കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി വാങ്ങിയ പണത്തിന്റെ മുതലും പലിശയും അടക്കാനെന്ന പേരില്‍ മറിച്ചുവിറ്റതിനെതിരെ ഒരു വിഭാഗം അച്ചന്മാരുയര്‍ത്തിയ പരസ്യപ്രതിഷേധം പരാതികളായി റോമിലേക്കെത്തിയിരിക്കുകയാണ്. കോടിക്കണക്കിനു രൂപ തല്പരകക്ഷികള്‍ക്കു ലാഭമുണ്ടാക്കുന്നതും പതിനെട്ട് കോടിയോളം രൂപ അനധികൃതമായി കള്ളപ്പണമായി ഇടനിലക്കാര്‍ കൈക്കലാക്കുന്നതുമാണ് ഇടപാട് എന്നാണ് പറയപ്പെടുന്നത്.

കത്തോലിക്കാസഭയുടെ ഘടനയിലേക്ക് ജനാധിപത്യത്തിന്റെ നൂറുങ്ങുവെട്ടം പോലും ഇന്നും കടന്നു വന്നിട്ടില്ല. ആ ലക്ഷ്യം വച്ച് അമ്പതു കൊല്ലത്തോളം പൊരുതിയ ജോസഫ് പുലിക്കുന്നേലിന്റെ ചിത എരിഞ്ഞടങ്ങുന്ന അതേ സമയത്താണ് സീറോ മലബാര്‍ സഭയുടെ തലവനെത്തന്നെ ഭീമമായ അഴിമതിയുടെ പേരില്‍ വലിയൊരു വിഭാഗം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എന്നത് ചരിത്രത്തിന്റെ ഒരു മധുരപ്രതികാരമാകും.

കേരളത്തിന്റെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ പോര്‍ച്ചുഗീസുകാരുടെ കടന്നുവരവിനു മുമ്പ് പൗരോഹിത്യഭരണമില്ലായിരുന്നുവെന്നും, അത് നടപ്പാക്കിയത് പറങ്കികളായിരുന്നുവെന്നുമാണ് ജോസഫ് പുലിക്കുന്നേല്‍ എന്നും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നുത്. അക്കാലത്ത് ഇടവകയോഗത്തിന്റെ ആധുനിക രൂപത്തിലുള്ള ജനാധിപത്യഭരണത്തിനുവേണ്ടി അദ്ദേഹം എന്നും നില കൊണ്ടു. എന്നാല്‍ ലോകത്തു നടക്കുന്ന മാറ്റങ്ങളൊന്നും കാണാതെ സഭാസ്വത്തുക്കള്‍ മുഴുവന്‍ കാനോന്‍ നിയമപ്രകാരം മാര്‍പ്പാപ്പായുടേതാണെന്നും അതിന്റെ സൂക്ഷിപ്പുകാര്‍ തങ്ങളാണെന്നും പറഞ്ഞ് ബിഷപ്പുമാരും ഒരു ചെറുസംഘം തല്പരകക്ഷികളും കൈകാര്യം ചെയ്തുപോരികയായിരുന്നു. ഈ നൂറ്റാണ്ടില്‍ വിശ്വാസികളെ പിഴിഞ്ഞൂറ്റി എണ്ണമറ്റ വിദ്യാഭ്യാസ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ എന്നിവ പടുത്തുയര്‍ത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിദേശത്തുനിന്നുവരുന്ന പണം, തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ വരുമാനം, മറ്റ് എണ്ണമറ്റ സ്ഥാപനങ്ങളിലെ വരുമാനം എന്നിവയൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഇത് അഴിമതി വന്‍തോതില്‍ വളര്‍ന്നുവരാനിടയാക്കി. അതിനെതിരെ ഒരു തിരുത്തല്‍ വരുത്താന്‍ യാതൊരു സംവിധാനവുമില്ല.

സിറിയന്‍ ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ട കേരള നസ്രാണികള്‍ക്ക് (അഥവാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍) റോമന്‍ കത്തോലിക്കാ സഭയില്‍ പുത്രകാപദവി ലഭിക്കുമെന്നു വന്നതോടെ കല്‍ദായ പക്ഷം, എതിര്‍പക്ഷം എന്നിവരേറ്റുമുട്ടി.

ഒടുവില്‍ സഭാതലവനായി ജോര്‍ജ്ജ് ആലഞ്ചേരിവന്നു. ഭൂരിപക്ഷ വിഭാഗത്തിതെിരായ അദ്ദേഹത്തിനെതിരെ മറ്റൊരു ലോബി നിലവില്‍ വന്നു. അഴിമതി തഴച്ചു വളര്‍ന്നു. വി എസ് അച്യുതാനന്ദന്‍ 'വെറുക്കപ്പെട്ടവന്‍' എന്നു മുദ്രകുത്തിയ ഫാരിസ് അബൂബക്കറെ സഭാ സമ്പത്തുകളിലേക്ക് ചുവപ്പുപരവതാനി വിരിച്ച് ആനയിച്ചു. രണ്ടുകോടിക്ക് ദീപിക 'വാങ്ങിയ' അയാളെ ഒഴിവാക്കാന്‍ പതിനൊന്നു കോടി കൊടുത്തു! അതിനു പിന്നില്‍ നിന്നു കളിച്ച ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടോ? ആ ഇടപാടിലെ പ്രമാണിയായ റോബിന്‍ അച്ചന്‍ മാനന്തവാടി രൂപതയില്‍ ഇടവകവൈദികനായി. അയാള്‍ പതിനാറുകാരിയെ ഗര്‍ഭണിയാക്കി പ്രസവിപ്പിച്ചു. ആ പ്രസവം രഹസ്യമാക്കിവക്കാനും ഉത്തരവാദിത്തം പത്തുലക്ഷത്തിന് പെണ്‍കുട്ടിയുടെ അച്ഛന്റെ തലയില്‍ കെട്ടിയേല്പിക്കാനും കുട്ടിയെ അനാഥാലയത്തിലാക്കാനും ശ്രമിച്ചതിന് എത്രയെത്ര കന്യാസ്ത്രീകളും 'ലൈറ്റ് ഓഫ് ഏഷ്യ' ആയിരുന്ന അച്ചനുമെല്ലാം അറസ്റ്റിലായി.

ഓരോ പള്ളിപണിയും കോടികള്‍ അടിച്ചുമാറ്റാനുള്ള തന്ത്രമായി. എത്രയോ അച്ചന്മാര്‍ പീഡനത്തിന് പിടികൂടപ്പെട്ട. കന്യാസ്ത്രീമഠങ്ങളില്‍ ചിലത് വ്യഭിചാരകേന്ദ്രമായി. അത്തരമൊന്നില്‍ 'നിരോധിത' കാമകേളി കണ്ടുപോയ സിസ്റ്റര്‍ അഭയക്ക് ജീവന്‍ പോയി. അതൊതുക്കിത്തീര്‍ക്കാന്‍ കോടികള്‍ ചെലവിട്ടു. ഇങ്ങനെ മധ്യകാല കത്തോലിക്കാസഭയുടെ ഒരു നേര്‍പ്പകര്‍പ്പിലേക്ക് കത്തോലിക്കാസഭ അധഃപ്പതിച്ചപ്പോഴൊന്നും ഒരു ആന്തരിക നവീകരണമുണ്ടായില്ല.

ഒരുവശത്ത് വിശ്വാസികളെ ഭ്രാന്തില്‍ക്കുടുക്കാന്‍ 'അത്ഭുത'ങ്ങളും വചന പ്രഘോഷണങ്ങളും ധ്യാനങ്ങളും. മറുവശത്ത് വന്‍തോതില്‍ പണമടിച്ചുമാറ്റല്‍. ഇങ്ങനെ രൂപതകള്‍ കേന്ദ്രീകരിച്ച് വളന്നു വന്ന സില്‍ബന്ധി സംഘങ്ങള്‍ക്ക് തരിമ്പെങ്കിലും വിശ്വാസമുണ്ടോ? ഇല്ലേയില്ല. ഉണ്ടായിരന്നെങ്കില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ വലിയൊരു ഭാഗത്തിന് ധൈര്യം വരുമായിരുന്നോ? നേഴ്സുമാരെന്ന 'ഭൂമിയിലെ മാലാഖാ'മാര്‍ അടിമപ്പണിക്കെതിരെ സമരം ചെയ്തപ്പോള്‍ അതുപൊളിക്കാനായി എന്തെല്ലാം കാര്യങ്ങല്‍ നടന്നു? വിധവകളുടെ കൊച്ചുകാശുതട്ടിയെടുക്കുന്ന 'പരീശന്മാരുടെ' ഒരു വലിയ സംഘം ഇന്നു മറനീക്കിപുറത്തു വരുന്നു. 'കുറച്ചേ തട്ടിപ്പൂകാരുള്ളൂ, ഭൂരിപക്ഷവും നല്ലവരാണ്.' എന്ന പതിവു ന്യായത്തിനു പകരം സഭാ സ്വത്തുക്കളുടെ കൈകാര്യത്തിനും സഭാഭരണത്തനും ഇന്ന് കാലം ആവശ്യപ്പെടുന്ന ജനാധിപത്യ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ സഭ ഇനിയെങ്കിലം തയ്യാറാകുമോ? ഇല്ലെങ്കില്‍ കേരള സീറോ മലബാര്‍ സഭ മൊത്തം ലോകത്തില്‍ത്തന്നെ ദുര്‍ഗ്ഗന്ധം പരത്തുന്ന ഒന്നാകുമെന്ന് വ്യക്തമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ നീതിബോധം ഇതിനെതിരെ രംഗത്തു വരണം.

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow