Loading Page: ചെങ്ങന്നൂര്‍: കുമ്മനംജി - തുഷാര്‍ജി ഊരാക്കുടുക്ക്

തങ്ങള്‍ക്കു യാതൊരു സ്വാധീനവുമില്ലാതിരുന്ന മൂന്നു വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളില്‍ അമിത്ഷായുടെ സോഷ്യല്‍ എഞ്ചനീയറിംഗ് (പണമെറിഞ്ഞ് ചാക്കിലാക്കല്‍ എന്ന് മലയാളം) വന്‍ വിജയം നേടിക്കഴിയുമ്പോഴാണ് ഇവിടെ കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ജയിച്ചിട്ട് വിശേഷിച്ച് കാര്യമെന്നുമില്ലെങ്കിലും ചെങ്ങന്നൂരും കേരളവും തനിക്ക് വഴങ്ങുമെന്ന് അമിത് ഷാജിയ്ക്ക് തെളിയിക്കേണ്ടതുണ്ട്. പക്ഷേ എന്തുചെയ്യാം! ശത്രുക്കളെ കൈകാര്യം ചെയ്യാന്‍ പുല്ലുപോലെ പറ്റും. പക്ഷേ സ്വന്തം ശിങ്കിടികളെ കൈകാര്യം ചെയ്യാനൊരു വഴിയറിയാതെ പാവം അമിത്ഷാജി ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ തവണകിട്ടിയതിന്നേക്കാള്‍ ഒരു പതിനായിരും വോട്ട് കൂടുതല്‍ പിടിക്കുകയേ വേണ്ടൂ. അതാണ് പ്രശ്നമാകുന്നത്.

മാറാട്, അശ്വിനികുമാര്‍ കേസുകള്‍ 'സബൂറാക്കി'യതില്‍ കുമ്മനം ജി ചാമ്പ്യനായിരുന്നുവെന്ന് സന്തോഷ് മിന്നി എഴുതിയിട്ടുണ്ട് ആരുമത് നിഷേധിച്ചിട്ടില്ല. ആ കഴിവാകാം പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനാക്കിയത്. പക്ഷേ RS വിനോദും സതീസ് നായരും വഴി നടത്തിയ മെഡിക്കല്‍ കോളേജ് ഇടപാട് പൊളിഞ്ഞു. മെട്രോയില്‍ വലിഞ്ഞുകയറി നാണം കെട്ടു. ആദിവാസിയായ മധു കൊലചെയ്യപ്പെട്ടപ്പോള്‍ സ്വന്തം കൈകെട്ടി നടത്തിയ കോമാളിക്കളി ആദിവാസികളും പൊതുസമൂഹവും അറപ്പോടും വെറുപ്പോടെയുമാണ് കണ്ടത്. തെരഞ്ഞെടുപ്പിനിടയില്‍ കുമ്മനംജി ഈ വക എന്തെങ്കിലും കുഴപ്പങ്ങളൊപ്പിക്കാതിരിക്കാന്‍ ഇടംവലം രണ്ടു കേന്ദ്രസ്വയം സേവകരെ നിയമിക്കേണ്ട ഗതികേടിലാണ് ഷാജി!

കുമ്മനം ജിയുടെ ശല്യമൊഴിക്കാമെന്നു വച്ചാലും, ദാ വരുന്നു സാക്ഷാല്‍ തുഷാര്‍ജി! വെള്ളാപ്പള്ളിസുതന്‍ എം.പി. സ്ഥാനം കിട്ടാതെ അടങ്ങില്ല. അങ്കച്ചേകോരായി ഓതിരം കടകം പറഞ്ഞാണ് നില്പ്. എങ്ങനെ കൊടുക്കും? ഇതേവരെ പലര്‍ക്കും കൊടുത്തു. റിച്ചാര്‍ഡ് ഹേക്കു കൊടുത്തു. വൈക്കോലിന്റെ ഗുണം പോലുമില്ല. സിനിമയില്‍ 'അമേധ്യം, ഷിറ്റ്' എന്നലറിയതിന് സുരേഷ് ഗോപിക്കു കൊടുത്തു. അദ്ദേഹം ഓഡി കാര്‍ കൊണ്ട് കൃഷി ചെയ്യാന്‍ പോയി വലിയ ബാധ്യതയായി. രാജീവ് ചന്ദ്രശേഖറിനു കൊടുത്തു. പക്ഷേ ഏഷ്യാനെറ്റ് കേരളത്തില്‍ കാവിനിറത്തിനു പ്രാധാന്യം കൊടുക്കുന്നില്ല. ഒടുവില്‍ കണ്ണന്താനം-ജിക്കു മന്ത്രിസ്ഥാനം കൊടുത്തു. മേഘാലയില്‍ കിട്ടിയത് രണ്ട് സീറ്റ്! ഇനി തുഷാര്‍ജിക്കും കൂടി കൊടുത്താല്‍ ഞങ്ങള്‍ വേറെ പണിനോക്കുമെന്ന് സി.കെ. പത്മനാഭന്‍, ഉള്ളിസുര, മഞ്ഞള്‍ കൃഷി ശോഭ തുടങ്ങി ശശികലാജി വരെ പറയുന്നു. ഇവര്‍ക്കെല്ലാം കൊടുത്തേ തുഷാര്‍ജിക്ക് എം.പി. സ്ഥാനം നല്കാനാവൂ! അതു കിട്ടിയില്ലെങ്കില്‍ ഉഷാറാകുന്ന പ്രശ്മമില്ലെന്ന് തുഷാര്‍ജി പറയുന്നു. ആകെപ്പാടെ അമിത്ഷാജിയാണ് നക്ഷത്രമെണ്ണിപ്പോകുന്നത്. ശശികലാജിയുടെ നാവിന്റെ രുചിയറിഞ്ഞ ന്യൂനപക്ഷങ്ങളെക്കൊണ്ട് താമരയില്‍ കുത്തിക്കല്‍ അതിലും ബുദ്ധിമുട്ട്. ചുരുക്കത്തില്‍ ത്രിപുര പിടിച്ചതിലും കഠിനമാകുകയാണ് അമിത് ഷാജിക്ക് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow