വാര്‍ത്താ വിശകലനം

കത്തോലിക്കാസഭയുടെ അങ്കമാലി രൂപതയിലെ വന്‍ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഹൈക്കോടതിയിലുന്നയിച്ച വാദവും അതിനു സുപ്രീം കോടതി നല്കിയ രൂക്ഷവിമര്‍ശനവും സഭയെയാകമാനം അപമാനത്തിന്റെ നടുക്കടലിലാക്കിയിരിക്കുകയാണ്.

തനിക്കു ബാധകം കാനോന്‍ നിയമമാണെന്നും, അതുപ്രകാരം തന്റെമേല്‍ നടപടിയെടുക്കാന്‍ മാര്‍പ്പാക്കുമാത്രമേ അധികാരമുള്ളു എന്നുമുള്ള പരിഹാസ്യമായ വാദമാണ് ആലഞ്ചേരി മുന്നോട്ടുവച്ചത്. മാര്‍പ്പാപ്പാ നടപടിയെടുത്താല്‍ മുകളിലുള്ള ദൈവത്തിനേ നടപടിയെടുക്കാന്‍ അധികാരമുള്ളൂ എന്ന് അദ്ദേഹം വാദിക്കമോ എന്ന് അറിയില്ല. സഭാപരമായ കാര്യങ്ങളിലല്ലാതെ മറ്റുകാര്യങ്ങളില്‍ അത്തരം അധികാരമെങ്ങനെകിട്ടും എന്ന് കോടതി ചോദിച്ചു. പണമിടപാട്, വഞ്ചന, തട്ടിപ്പ് തുടങ്ങിയ കാര്യങ്ങളിലും പണപ്പിരിവ് സംബന്ധമായ കാര്യങ്ങളിലും, ഞങ്ങളെ വെല്ലുവിളിച്ചു എന്ന പേരിലുമെല്ലാം വിശ്വാസികള്‍ക്കെതിരെ സ്വീകരിച്ച നിരവധി നടപടികള്‍ സിവില്‍കോടതികള്‍ ഒന്നിനുപുറമേ ഒന്നായി റദ്ദാക്കിക്കൊണ്ടിരിക്കുകയുമാണ്. ആരാധന-ക്രമ സംബന്ധമായ കാര്യങ്ങളില്‍പ്പോലും തന്തോന്നിത്തപരമായി നിലപാടെടുക്കാന്‍ ഇന്നത്തെ ജനാധിപത്യകാലത്ത് അധികാരമില്ല. അപ്പോഴാണ് കോടികള്‍ നഷ്ടപ്പെട്ട ഇടപാട് നടത്തിയ കേസില്‍ തടിയൂരാന്‍ ഈവിധം നാണം കെട്ട വാദം മുന്നോട്ട് വച്ചത്.

സാധാരണ ഇത്തരം സംഭവങ്ങളില്‍ രക്ഷപ്പെടാന്‍ വിശ്വാസം വ്രണപ്പെടാറുണ്ട്. കുണ്ടുകുളത്തിനു കിട്ടിയ കോടികള്‍ കണക്കില്ലാത്തതാണെന്നു വന്നപ്പോഴാണല്ലോ 'കിസ്തുവിന്റെ ആറാം തിരുമുറിവി'ന്റെ പേരില്‍ വിശ്വാസം വ്രണപ്പെട്ടത്. ഇപ്പോള്‍ വിശ്വാസികള്‍ തന്നെ കേസു കൊടുത്തതുകൊണ്ടും പണം കിട്ടിയത് സംരക്ഷക്കലല്ല, പോയത് വീണ്ടെടുക്കലാണ് വിഷയമെന്നതുകൊണ്ടും 'വിശ്വാസം വ്രണപ്പടല്‍' എളുപ്പമല്ല. സഭാ ഭരണം ചര്‍ച്ച് ആക്ടുപ്രാകമാക്കി ബിഷപ്പന്മാരുടെ താന്തോണിത്തം, കളവ്, കൊള്ള, ക്രമിനല്‍ അച്ചന്മാരുടെ സംരക്ഷണം എന്നിവക്കറുതിവരുത്താന്‍ ഇനിയെങ്കിലും കത്തോലിക്കാ വിശ്വാസികള്‍ രംഗത്തുവരേണ്ടതുണ്ട്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow