുറത്തും മര്‍ദ്ദിച്ചു. ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഡോക്ടറോട് പൊലീസ് ഏല്‍പ്പിച്ച പരുക്കുകള്‍ രേഖപ്പെടുത്താന്‍ പ്രതീഷ് ആവശ്യ്‌പ്പെട്ടപ്പോള്‍ മാത്രമാണ് ആ പാടുകളും രേഖപ്പെടുത്തിയത്. തുടര്‍ന്ന് അടിവസ്ത്രം മാത്രമിടുവിച്ച് സെല്ലില്‍ അടച്ചു അപമാനിക്കുകയും ചെയ്തു. കടുത്ത അപമാന ഭാരത്താല്‍ പ്രയാസപ്പെടുന്ന നിലയിലാണ് നിലവില്‍ പ്രതീഷ്. അമൃതയും പ്രതീഷും ഇക്കാര്യങ്ങള്‍ വിശദമായി കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പക്ഷെ പോലീസ് എല്ലാം ന്യായീകരിച്ച് അതെല്ലാം വെറും ആരോപണമാത്രമാണെന്ന് അവകാശപ്പെട്ട് സുരക്ഷിതരായി കഴിഞ്ഞു. കൂടുല്‍ നന്നായി ജനങ്ങളോടൊപ്പം നില്കുന്നതിനുവേണ്ടിയാണ് ചോദ്യം ചെയ്തതെന്നും മറ്റെല്ലാം ആരോപണങ്ങളാണെന്നും ഔദ്യോഗിക നിലപ്പാടും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ പോലീസ് ന്യായീകരണം തിരിച്ചറിയാന്‍ അരിയാഹാരം പോലും കഴിക്കണമെന്നില്ല കേരളത്തില്‍.

ഇനി നീതി പിണറായി വിജയന്റെ കോര്‍ട്ടിലാണ്. സ്വതന്ത്രരായി ചിന്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ഗതി വരാമെങ്കില്‍ തീര്‍ച്ചയായും കേരളം വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ്. ഇനിയും പോലീസ് നീതിനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വിത്യസ്ത കേരളത്തിന് പ്രതീക്ഷിക്കാനാവുമോ എന്നതിന്റെ ഒരു ലിറ്റമസ് ടെസ്റ്റുകൂടെയാണ് ഇത്. ജനമൈത്രി നീതി നിര്‍വ്വഹണം പോലീസ് മന്ത്രി തിരുത്തുമോ? പോലീസ്സില്‍ നിന്നല്ലെങ്കില്‍, പിണറായി വിജയനില്‍ നിന്നെങ്കിലും നീതി പ്രതീക്ഷിക്കാമോ എന്നതു കേരളം ഉറപ്പുവരുത്തേണ്ട ഒരു ചോദ്യം കൂടെയാണ്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow