ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍ കായല്‍ കൈയ്യേറി നിര്‍മ്മിച്ച ബഹുനിലക്കെട്ടിടത്തിന് ഒരു കോടി പിഴയിട്ടുകൊണ്ട് അനുമതി നല്കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തികച്ചും പ്രതിഷേധാര്‍ഹമാണ്. ഈ ഒരു കോടി എന്നത് കമ്പനിക്ക് ബീഡി വലിക്കുന്നതുപോലയെ ഉള്ളൂ!

കായലും കടലും അവയുടെ തീരങ്ങളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തീരദേശ പരിപാലന നിയമം വളരെ കര്‍ശനമായി നടപ്പാക്കപ്പെടുന്നു എന്നാണ് വപ്പ്. ആ നിയമ പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ അധിവാസമേഖലയില്‍ വാസയോഗ്യമായ ഒരു ചെറിയ വീടുവക്കുന്നതുപോലും നിയമവിരുദ്ധമാണ്. പക്ഷെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കോ വന്‍കിട കുത്തകകള്‍ക്കോ എത്ര കടുത്ത നിയമലംഘനവും നടത്താം. അതാണ് ഇന്നു നിലനില്ക്കുന്ന സ്ഥിതി. അങ്ങനെയാണ് വൈപ്പിനിലെയും പയ്യന്നൂരിലെയും ഐ.ഒ.സി. പ്ലാന്റുകളും, വിഴിഞ്ഞം തുറമുഖവുമെല്ലാം പണിനടന്നുകൊണ്ടിരിക്കുന്നത്; മൂന്നാര്‍ മുഴുവന്‍ മൊട്ടയടിച്ചുകൊണ്ടിരിക്കുന്നത്. അത്തരം നിയമലംഘനങ്ങള്‍ ഒരു നിശ്ചിത വലിപ്പത്തില്‍ക്കൂടിയ വ്യക്തികളോ കമ്പനികളോ ആയാല്‍ യാതൊരു പ്രശ്നവുമല്ല എന്നൊരു നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്. മുംബൈയിലെ അംബാനിയുടെ അയ്യായിരത്തിലേറെ കോടിയുടെ കൊട്ടാരം മുതല്‍ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും മൂന്നാറിലെ റിസോര്‍ട്ടുകളും വനം കൈയ്യേറ്റവും, ബോണക്കാട്ടെ കുരിശു കൃഷിയുമെല്ലാം അതാണ് പറയുന്നത്. അത്തരമൊരു നിലപാടിന് സുപ്രീം കോടതി കൂടി അംഗീകാരം നല്കുന്നതാണ് നാമിപ്പോള്‍ കണ്ടത്.

നിര്‍മ്മാണത്തിനു മുമ്പ് അനുമതി വാങ്ങിയില്ല എന്നൊരു നിയമലംഘനം മാത്രമേ ഡി.എല്‍.എഫ് നടത്തിയുള്ളൂ എന്ന് സുപ്രീംകോടതി നിരീക്ഷണം നടത്തിയതായും വാര്‍ത്തകള്‍ വരുന്നു. അങ്ങനെയെങ്കില്‍ തീര്‍ത്തും നിരാശാജനകമായ കാര്യമാണത്. യമുനാതടത്തില്‍ ശ്രീശ്രീക്ക് മഹാസമ്മേളനം നടത്താനനുമതി നല്കിയ ഹരിത ട്രിബ്യൂണല്‍ നടപടിക്കൊപ്പം തികച്ചും തെറ്റായ സന്ദേശമാണിത് നല്കുന്നത്.

പക്ഷേ പ്രകൃതിയോടുള്ള ഈ യുദ്ധത്തില്‍ എത്രനാള്‍ ഈ വന്‍ പ്രമാണിമാര്‍ വിജയിക്കും? സകലവിധ നിയമലംഘനങ്ങളും നടപ്പാക്കി വികസിച്ചുപോയ ഡല്‍ഹിയുടെ മാത്രമല്ല, ലക്നോ മുതല്‍ ചണ്ഡിഗഡ് വരെയുള്ള ഒരു വലിയ നഗര ബല്‍റ്റിലാകെ ദീപാവലി കഴിഞ്ഞ് മാസം രണ്ടര കഴിഞ്ഞിട്ടും മലീനീകരണത്തോത് ഭീകരമാണ്. 380 -450 പി.പി.എം എന്ന തോതില്‍ വായുഗുണനിലവാരം അങ്ങേയറ്റം അപകടരമായി തുടരുന്നു. ലക്ഷക്കണക്കായ കുട്ടികളാണ് രോഗങ്ങളും വളര്‍ച്ചത്തകരാറുകളുമായി ജീവിതം നഷ്ടപ്പെട്ടവരായി വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ആസ്ഥാനമായ സുപ്രീം കോടതിയുടെ പരസ്ഥിതി-വികസന നിലപാട് പരമാബദ്ധമായിരുന്നുവെന്നും മറ്റും അനതിവിദൂരഭാവിയില്‍ ചരിത്രവും ജനതയും വിധിയെഴുതുമെന്നത് തീര്‍ച്ചയാണ്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow