Loading Page: സോഷ്യല്‍ മീഡിയയുടെ ഈ ഇടപ്പെടലിന്റെ കാലിക പ്രസക്തി

വാര്‍ത്താ വിശകലനം

തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 700 ദിവസത്തിലേറെ നിരാഹാരം കിടന്ന് അവശനായ ശ്രീജിത്തിന്റെ കേസ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും തുടര്‍ന്ന് സത്യാഗ്രഹ സ്ഥലത്ത് പിന്തുണയുമായെത്തിയ യുവ സമുദ്രവും കേരളത്തില്‍ വലിയപ്രതീക്ഷ തന്നെയാണ് ഉണര്‍ത്തുന്നത്.

കേരളത്തിലെ പോലീസ് വകുപ്പ് ആരു ഭരിച്ചാലും കേസ്സൊതുക്കി തീര്‍ക്കുന്നതില്‍ റെക്കാര്‍ഡ് ഇട്ട് മുന്നേറുമ്പോഴാണ് മരണാസന്നനായ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറച്ച് ഉള്ളുനൊന്ത വ്യക്തികള്‍ ആഹ്വാനം ചെയ്്തത്. അത് കേരളീയ യുവമനസ്സാക്ഷിയില്‍ വന്‍ അനുരണനങ്ങളുണ്ടാക്കിയപ്പോള്‍ സമരപ്പന്തലിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വന്‍ ജനക്കൂട്ടം ഒഴുകിയത്തി. തുടര്‍ന്ന് മുഖ്യമന്ത്രി ശ്രീജിത്തിനെയും അമ്മയെയും കണ്ടു. എന്തായാലും ശ്രീജിത്ത് ഇപ്പോഴും സമരം പിന്‍വലിച്ചിട്ടില്ല

അടിയന്തിരാവസ്ഥക്കാലം വരെ പോലീസിന് സ്‌റ്റേഷനകത്തുവച്ചും പുറത്തുവച്ചും ആരെയും തല്ലാന്‍ അധികാരമുണ്ട് എന്ന ബ്രിട്ടീഷ് പോലീസിന്റെ തുടര്‍ച്ചയില്‍ നിലനിന്നു പോന്ന ഒരു പൊതുധാരണ കേരളത്തിലെ സാമാന്യജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. പോലീസിന് തല്ലാനും കൊല്ലാനും അധികാരമില്ല എന്നൊരു ബോധം ജനമനസ്സകളില്‍ വരുന്നത് അടിയന്തിരാവസ്ഥ പോലീസ് വേട്ടക്കെതിരെ കേരളത്തിലുടനീളം ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളോടെയാണ്. കൊടുങ്ങല്ലൂരിലടക്കം അക്കാലത്ത് സാംസ്‌കാരികവേദി ഒട്ടേറെ പോലീസ് മര്‍ദ്ദനങ്ങള്‍ വലിയ ജനകീയ കലാപങ്ങളിലേക്ക് വളര്‍ത്തി.

തീര്‍ച്ചയായും ഇന്ന് പോലീസ് സ്‌റ്റേഷനുകളില്‍ ഇടതുകാലുവച്ചു കയറിയാലും വലതുകാല്‍ വച്ചു കയറിയാലും കരണകുറ്റിതീര്‍ത്തുള്ള അടി പോലീസ്സിന്റെ ഒരവകാശമല്ല. പക്ഷെ മറുവശത്ത് കൊലപാതകമടക്കമുള്ള വന്‍കിട കുറ്റകൃത്യങ്ങള്‍ ഒരു കേസ്സുപോലുമില്ലാതെ ഒഴിവാക്കിയെടുക്കാം (വേണ്ടപ്പെട്ടവരെ വേണ്ടവിധം കണ്ടാല്‍) എന്നത് ഇന്ന് ഒട്ടും അസാധാരണല്ല.

മുമ്പ്, ആരെങ്കിലും മര്‍ദ്ദിച്ചു എന്നു പറഞ്ഞ് ഗവെണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ഡോക്ടറത് പോലീസിന് റിപ്പോര്‍ട്ട് ചെയ്യും, പോലീസ് വന്ന് മൊഴിയെടുത്ത് കേസ്സെടുക്കും എന്ന് നാമെല്ലാം വിശ്വാസിച്ചിരുന്നു. ഇന്നോ ഗുരുതരമായ വധശ്രമങ്ങളില്‍ പ്പോലും വന്‍സമ്മര്‍ദ്ദം ചെലുത്തണം.

പോലീസിന്റെ സദാചാര പോലീസിംഗ്, സദാചാരക്കൊല എന്നതിലൊക്കെ ഒരു കേസ്സുപോലമില്ലാതെ ഒതുക്കിതീര്‍ക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നു. പ്രമാദമായി ചര്‍ച്ചകളില്‍ നില്ക്കുന്ന പെണ്‍വാണിഭ - ബലാല്‍സംഗക്കേസ്സുകളില്‍ പിന്നീട് യാതൊരു തുടര്‍ നടപടിയും നടക്കുന്നില്ല.

സുപ്രീം കോടതിപോലും വന്‍കിട അഭിഭാഷക ബ്രോക്കര്‍മാര്‍ കോടികള്‍ മറിച്ചാല്‍ കേസ്സൊതുക്കികൊടുക്കുമെന്നതാണ് ഒന്നു രണ്ടു ദശകമായി നാട്ടുനടപ്പ്. ഒരു പതിനാലുക്കാരി പി.ജെ. കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് സ്വകാര്യ അന്യായം നല്കി. ആ കേസ്സ് സ്റ്റേ ചെയ്ത് 'നീതി നടപ്പാക്കിയ' കോടതി ഏതെന്നറിഞ്ഞപ്പോള്‍ നാമന്ന് ഞെട്ടി. പോസ്‌കോ നിയമം ബാധകമായ ആ കേസില്‍ പ്രതി പി.ജെ. കുര്യനായിരുന്നു. മറുവശത്ത് വിവാഹം കഴിച്ച ഭാര്യയുമായി ബന്ധപ്പെട്ടതിന് പണിയ യുവാവ് ബാബുവിനെ അടുത്തിടെ പോസ്‌കോ കോടതി ശിക്ഷിച്ചത് 40 വര്‍ഷമോ മറ്റോ ആണ്. ഐസ് ക്രീം പാര്‍ലര്‍ കേസ്സില്‍ ആറോളം പെണ്‍കുട്ടികള്‍ പീഡിപ്പിച്ചതായി മൊഴി നല്കിയിട്ടും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ്സു പോലുമുണ്ടായില്ല.

കേസ്സൊതുക്കല്‍, കേസ്സെടുക്കാതിരിക്കല്‍ എന്നതിപ്പോള്‍ കേരളപ്പോലീസിന്റെ സുകുമാരകലയാണ്. കേസ്സെടുത്താല്‍ തന്നെ അതിപ്രധാന കേസ്സുകളും സര്‍ക്കാര്‍ പിന്‍വലിക്കുമെന്നതിനു തെളിവാണ് തിരുവനന്തപുരത്ത് ഒരു കലാലയത്തിലെ ആര്‍എസ്സ്എസ്സ് അക്രമം തടയാന്‍ ചെന്ന ഉന്നത പോലീസുദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസ്സ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ച സംഭവം.

ശ്രീജീവ് എന്ന ചെറുപ്പകാരന്‍ ഒരു പോലീസ് ഏമാന്റെ ബന്ധുവിനെ പ്രേമിച്ചു. പോലീസ് തങ്ങളുടെ ശിക്ഷാ ന്യായം നടപ്പാക്കി ആ ചെറുപ്പകാരനെ ക്രൂരമായി കൊലപ്പെടുത്തി. പോലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയര്‍മാന്‍ തന്നെ അരുംകൊല എന്നു പറഞ്ഞിട്ടും ചെന്നിത്തല പോലീസ് കേസ്സെടുത്തില്ല. പിന്നെ ഒന്നരകൊല്ലാം എല്ലാം ശരിയാക്കാനെത്തിയ പിണറായി പോലും കേസ്സെടുത്തില്ല.

തൃശൂരില്‍ മുടിനീട്ടിയതിനും പ്രേമിച്ചതിനും ക്രുരമായി മര്‍ദ്ദിക്കപ്പെട്ട വിനായക് ആത്മഹത്യചെയ്തു. DYFI തന്നെ സമരം ചെയ്തിട്ടും കേസ്സോ പേരിനെങ്കിലും ഒരറസ്‌റ്റോ ഉണ്ടായില്ല. ഇതിനിടയില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിവച്ചു കൊല്ലപ്പെട്ടു; കേസ്സില്ല. പ്രമുഖ പാര്‍ട്ടികള്‍ നടത്തുന്ന കൊലകളില്‍ കേസ്സ് യഥാര്‍ത്ഥ കൊലയാളികളിലേക്കെത്താതെ പാര്‍ട്ടികൊടുക്കുന്ന പ്രതികളിലൊതുക്കുന്നതും ഒരു സുകുമാര കലതന്നെ. ഇങ്ങനെ 'സഹായം ചെയ്യുന്ന' ഉന്നത പോലീസേമാന്മാര്‍ കോടികള്‍ വാങ്ങി കള്ളക്കടത്ത്-കള്ളനോട്ട്-മയക്കു മരുന്നു തീവ്രവാദ കേസ്സുകള്‍ ഒതുക്കുമ്പോള്‍ പല പച്ചയായ വര്‍ഗ്ഗീയക്കൊലപാതകങ്ങളും ചില മനോരോഗികളില്‍ ചെന്നൊതുങ്ങും. ഫാ. ജോബ് ചിറ്റിലപ്പിള്ളി കൊല ഉദാഹരണം. ജിഷ്ണുകേസ്സ് ഗതിവിഗതികളും മറ്റൊരു വഴിക്ക് പ്രസക്തമാണ്.

ഇവിടെയാണ് ശ്രീജിത്തിനു വേണ്ടി രംഗത്തിറങ്ങിയവര്‍ പ്രതീക്ഷയാകുന്നത്. ഒരു മനുഷ്യജീവന് ഒരു കോഴികുഞ്ഞിന്റെ വിലയെങ്കിലും വേണം എന്നവര്‍ പ്രഖ്യാപിച്ചു. ചിലരതിനെ അരാഷ്ട്രീയ ഇടപ്പെടല്‍ എന്നു പറഞ്ഞ് 'വലിയ' രാഷ്ട്രീയമാക്കുന്നുണ്ട്! ഇന്നത്തെ, അങ്ങേയറ്റത്തെത്തിയ, ഇമ്മാതിരി 'രാഷ്ട്രീയ' കേസ്സൊതുക്കല്‍ ഇനി പറ്റില്ല എന്നു വിളിച്ചു പറഞ്ഞ യുവത എന്തുകൊണ്ടും നൂറിരട്ടി ജനകീയ രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്

ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow