കണ്ണൂരില്‍ ദശകങ്ങളായ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് അറുതി വന്നില്ലെങ്കില്‍ തന്നെയും, ഒരു കുറവെങ്കിലും വന്നേക്കാമെന്ന് സൂചന നല്കുന്ന ആശ്വാസകരമായ നടപടിയാണ് ഷുഹൈബ് വധക്കേസിലെ നാലു പ്രതികളെ പുറത്താക്കിക്കൊണ്ടുള്ള സി.പി.ഐ (എം) നടപടി. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവമാണ് ഇതിനുമുമ്പ് കേരളത്തിലുടനീളം ചര്‍ച്ചയായത്. അന്ന് 'നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇത്തരമൊരു കൊലനടത്തിയാല്‍ അതാര്‍ക്കാണ് ഗുണം ചെയ്യുക, അത്തരമൊരു നടപടിക്ക് ഞങ്ങള്‍ മുതിരുമോ,' എന്നാണ് സി.പി.ഐ(എം) നേതൃത്വം ചോദിച്ചത്. അത് അന്ന് വളരെയേറെ ശുദ്ധഗതിക്കാര്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വി.എസ്. അച്യുതാനന്ദന്‍ ചന്ദ്രശേഖരന്റെ വീടു സന്ദുര്‍ശിക്കുകയും കൊലയില്‍ സി.പി.ഐ (എം) ന് പങ്കില്ല എന്ന കാര്യം അരിയാഹരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തത് കാര്യങ്ങളെ ഒരു വഴിത്തിരിവിലെത്തിച്ചു. 'പാര്‍ട്ടി പ്രശ്നം അന്വേഷിക്കും, സി.പി.ഐ(എം) പ്രവര്‍ത്തകരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും' എന്ന് അന്നത്തെ കേന്ദ്ര സെക്രട്ടറി പ്രകാശ് കാരാട്ടിനു തന്നെ പ്രഖ്യാപിക്കേണ്ടിവന്നു. ഒരു വര്‍ഷത്തിനു ശേഷം ആരാണ് അന്വേഷണക്കമ്മീഷന്‍, എപ്പോഴാണന്വേഷിച്ചത്, എന്താണ് റിപ്പോര്‍ട്ട് എന്നതൊന്നും പുറത്തുപറയാതെ ഒരു രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന്ു പുറത്താക്കുകയും അയാളുടെ വ്യക്തിവിരോധമാണ് കൊലക്ക് കാരണം എന്നു പറയുകയും ചെയ്തു. ആ വിശദീകരണം ഇന്ത്യയിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ പ്രകാശ് കാരാട്ടിന്റെ വിശ്വാസ്യതയ്ക്ക് വലിയ പോറലേല്‍പ്പിക്കുകയും ചെയ്തു. ഒരു രാമചന്ദ്രന്‍ വിചാരിച്ചാല്‍ ഇത്ര 'ഹൈ-പ്രൊഫൈല്‍' കൊട്ടേഷന്‍ സാധ്യമാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്കെല്ലാമറിയാം.

കണ്ണൂരില്‍ ഇതിനു ശേഷവും നിരവധി രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടന്നു. സി.പി.ഐ.(എം), ആറെസ്സെസ്സ്, എസ്.ഡി.പി.ഐ എന്നിവരായിരുന്നു രംഗത്ത്. സുധാകരന്റെ കൊട്ടേഷന്‍ ഗുണ്ടകള്‍ക്ക് വി.ആര്‍.എസ്. നല്കി പിരിച്ചുവിടപ്പെട്ടശേഷം കോണ്‍ഗ്രസ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി കൊലപാതകങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല. കാര്യമായ പ്രകോപനങ്ങളൊന്നുമില്ലാതെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ കശപിശയുടെ പേരില്‍ മാത്രം ഷുഹൈബിനെതിരെ കൊലവിളി പ്രകടനം നടത്തുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്ത നടപടിയാണ് കേരളത്തിലെ മനുഷ്യസ്നേഹികളെയും പുരോഗമന ശക്തികളെയും ഞെട്ടിച്ചുകളഞ്ഞത്.

തുടര്‍ന്ന് കവി സച്ചിദാന്ദന്‍ മുെൈന്‍കയ്യെടുത്ത് തയ്യാറാക്കിയ പ്രതിഷേധ പ്രസ്താവനയില്‍ എഴുപതിലധികം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു വച്ചു. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ വൈശാഖനും, കെ.ഇ.എന്‍ കുഞ്ഞഹമ്മദുമടക്കം മു്പ്പത്തെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ടു. സംസ്‌കാര സാഹിതിയടക്കം നടത്തിയ ഒപ്പു ശേഖരണങ്ങളിലും നിരവധി പേര്‍ പങ്കെടുത്തു. മാതൃഭൂമി വാരികയില്‍ കെ.രാമചന്ദ്രനും, മാധ്യമം വാരികയില്‍ ശിഹാബൂദ്ദീനും ലേഖനങ്ങളെഴുതി. മലയാളം വാരികയില്‍ ഇപ്പോള്‍ ഒരു മുന്‍ 'ഡമ്മി പ്രതി'യുടെ തുറന്നുപറച്ചില്‍ വന്നിരിക്കുന്നു. ഇതെല്ലാം കണ്ണൂരൊഴിച്ചുള്ള മറ്റുജില്ലകളില്‍ സി.പി.ഐമ്മിനു മാത്രമല്ല, പൊതുവില്‍ മാര്‍ക്സിസത്തോടാഭിമുഖ്യം പ്രകടിപ്പിക്കുന്ന സകലരിലും വലിയ പ്രതിഷേധവും ആത്മനിന്ദയുമാണുണ്ടാക്കിയത്. രാജ്യത്ത് ഫാസിസ്റ്റു ഭീഷണി അനുദിനം ശക്തമാകുകയും അതിനെതിരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒത്തുചേരാന്‍ ശ്രമിക്കുകയും ചേയ്യുമ്പോള്‍, പന്‍സാരെ, ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരിലങ്കേശ് കൊലപാതകങ്ങള്‍ രാജ്യമാകെ ചര്‍ച്ചയാകുമ്പോള്‍; കണ്ണൂരില്‍ നടക്കുന്ന ഇത്തരം ആസൂത്രിത കൊലപാതകങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുന്നത് എന്ന ചോദ്യം രാജ്യവ്യാപകമായി ഉയര്‍ന്നു. ഈ കടുത്ത സമ്മര്‍ദ്ദമാകാം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒന്നിച്ചു പങ്കെടുത്ത ഒരു ജില്ലാക്കമ്മറ്റി വിളിച്ചു ചേര്‍ത്ത ഈ നാലുപേരെ പുറത്താക്കിയതിലേക്ക് നയിച്ചത്.

ഇതൊക്കെയുണ്ടെങ്കില്‍ത്തന്നെയും കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ മാര്‍ക്സിസത്തിന്റെ എന്തെങ്കിലും ആശയ സ്വാധീനം എവിടെയും കാണാനാവില്ല. അവിടെ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ നാടുനീളെ ഉയര്‍ത്തിയിരിക്കുന്ന ബോര്‍ഡുകള്‍ കണ്ണൂരിനു പുറത്തു നിന്നു പോകുന്ന ഏതൊരു ശരാശരി കേരളീയനെയും ഞെട്ടിക്കും. ബീഭത്സമായ അവസ്ഥയിലുള്ള മൃതദേഹദൃശ്യങ്ങള്‍ക്കു കീഴെ മൊയ്യാരത്ത് ശങ്കരനെ അടിച്ചുകൊന്ന്, ...... നെ വെട്ടിക്കൊന്നു, ..... നെ ബോംബെറിഞ്ഞു കൊന്നു, .......നെ ചുട്ടുകൊന്നു, ......നെ വെടിവെച്ചുകൊന്നു എന്നു പറഞ്ഞുകൊണ്ട് മാലാഖ ചമയുന്ന കോണ്‍ഗ്രസ്സുകാരെ തിരിച്ചറിയാന്‍ അവ ആഹ്വാനം ചെയ്യുന്നു. തിരിച്ചറിഞ്ഞാല്‍ ഇതേ രീതിയില്‍ തിരിച്ച് കൊല്ലണോ എന്ന ചോദ്യം ആരും ചോദിച്ചു പോകും. കോണ്‍ഗ്രസ്സുകാര്‍ മാലാഖ ചമയുകയെങ്കിലും ചെയ്യുന്നില്ലേ, നിങ്ങള്‍ക്കും അങ്ങനെ ചമയുകയെങ്കിലും ചെയ്തുകൂടേ, അതോ കോണ്‍ഗ്രസ്സുകാര്‍ മാലാഖ ചമയല്‍ നിര്‍ത്തി, അവരും കൊലപാതകങ്ങളിലേക്ക് തിരിച്ചുവരണമെന്നാണോ ആവശ്യം എന്നാരും ചോദിച്ചു പോകും.

പയ്യനൂരില്‍ ധനരാജ് കൊല്ലപ്പെട്ടു. പകരം ഉടനെ രാമചന്ദ്രനും മാസങ്ങള്‍ക്കുശേഷം മറ്റൊരാളും കൊല്ലപ്പെട്ടു. പിന്നീടും ഡി.വൈ.എഫ്. യുടെ പേരിലുണ്ടായിരുന്ന നിരവധി പോസ്റ്ററുകള്‍ ഇങ്ങനെ പറഞ്ഞു. 'കണ്ണീരു കൊണ്ട് പകരം വക്കില്ല, ചങ്കൂറ്റം കൊണ്ട് പ്രതികാരം ചെയ്യും.' പ്രതികാരം ചെയ്യുന്നതിന്റെ ഒരാശയം ഒരാധുനിക ജനാധിപത്യസമൂഹത്തില്‍ എങ്ങനെ മുന്നോട്ട് വക്കാന്‍ കഴിയുന്നു? മറുശത്ത്, ഒരു മനുഷ്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വാദിക്കുന്നകാലം വരുമെന്ന് പറയുകയും ചെയ്യും.

ഇതുവായിക്കുന്ന കണ്ണൂര്‍ മാര്‍ക്സിസ്റ്റുകള്‍ പത്തുവട്ടം ചോദിക്കും സി.പി.ഐ(എം) കാരെ കൊല്ലുന്നതിനെ നിങ്ങളെന്തേ വിമര്‍ശിക്കാത്തത്? ഉത്തരം ഒന്നേയുള്ളൂ. ഫാസിസ്റ്റു പ്രത്യയശാസ്ത്രം വച്ചു പുലര്‍ത്തുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളാണ് RSS ഉം SDPI യും. അവരുടെ നിലവാരമല്ല ഒരു ജനാധിപത്യ പുരോഗമന സംഘടന വച്ചു പുലര്‍ത്തേണ്ടത്. പ്രതികാരത്തിലും, കൊലപാതക തീവ്രതയിലും ജയിച്ചുകൊണ്ടല്ല, ജനാധിപത്യപരമായ സംവാദങ്ങളിലേര്‍പ്പെട്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജനമധ്യത്തില്‍ തുറന്നുകാട്ടിയും കുറ്റവാളികളെ അമര്‍ച്ചചെയ്യാന്‍ ജനാധിപത്യസര്‍ക്കാരിനെ നിര്‍ബ്ബന്ധമാക്കിയുമാണ് അതിനെ നേരിടേണ്ട്ത്. 'ആറെസ്സെസും SDPI യും തിരുത്തിയേ ഞങ്ങളും തിരുത്തു', 'പ്രതിഷേധക്കാര്‍ ഞങ്ങളെ തിരത്താനൊന്നു വരേണ്ട, അവരെ തിരുത്താന്‍ നോക്കിയാല്‍ മതി' എന്ന നിലപാടുകള്‍ മഹത്തായ ഒരാശയത്തെയും മഹാനായ ഒരു മനുഷ്യസ്നേഹിയെയും താറടിക്കാന്‍ മാത്രമേ ഉതകൂ. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ ശക്തികളും തന്നെയാണ്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow