ഓഖി ചുഴലിക്കൊടുക്കാറ്റ് ഒടുവിലത്തെ കണക്ക് ഇനിയും മൂന്നൂറുപേരെ കാണാനുണ്ടെന്നാണ്! തിരുവനന്തപുരത്തു നിന്ന് 255 പേരെയും കൊച്ചിയില്‍ നിന്ന് 45 പേരെയും. ഇതിനകം സ്ഥിരീകരിച്ച മരണങ്ങള്‍, തിരിച്ചറിയപ്പെടാതെ മൃതദേഹങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ നാനൂറിനടുതെത്തെുമെന്നാണ് പ്രാഥമികമായി കണക്കാക്കാവുന്നത്.

ഇത്ര വലിയൊരു മരണം നടന്നിട്ടുണ്ടാകുമെന്ന് ഈ ലേഖകനടക്കം പ്രദേശവാസികളല്ലാത്തയാരും ഇന്നു വരെ കണക്കുകൂട്ടിയിരുന്നില്ല. സര്‍ക്കാരും പോലീസും പറഞ്ഞിരുന്ന കണക്കുകളില്‍ തെറ്റുകള്‍ വരാമെങ്കിലും ഇത്ര വലിയ വിത്യാസം വരുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ലത്തീന്‍ സഭ സര്‍ക്കാരിനെതിരെ തുടക്കത്തിലുയര്‍ത്തിയിരുന്ന കടുത്ത വിമര്‍ശനങ്ങളില്‍ കുറച്ചൊക്കെ രാഷ്ട്രീയമുണ്ട് എന്നു വിശ്വസിച്ചു പോയ ഈ ലേഖകനടക്കുമുള്ളയാളുകള്‍ നിരുപാധികം മത്സ്യത്തൊഴിലാളികളോട് മാപ്പു പറയേണ്ട സ്ഥിതിയാണ്. ലത്തീന്‍ സഭ പോലും പറഞ്ഞതിനപ്പുറമാണ് കാര്യങ്ങള്‍.

ഇപ്പോള്‍ 200 മത്സ്യബന്ധന ബോട്ടുകളിറക്കി കേരളം മുതല്‍ ഗോവ വരെയുള്ള തീരങ്ങളില്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. നല്ലത് എന്നു പറയാന്‍ നാവുപൊന്തുന്നില്ല. ഈ തീരുമാനം വരുന്നത് രണ്ടാഴ്ചക്കും ശേഷമാണെന്നതു തന്നെ കാരണം.

കേരള ജനത എത്രകണ്ട് മത്സ്യത്തൊഴിലാളി പ്രശ്നങ്ങളോട് വിമുഖത കാണിക്കുന്നു, അഥവാ അങ്ങനെ വിമുഖരാകുന്നതിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മതസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് അവരെ എത്തിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഈ ദുരന്തം. ഫേസ് ബുക്കിലും വാട്സാപ്പിലും വന്ന് പൊതുസമൂഹ 'ബുദ്ധിജീവി'കളോട് തങ്ങളുടെ പ്രശ്നങ്ങള്‍ പറയാന്‍ കഴിയുന്ന ബുദ്ധിജീവികള്‍ ആ സമൂഹത്തിനില്ല. അടിത്തട്ടില്‍ വരെ വേരോട്ടമുള്ള സംഘടനകളും അവര്‍ക്കില്ല. ഉള്ള സംഘടനകള്‍ അവരെ പൊതുസമൂഹത്തില്‍ നിന്ന് വേലി കെട്ടിത്തിരിച്ച് സ്വന്തമൊരു സാമ്രാജ്യം ഭരിക്കാനാണിഷ്ടപ്പെട്ടത് എന്നും വരും. എന്തുതന്നെയാലും സ്വന്തം തൊഴിലിനായി പരസ്യമായി എല്ലാവരോടും പറഞ്ഞ് കണക്കുപോലും അംഗീകരിക്കപ്പെടാന്‍ ഇത്രയധികം ദിവസമെടുത്തു. ഇതേവരെ സര്‍ക്കാര്‍ കണക്കുകള്‍ നൂറില്‍ത്താഴെയായിരുന്നു.

ഓഖിയുണ്ടാക്കിയ കടലിളക്കം നിലച്ച് സുഗമമായ തിരച്ചില്‍ നടത്താവുന്ന സാഹചര്യം വന്ന് ഒരാഴ്ചയും കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ 200 മത്സ്യബന്ധന ബോട്ടുകളെ തിരച്ചിലിനയക്കാന്‍ തീരുമാനം വരുന്നത്. എത്ര യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി!!! കേന്ദ്ര സര്‍ക്കാര്‍ ഇന്നേവരെ കേരളത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നിര്‍മ്മലാ സീതാരാമന്‍ വന്നുപോയ കാര്യം ഒട്ടും മറന്നിട്ടല്ല ഇതു പറയുന്നത്. അവരുടെ വരവും പോക്കും വെറും പബ്ലിസിറ്റിസ്റ്റണ്ട് മാത്രമായിരുന്നു എന്ന ക്രൂരയാഥാര്‍ത്ഥ്യമാണിന്ന് പുറത്തുവരുന്നത്. പിണറായി, മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി, ചന്ദ്രശേഖര്‍ തുടങ്ങിയവരേക്കാള്‍ കടലോരമക്കളുടെ മനം കവരാന്‍ നിര്‍മ്മലക്ക് കഴിഞ്ഞുവെന്ന് പേനയുന്തിയ പത്രക്കാരും, വിളിച്ചുകൂവിയ ടിവിക്കാരും, തുടര്‍ന്നും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന തികഞ്ഞ അനാസ്ഥയുടെ സാഹചര്യത്തില്‍, നിര്‍മ്മലയുടെ പ്രകടനം കേന്ദ്രസര്‍ക്കാര്‍ കാട്ടിയ ഒറു കൊടും ചതിയായിരുന്നു എന്നു തുറന്നു പറയാനും മാപ്പു പറയാനും എന്താണ് തയ്യാറാകാത്തത്?

അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിത്. ഇത്രയേറെ മനുഷ്യര്‍ കടലില്‍ക്കുടങ്ങിപ്പോയി എന്നൊരു വസ്തുത ഡിസംബര്‍ ഒന്നിന് എന്തുകൊണ്ട് സര്‍ക്കാരിനു ലഭ്യമായില്ല? ആരാണിതിനുത്തരവാദികള്‍? അന്നത് തുറന്നംഗീകരിച്ചിരുന്നുവെങ്കില്‍ കപ്പലുകളും വ്യേമസേനാ വിമാനങ്ങളും ഇതരസംവിധാനങ്ങളും ഉപയോഗിച്ച് വ്യാപകമായ ഒരു തിരിച്ചില്‍ നടത്താനാകുമായിരുന്നില്ലേ? 1971 ല്‍ ഇന്ത്യക്ക് ബംഗ്ലാദേശില്‍ പട്ടാളത്തെ അയച്ച് ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനായി. ഇന്ത്യയിലേക്കു വന്ന ഒരു കോടിപ്പേരെ തീറ്റിപ്പോറ്റി നിലനിര്‍ത്താനുമായി. 2017 ആകുമ്പോള്‍ കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരയാന്‍ എത്രകപ്പലുകളും വിമാനങ്ങളും പോയി? ഇനി ഈ 300 പേരുടെ മൃതദേഹമെങ്കിലും ലഭിക്കുമോ? ദുരന്തത്തിന്റെ കാര്യത്തില്‍ സമയോചിതമായി മുന്നറിയിപ്പുകൊടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള രക്ഷാപ്രവര്‍ത്തനം, അപകടത്തിലായ മനുഷ്യരുടെ എണ്ണം വളരെക്കുറച്ചു പറഞ്ഞതിനാല്‍, വേണ്ടതിന്റെ പത്തിലൊന്നു പോലും ഗൗരവത്തിലായുമില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്തു എന്നു ഭരണാധികാരകള്‍ തട്ടിവിടുന്നു. ഇന്നത്തെ ഇന്ത്യക്ക് മനുഷ്യസാധ്യമായത് ഇതായിരുന്നോ? ഞെട്ടലോടെ നമെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow