വാര്‍ത്താ വിശകലനം

കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്സെസുകാരാണെന്നും, ഹിന്ദുമത സംരക്ഷണത്തിന്റെയും ക്രമസമാധാനത്തിന്റെയും പേരില്‍ RSS അജയണ്ടയാണ് അവര്‍ നടപ്പാക്കുന്നതെന്നും, അതിന് ചൂട്ടുപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും നേരത്തെ തന്നെ കേരളത്തില്‍ ആറോപരണമുയര്‍ന്നിരുന്നു. RSS കാര്‍ പ്രതികളായ ആക്രമണക്കേസുകള്‍ മാത്രമല്ല, കള്ളനോട്ട് കേസ് പോലും അന്വേഷിച്ചില്ലാതാക്കിയതടക്കം പലകാര്യങ്ങളും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. നിലമ്പൂര്‍ കാടുകളില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവെച്ചകൊന്ന ശേഷം അവരുടെ മൃതദേഹസംസ്‌കാര സമയത്ത് കുഴപ്പമുണ്ടാക്കാനെത്തിയ RSS കാരെയാണ് പോലീസ് അനുസരിച്ചത്. പലേടങ്ങളിലും സദാചാര പോലീസിംഗ് നടന്നു. അവിടെയും എല്ലായിടത്തും പല പല വേഷങ്ങളില്‍ രംഗത്തെത്തുന്ന ആറെസ്സെസുകരുടെ 'ക്രമസമാധാന പാലന'ത്തെ നോക്കിനിന്നാസ്വദിക്കുകയാണ് പോലീസ് ചെയ്തത്. ഇത്തരം എത്രയെങ്കിലും സംഭവങ്ങള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. RSS കാര്‍ തെരുവില്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങളിലും ഗുണ്ടായിസങ്ങളിലും യാതൊരു നടപടിയും വേണ്ടാ എന്ന സന്ദേശമാണ് 'ഉന്നങ്ങളില്‍' നിന്നു ലഭിക്കുന്നതെന്ന് താഴേക്കിട പോലീസുകാര്‍ തന്നെ പറയുന്നു.

എന്നാലിപ്പോള്‍ 'സവര്‍ണ്ണ ഹിന്ദു' ജാതിക്കോമരങ്ങളുടെ ഗുണ്ടാപ്പടയായി രംഗത്തിറങ്ങുന്ന RSS കാര്‍ക്ക് സുരക്ഷിതമായി തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വാടകക്കു നല്കപ്പെട്ടിരിക്കുന്ന ഒരു സായുധസേനയാണ് കേരളാപ്പോലീസ് എന്നു വടയമ്പാടിയിലും എറണാകുളം ദര്‍ബാര്‍ ഹാളിലും നാം കണ്ടത്. കേരളമാദരിക്കുന്ന മൃതശരീരം സര്‍ക്കാര്‍ സ്ഥാപനമായ ദര്‍ബാര്‍ ഹാളില്‍ വക്കുന്നത് 'സവര്‍ണ്ണ ശിവനായ' എറണാകുളത്തപ്പന് അസുദ്ധിയുണ്ടാക്കുമെന്നു പറഞ്ഞ് കുറേ ആറെസ്സെസുകാര്‍ രംഗത്തു വന്നു. പോലീസ് അവരുടെ ആവശ്യം 'ന്യായ' മാണെന്നു മനസ്സിലാക്കി മൃതദേഹം പിന്നാമ്പുറത്തേക്കു മാറ്റുകയും പിന്‍വാതിലീലൂടെ കൊണ്ടുപോകുകയും ചെയ്തു. ഇത്രവലിയ പ്രതിഷേധമുണ്ടായിട്ടും കുറ്റവാളികള്‍ക്കെതിരെ SC/ST അതിക്രമം (തടയല്‍) നിയമപ്രകാരം കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

വടയമ്പാടിയില്‍ കുറെക്കുടി നന്നായി പിണറായി സര്‍ക്കാരിന്റെ പോലീസ് 'ശരിനിറം' പുറത്തു കാട്ടി. ജാതിമതില്‍ പുനഃസ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്തു ശശിധരനെപ്പോലുള്ള വരെ ആദ്യം തല്ലിച്ചതച്ചു. ഇന്ന് ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ ചേരാനെത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും പിടികൂടി തുറുങ്കിലടക്കുകയും അവരെ തെറിവിളിച്ചപമാനിച്ച ആറെസ്സെസ് ഗുണ്ടകള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്കുകയും ചെയ്തു. ദളിതര്‍ മുമ്പേപ്രഖ്യാപിച്ച സമ്മേളനത്തിന്റെ ഭാഗമായി വടയമ്പാടിയിലെത്തിയത് തെറ്റാണ്! പോലീസനുമതി കൂടാതെ അവരൊത്തുചേരാന്‍ പാടില്ല. RSS കാരാകുമ്പോള്‍ ഹിന്ദുരാഷ്ട്രത്തില്‍ 'ഹിന്ദുക്കള്‍ക്ക്' ഒത്തുചേരാനനുമതിയോ? അതിന്റെ ആവശ്യവുമില്ലെന്ന് കേരളാ പോലീസ്! ഒത്തുചേരുക മാത്രമല്ല, അവര്‍ക്ക് ദളിതരെപട്ടികളും നാറികളുമെന്നു വിളിക്കാം, മാധ്യമപ്രവര്‍ത്തകരെ പോലീസ് സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിക്കുകയും ചെയ്യാം. യാതൊരു കേസുമില്ല. നടപടിയുമില്ല. ഇന്ത്യന്‍ ഭരണഘടനയനുസരിച്ചായിരുന്നു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പോലീസ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ആ മൂദ്രാവാക്യം വിളിച്ച സകല RSS കാരെയും അറസ്റ്റ് ചെയ്ത് SC/ST അട്രോസീറ്റീസ് ആക്ട് ചുമത്തി തുറുങ്കിലടക്കണമായിരുന്നു.

ഈ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ ദളിത് എഴുത്തുകാരന്‍ ശരണ്‍ കുമാര്‍ ലിംബാളെ കേരളത്തിലുണ്ട്. അദ്ദേഹം ചോദിച്ചു: കാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ രാജ്യദ്രോഹികള്‍ എന്നു വിളിക്കുന്നവരെന്തു കൊണ്ട് കോറെഗാവില്‍ (മഹാരാഷ്ട്ര) ഒത്തു കൂടിയ ദളിതരെ ആക്രമച്ചവരെ രാജ്യദ്രോഹികളെന്നു വിളിക്കുന്നില്ല. ഇന്ന് വൈകിട്ട്, വടയമ്പാടിയില്‍ ദളിത് കണ്‍വന്‍ഷനെ നേരിടാന്‍ സംയുക്തമായി രംഗത്തെത്തിയ കേരളാ പോലീസിനെയും RSS കാരെയും, രാജ്യദ്രോഹികളെന്ന് ലിംബാളെ വിളിക്കുമോ? വിളിച്ചാലുമില്ലെങ്കിലും മഹാരാഷ്ട്രയിലെ ഫഡ്നാവിസ് സര്‍ക്കാരിനെക്കാള്‍ മോശമായാണ് കേരള സര്‍ക്കാര്‍ പെരുമാറിയതെന്നു പറയാതെ വയ്യ. അവിടെ മറാത്ത സംഘടനക്ക് സംഘടിച്ച് ദളിതരെ ആക്രമിക്കാന്‍ പോലീസ് കൂട്ടുനിന്നു. പക്ഷേ നേരിട്ട് തങ്ങളായിട്ട് ആക്രമണം നടത്തിയില്ല. ഇവിടെ പോലീസ് അതിനും മുന്നിട്ടിറങ്ങുന്നു. തീര്‍ച്ചയായും ഈ നടപടിക്ക് വിലകൊടുക്കേണ്ടിവരും ഉറപ്പ്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow