വാര്‍ത്താ വിശകലനം

ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ് സൈദ്ധാന്തികനുമായി പ്രവര്‍ത്തിക്കുന്ന പി പരമേശ്വരന് ഇത്തവണ പത്മവിഭൂഷണ്‍ ബഹുമതി ലഭിച്ചിരിക്കുകയാണ്; അഥവാ മോഡിജി കനിഞ്ഞു നല്കിയിരിക്കുകയാണ്.

ഈ വാര്‍ത്ത കേള്‍ക്കുന്ന മലയാളികള്‍ക്കു ഉടനടി ഓര്‍മ്മ വരിക പൊന്‍കുന്നം വര്‍ക്കിയുടെ 'അന്തോനീ നീയും അച്ചനായോടാ' എന്ന ചോദ്യമാണ്. 'പരമേശ്വര്‍ജി നീയും പത്മവിഭൂഷണനായോടാ' എന്നാണ് ഓരോ മലയാളിയും ഇന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ ഉയര്‍ച്ചക്കുവേണ്ടി വിവിധ മണ്ഡലങ്ങളില്‍ വലിയ സംഭാവനകളര്‍പ്പിക്കുന്നവര്‍ക്കാണ് പത്മപുരസ്‌കാരങ്ങള്‍ നല്കിപ്പോന്നത്. പിന്നീടത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് പലര്‍ക്കും നല്കപ്പെടുന്ന ഒന്നായി. പിന്നീടത് വമ്പന്‍ പണച്ചാക്കുകള്‍ക്കും നല്കിത്തുടങ്ങി. അതിനിന്ന് വലിയ വിലയൊന്നുമില്ല. സിനിമാതാരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, തങ്ങളോടൊപ്പം വരുന്ന മറ്റു കളിക്കാര്‍ എന്നിവര്‍ക്കും ഓരോ സര്‍ക്കാരുകളും പത്മപുരസ്‌കാരങ്ങള്‍ നല്കിയിട്ടുണ്ട്.

പക്ഷേ ഓരോ പാര്‍ട്ടിയും തങ്ങളുടെ പാര്‍ട്ടിനേതാക്കന്മാര്‍ക്ക് പത്മപുരസ്‌കാരം നല്കുന്ന രീതി ഇതുവരെയുണ്ടായിരുന്നില്ല. അവര്‍ക്കു പോലും, അവര്‍ ഭരണ നേതൃത്തിലിരുന്ന് സംഭാവനകള്‍ നല്കിയതിന് എന്ന പേരില്‍ പുരസ്‌കാരം നല്കിയാല്‍, അതില്‍ പേരിനൊരു മുക്തിയുണ്ടായിരിക്കും. പക്ഷേ, പരമേശ്വരന് കൊടുക്കുന്നതില്‍ എന്ത് യുക്തി? ഇന്ത്യന്‍ ഭരണഘടനയെ കുഴിച്ചുമൂടി ആര്‍ഷഭാരതം (ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ) കൊണ്ടുവരാന്‍ ജീവിതം മുഴുവന്‍ വിചാരം നടത്തിയയാള്‍ക്ക് പത്മവിഭൂഷന്‍ ഇതൊരു പരീക്ഷണമാണെന്നു തോന്നുന്നു. വലിയ എതിര്‍പ്പൊന്നുമില്ലെങ്കില്‍, താന്‍ അധികാരത്തില്‍ നിന്നു പോകുന്നതിനു മുമ്പ് അടുത്ത റിപ്പബ്ലിക്ക് ദിനത്തില്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്നം തന്നെ നല്കിയാലോ എന്ന ശക്തമായ ആലോചന ഇതിനു പിന്നിലുണ്ടായിരിക്കാം. വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍ സംഘചാലകന്മാര്‍ക്കെല്ലാം ഓരോന്നായി ഭാരതരത്നം കൊടുക്കാം!

സ്വാതന്ത്ര്യദിനത്തിനു പിന്നാലെ മോഹന്‍ ഭഗവത് വീണ്ടും കേരളത്തില്‍ വന്ന് ഭരണഘടനയെ വെല്ലുവിളിച്ച് ദേശീയ പതാകയുയര്‍ത്തി ആ പതാകയെ അവഹേളിക്കുന്നു. ജീവിതം മുഴുവന്‍ ഭാരതീയത എന്ന പേരില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കപടമാണ്, കുഴിച്ചു മുടേണ്ടതാണ് എന്ന പ്രചരിപ്പച്ചയാള്‍ക്ക് പത്മവിഭൂഷണ്‍ നല്കുന്നു. രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ന് റിപ്പബ്ലിക്കിനാധാരമായി നല്കുന്ന അടിസ്ഥാനാശയങ്ങളൊന്നും ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ഞങ്ങളുടെ റിപ്പബ്ലിക്ക വേറെയാണ് എന്നൊരു പ്രഖ്യാപനമാണ് മോഡി സര്‍ക്കാര്‍ ഈ പത്മവിഭൂഷണിലൂടെ നടത്തിയിരിക്കുന്നത്.

എന്താണ് പരമേശ്വരന്‍ നേടിയത്? കേരളത്തിലെ ജാതിമേധാവിത്വ ചിന്താഗതിക്കാരായ നായന്മാരിലൊരു വിഭാഗത്തെ സംഘപരിവാറിലേക്കടുപ്പിച്ചു. പക്ഷേ 'ഭാരതീയ' ചിന്ത പുലരുന്ന ഹിന്ദുരാഷ്ട്രത്തില്‍ ആ നായന്മാര്‍ക്ക് ഈയം ഉരുക്കിയൊഴിക്കാനായി ചെവികാട്ടിക്കൊടുക്കേണ്ടിവരും എന്ന വസ്തുതയുണ്ട്. കടുത്ത ദളിത് -പിന്നോക്ക-മുസ്ലീം-ക്രിസ്ത്യന്‍ വിരോധം കൊണ്ടു കണ്ണു കാണാതായ ശൂദ്ര ജാതിക്കോമരങ്ങള്‍ കേരളത്തില്‍ വച്ചു പുലര്‍ത്തിയ വെറുപ്പിന്റെ ചിന്തക്കു കിട്ടിയ അംഗീകാരം. ഒപ്പം തന്നെ, 'വേദമൊന്നും കേള്‍ക്കാതിരിക്കാന്‍ സ്വയം സന്നദ്ധമായി ചെവി നീട്ടിത്തന്നോളൂ, ഞങ്ങള്‍ സൗജന്യമായി ഈയമുരുക്കിയൊഴിക്കാം' എന്ന ക്ഷണം. ഇതുമാത്രമാണ് ഈ പത്മവിഭൂഷണത്തിന്റെ സന്ദേശം. മോഡിയും സംഘപരിവാറും ഇന്ത്യന്‍ റിപ്പബ്ലിക്കിന് എത്ര വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത് എന്ന് ഇനിയും ബോധ്യമാകാത്തവരുണ്ടെങ്കില്‍ അവരുടെ കണ്ണുതുറപ്പിക്കാനും ഈ പത്മവിഭൂഷണം ഉപകരിക്കും.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow