വാര്‍ത്താ വിശകലനം

സീറോ മലബാര്‍ സമിതിയുടെ ഭൂമി വില്പനയില്‍ വന്‍നഷ്ടം വരുത്തിയ കേസില്‍ പോലീസിനോട് കേസെടുത്തന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കോടതി വിധി, ഭരണഘടന നിലവില്‍ വന്ന് 68 വര്‍ഷത്തിനു ശേഷമെങ്കിലും, ഒരു സംഘടിത മതവിഭാഗത്തിന്റെ തലവന്‍ ഭരണഘടനക്കു കീഴ്പ്പെട്ടുനില്ക്കുന്ന പൗരന്‍ എന്ന നിലയിലേക്ക് നിര്‍വ്വചിക്കപ്പെടുന്നതിന്റെ തുടക്കമാണ്.

ഇന്നേവരെ വന്‍ജനപിന്തുണയുള്ള മത-സന്യാസി-ആള്‍ദൈവ വിഭാഗങ്ങള്‍ ഭരണഘടനക്കും നിയമത്തിനു ഉപരിയായിരുന്നു. അവരുടെ അനുയായികളുടെ വോട്ട് ബാങ്കും, വികാരം വ്രണപ്പെടലുകളും ഭയപ്പെടുന്ന സര്‍ക്കാരുകള്‍ അവരെ വിശുദ്ധ പശുക്കളായാണ് കൈകാര്യം ചെയ്തു പോന്നത്. ഇതേ കത്തോലിക്കാസഭയുടെ തന്നെ ഒരു കന്യാസ്ത്രീമഠത്തില്‍ നടന്ന കൊലപാതകമായിരുന്നു അഭയയുടേത്. ആ കോസില്‍ 'പരമോന്നത' ഏജന്‍സിയായ സി.ബി.ഐ എട്ടുതവണയാണ് കുറ്റവാളികളെ കണ്ടെത്താന്‍ കഴിയില്ല എന്നു പറഞ്ഞ് ക്ലോഷര്‍ ഹര്‍ജി നല്കിയത്. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോഴാണ് പ്രതികളെ പിടിക്കാനെങ്കിലും തയ്യാറായത്.

സിറോ മലബാര്‍ സഭയുടെ തലവന്‍ തന്നെ പ്രതിക്കൂട്ടിലായിട്ടും, പതിവുമട്ടില്‍ ഇതേവരെ വിശ്വാസികളുടെ 'വികാരം' വ്രണപ്പെട്ടിട്ടില്ല. ഇനിയും 'വ്രണപ്പെടാന്‍' സമയമുണ്ടെങ്കിലും, തല്പരകക്ഷികള്‍ക്ക് അമ്പതു കോടി ലാഭമുണ്ടാക്കിക്കൊടുക്കുകയും 'കുഞ്ഞാടു'കളുടെ പണം അടിച്ചുമാറ്റുകയും ചെയ്തതു കൊണ്ടാകാം വികാരം വ്രണപ്പെടാത്തത്. തന്റെ മേല്‍ നടപടിയെടുക്കാന്‍ മാര്‍പ്പാപ്പയ്‌ക്കേ ആകൂ എന്നൊക്കെയുള്ള പരിഹാസ്യമായ വാദങ്ങള്‍ കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയപ്പോള്‍ കര്‍ദ്ദിനാളും സഭയും ഇനിയും തുടരാന്‍ ശ്രമിക്കുന്ന ഫ്യൂഡല്‍ പ്രഭൂ സംവിധാനമാണ് ആടിയുലയുന്നത്.

ഇനിയെങ്കിലും ആധുനിക ജനാധിപത്യത്തിനു യോജിക്കുന്ന ഭരണ സംവിധാനത്തിലേക്കു നീങ്ങണം, ഭൗതികമായ വിഷയങ്ങളിലെ 'കുഞ്ഞാട്-ഇടയന്‍ കളി' ഇനി നടപ്പില്ല, എന്ന ശക്തമായ സന്ദേശമാണ് കോടതി നല്കുന്നത്. ഇന്നേവരെ 'റാന്‍' മൂളി നിന്ന വിശ്വാസി സമൂഹത്തെ കൂടി സഭ ഇവ്വിധം നാണം കെടുത്തുമ്പോള്‍ സഭതന്നെ ഉത്തരവാദിത്വം പറയേണ്ടതുണ്ട്. ഇപ്പോഴെങ്കിലും ഒരു വിഭാഗം വിശ്വാസികള്‍ ഇടയന്റെ താന്തോന്നിത്തത്തെ ചോദ്യം ചെയ്യാന്‍ മുന്നോട്ടുവന്നു എന്നതുമാത്രമാണാശ്വാസം.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow