കണ്ണൂരിലെ മട്ടന്നൂര്‍ പ്രദേശത്ത് ഷുഹൈബ് എന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസ്സ പവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇന്ന് സി.പി.ഐ (എം) ന്റെ രണ്ടു പ്രവര്‍ത്തകര്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. അവര്‍ രണ്ടും ഒരു R S S പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളാണ്. അവര്‍ പോലീസിന്റെ നിരന്തരശല്യം കാരണം പോലീസില്‍ കീഴടങ്ങിയതാണ് എന്നാണ് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അതനുസരിച്ച് അവരല്ല യഥാര്‍ത്ഥ പ്രതികള്‍. ഇതിനു തൊട്ടുമുമ്പ് നടന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പോലീസ് ഉടനടി പിടികൂടിയിരുന്നു. ഈ കൊലപാതകത്തില്‍ അതു നടക്കാത്തത് ഭരണകക്ഷിയായ സി.പി.ഐ.(എം) കാരാണ് പ്രതികള്‍ എന്നതുകൊണ്ടാണ് എന്നാണ് കോണ്‍ഗ്രസ്സിന്റെയും മറ്റുപല പ്രതിപക്ഷ കക്ഷികളുടെയും ആരോപണം.

തങ്ങള്‍ക്ക് കൊലയില്‍ ഒരു പങ്കുമില്ല എന്നാണ് സി.പി.ഐ (എം) നേതാക്കള്‍ പറയുന്നത്. കണ്ണൂരില്‍ ന്യായമായ കാരണങ്ങളാല്‍ തന്നെ അതാരും മുഖവിലക്കെടുക്കില്ല. പ്രമാദമായ ടി.പി. ചന്ദ്രശഖരന്‍ വധം നടന്നപ്പോള്‍ വരെ, ഇതാണ് പറഞ്ഞത്. ഒടുവില്‍ കൃത്യം നടന്നത് സി.പി.ഐ. (എം) പ്ലാനിട്ട് കൊട്ടേഷന്‍ സംഘത്തെ ഏല്പിച്ചിട്ടാണെന്നു തെളിഞ്ഞു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഓരോ കൊലപാതകങ്ങളിലും സി.പി.ഐ (എം), ബി.ജെ.പി. കക്ഷികള്‍ യഥാര്‍ത്ഥ കൊലപാതക സംഘങ്ങളെ രക്ഷിക്കാന്‍ ഡമ്മിപ്രതികളെ കൊടുക്കുകയാണ് എന്നതും ഇന്നെല്ലാ കേരളീയര്‍ക്കുമറിയാം. അതുകൊണ്ട്, കൊലചെയ്യപ്പെട്ട പാര്‍ട്ടിക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത് എന്നു പറയുന്നതൊഴിച്ചാല്‍, എതിര്‍പക്ഷക്കാരുടെ അവകാശവാദകള്‍ ആര്‍ക്കും മുഖവിലയ്ക്ക് എടുക്കാനാവില്ല.

രണ്ടു സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കീഴടങ്ങിയെങ്കിലും അവര്‍ യഥാര്‍ത്ഥ പ്രതികളാണ് എന്നു പറയാനാകില്ല. സി.പി.ഐ എമ്മുമായി ചില ചെറിയ സംഘര്‍ഷങ്ങള്‍ കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്നു. പക്ഷേ ഇത്ര മൃഗീയമായ വിധം കൊല്ലപ്പെടാന്‍ തക്ക കാരണങ്ങളൊന്നു മുണ്ടായിരുന്നില്ല. ഇക്കാര്യം പാര്‍ട്ടിയിലെ ചില മാഫിയാ-സ്ഥാപിത താല്പര്യക്കാര്‍ മറ്റുചിലരെ കുടുക്കാനും, ചില വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനും ചെയ്തതാണ് എന്ന സംശയങ്ങളും പലരും പ്രകടിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍ അങ്ങനെയും കാര്യങ്ങള്‍ നടന്നേക്കാം എന്നതിനുംസാധ്യതയുണ്ട്. വെറുതെ രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യരെ വെട്ടിക്കൊല്ലുന്നതിനെ രാഷ്ട്രീയപ്രവര്‍ത്തനമെന്നു പറയാനാവില്ല. യഥാര്‍ത്ഥ രാഷ്ട്രീയ പവര്‍ത്തനം സാധ്യമല്ലാത്തവിധം ഭീതി സൃഷ്ടിക്കാനും മേധാവിത്വം നിലനിര്‍ത്താനും ചെയ്യുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍. ഈ ഭയത്തെയും ഭീതിയെയും മുതലെടുത്ത വന്‍തോതില്‍ മാഫിയാ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഏറ്റവുമധികം കുന്നിടിക്കലും നിലം നികത്തലും നടന്ന ജില്ലയും കണ്ണൂരാണെന്നും പറയപ്പെടുന്നു. മഹാനായ മാര്‍ക്സിന്റെ പേരിലുള്ള പാര്‍ട്ടിയാണ് ഇതില്‍ പ്രതിക്കൂട്ടിലുള്ള മുഖ്യകക്ഷിയെന്നത് ഇതിലെ ഏറ്റവും അപമാനകരമായ കാര്യമാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ നീണ്ട ലിസ്റ്റ് കാട്ടി അവര്‍ക്കീ അവസ്ഥയെ ന്യായീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പ്രത്യേകിച്ചും, അധികാരമുള്ള നിലക്ക് കര്‍ശനമായവിധം പോലീസിനെ ഉപയോഗിച്ച് അക്രമികളെ അറസ്സുചെയ്തകത്തിട്ടും സ്വന്തം അണികളെ നിരുപാധികമായി അക്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചും സമാധാന സ്ഥാപനത്തിന് മുന്‍കൈയ്യെടുക്കാന്‍ സിപിഐ(എം) തയ്യാറാകണം. ഇതര പാര്‍ട്ടിക്കാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോലീസിനെക്കൊണ്ട് പറ്റില്ല എന്നാണെങ്കില്‍, മഖ്യമന്ത്രി രാജിവച്ചുപോകാനുള്ള മാന്യത കാട്ടണം രണ്ടിലൊന്ന് നടന്നേ പറ്റൂ.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow