Loading Page: സാംസ്‌കാരിക സായാഹ്നം - കൊലപാതക സംസ്‌കാരത്തിനെതിരെ ശക്തമായ സാംസ്‌കാരിക മുന്നേറ്റമായി

ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം ജനപങ്കാളിത്തം കൊണ്ടും ചിത്ര രചന-ശില്പ പ്രദര്‍ശന പരിപാടികളിലെ ജനമനസ്സുകലെ തൊട്ടുണര്‍ത്തിയ പ്രതിഷേധം കൊണ്ടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒറ്റ മനസ്സോടെയുള്ള നിലപാടുകള്‍ കൊണ്ടും കണ്ണൂരിന്റെ ഭാവിലെ തിരിച്ചുപിടിക്കാനുള്ള ജനകീയമുന്നേറ്റമായി മാറി.

പ്രശസ്ത ശില്പി ശശികുമാര്‍ കതിരൂരിന്റെ ഗംഭീരമായ ശില്പങ്ങള്‍ പ്രദര്‍ശനത്തിനു വച്ചതോടെ പരിപാടികള്‍ക്കു തുടക്കമായി. തടുര്‍ന്ന് പ്രശസ്ത ചിത്രകാരി കബിതാ മുഖ്യോപാധ്യായ ചിത്രം വരച്ചുകൊണ്ട് ചിത്രരചനാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ പരസ്പരം തിരിച്ചറിഞ്ഞ് ഒന്നിച്ചു നില്‍ക്കേണ്ടത് ഏറ്റവും ആവശ്യമായിട്ടുള്ള ഇന്നത്തെ സാഹചര്യത്തില്‍ ആസൂത്രിതമായി പരസ്പരം ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന കണ്ണൂരിലെ രീതിയും അതിനു കുടിപ്പകയുടെ കണക്കുകള്‍ കൊണ്ട് ന്യായീകരണം ചമക്കുകയും ചെയ്യുന്ന പരിപാടി ഏന്തുതരം രാഷ്ട്രീയമാണെന്നവര്‍ ചോദിച്ചു. മനുഷത്വത്തിനുമേല്‍ പകയുടെ ഇരുള്‍ വന്നു മൂടുന്ന കണ്ണൂര്‍ സാഹചര്യത്തില്‍ കലയുടെ നര്‍ഭയത്വത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആശയങ്ങളുയര്‍ത്തിക്കൊണ്ട് എട്ടോളം ചിത്രകാരന്മാര്‍/കാരികള്‍ ചിത്ര രചനയാരംഭിച്ചു.

കൈയ്യും കാലും തളര്‍ന്ന് വീല്‍ചെയറിലായിട്ടും കടിച്ചു പിടിച്ച ബ്രഷ് കൊണ്ട് ചിത്രം വരച്ച് അഭമ്യമായ ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ ഗണശ് കുമാര്‍ കുഞ്ഞിമംഗലം ചിത്ര രചനക്കെത്തിയതും അദ്ദേഹം വരച്ച ചിത്രവും വമ്പിച്ച അവേശം വിതച്ചു. ഹരീന്ദ്രന്‍ ചാലാട്, ഷാഡോ രമേശന്‍, സതാഷ് തോപ്രത്ത്, പ്രിയജ പി.എം., ദിലീപ് കീഴുര്‍, നിരഞ്ജന, ഉണ്ണി കൃഷ്ണന്‍ ആതിര എന്നിവരും ചിത്രങ്ങള്‍ രചിച്ചു.

തുടര്‍ന്ന് അഞ്ചുമണിയോടെ ആരംഭിച്ച സാംസ്‌കാരിക സായഹ്നം പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. 1949 ല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രകാരന്‍ കൂടിയായ മൊയ്യാരത്ത് ശങ്കരനെ കൊലപ്പെടുത്തിക്കൊണ്ട് കമ്യൂണിസ്റ്റാശയങ്ങളെ തകര്‍ക്കാന്‍ നടത്തിയ ശ്രമം എന്തു ഫലമുണ്ടാക്കിയെന്നദ്ദേഹം ചോദിച്ചു. ആ ആശയങ്ങള്‍ കത്തിപ്പടര്‍ന്നു. ആ അനുഭവമുള്ള സി.പി.ഐ. (എം) കാര്‍ ആറെസ്സെസുകാരെ കൊന്ന് അവരുടെ ആശയങ്ങളെ ഇല്ലാതാക്കാമെന്നു ചിന്തിച്ചാല്‍ അത് എത്ര മോശമായ പാഠം പഠിക്കലാണ്? അദ്ദേഹം ചോദിച്ചു. ഗാന്ധിയും അംബേദ്ക്കറും ടാഗോറുമെല്ലാം തമ്മില്‍ നടത്തിയ ശക്തമായ സംവാദങ്ങള്‍ അവര്‍ക്കിടയില്‍ ശക്തമായ പ്രതിപക്ഷബഹുമാനമാണ് വളര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ തോറ്റ അംബേദ്ക്കറെ പരിഹസിക്കുകയല്ല, മറിച്ച് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിയാക്കുകയാണ് ഗാന്ധിജി ചെയ്തത്. കണ്ണൂരിലെ സി.പി.ഐ(എം) ഷുഹൈബിനെ കൊലപ്പെടുത്തുമ്പോള്‍ ആറെസ്സെസും തങ്ങളുമായി ഒരു വ്യത്യാസവുമില്ലെന്നു തെളിയിച്ചു. 'ഒരാളെ നിയമപരമായ വിചാരണക്ക് വിധേയമാക്കി ശിക്ഷിക്കുമ്പോള്‍ വധശിക്ഷ പാടില്ല എന്നു പറയുന്ന ഒരു പാര്‍ട്ടി സ്വയം ഒരാളെ വിചാരണ ചെയ്ത് വധശിക്ഷക്കു വിധിച്ച് ആസൂത്രിതമായി അത് നടപ്പാക്കുന്നത് എന്തു യുക്തിയാണ്? തങ്ങള്‍ കേരളം ഭരിക്കുമ്പോള്‍ സ്വയം അക്രമം നടത്തുമ്പോള്‍ തങ്ങളുടെ ഭരണത്തിലും പോലീസിലും നീതിന്യായ സംവിധാനത്തിലും വിശ്വാസമില്ല എന്ന പ്രഖ്യാപിക്കുകയാണ്. ഭരണഘടന തൊട്ടു സത്യം ചെയ്തതിന് ഒരര്‍ത്ഥവും കല്പിക്കുന്നില്ല എന്നു പറയുകയാണ്. അങ്ങനെ ചെയ്തിട്ട് എവിടെ നിന്നുകൊണ്ടാണ് ഫാസിസത്തെ പ്രതിരോധിക്കണം എന്നു പറയുന്നത്. ഭരണഘടനയില്‍ ഊന്നിനിന്നുകൊണ്ട് ജനാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാതെ ഫാസിസത്തെ പ്രതിരോധിക്കുന്നു എന്നു പറയുന്നത് അപഹാസ്യമാണ്. സ്വയം ബലിയായി നല്കാന്‍ കഴുത്തു നീട്ടിക്കൊടുക്കുന്നവരാകണം രാഷ്ട്രീയ നേതാക്കള്‍, ഗാന്ധിയും ക്രിസ്തുവുമെല്ലാം അതാണ് പഠിപ്പിച്ചത്, വാളു കൊണ്ട് എന്നതിനു പകരം വാക്കുകള്‍ കൊണ്ടു പോരാടാനുള്ള ധീരതയാണ് വേണ്ടത്.' കാരശ്ശേരിയുടെ മൂര്‍ച്ചയേറിയ വാക്കുകളെ സദസ്സ് ആദരവും ആവേശവും കലര്‍ത്തി ഏറ്റുവാങ്ങി.

തുടര്‍ന്ന് ചലച്ചിത്രകാരന്‍ പ്രിയനന്ദനന്‍ സംസാരിച്ചു. തുടര്‍ന്ന സംസാരിച്ച കവി ഗോപീകൃഷ്ണന്‍ കണ്ണൂരില്‍ മതാത്മകതയാണ് രാഷ്ട്രീയമല്ല വളരുന്നതെന്നും, അതിന്റെ തീവ്രരൂപം ആഗിരണം ചെയ്യുന്നവരാണ് പരസ്പരം പകവീട്ടലുകളിലും ആക്രമണങ്ങളുടെ മൃഗീയതയിലും അഭിരമിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശരിയായ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടു വരാനുള്ള സാംസ്‌കരികമായ ഒരുണര്‍വ്വാണ് കണ്ണൂരില്‍ വേണ്ടതെന്നദ്ദേഹം പറഞ്ഞു. യുവതലമുറയിലെ എഴുത്തുകാരോട് ഭീതിയുടെയും ഹിംസയുടെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായി രംഗത്തുവരനാ# സന്തോഷ് എച്ചിക്കാനം ആഹ്വാനം ചെയ്തു. തന്റെ നാടിനെ ഗ്രസിച്ചിരിക്കന്ന ദുര്യോഗത്തില്‍ തനിക്കുള്ള ആഴമേറിയ ഉല്‍കണ്ഠ പങ്കുവക്കുന്നതായി ശിഹാബുദ്ധീന്‍ പൊയ്തുംകടവിന്റെയും വിനോയ് തോമസിന്റെയും വാക്കുകള്‍. തുടര്‍ന്ന് പി.കെ. നാണു, എം.എം. സോമശേഖരന്‍, വി.കെ. പ്രഭാകരന്‍, വി.എസ്. അനില്‍ കുമാര്‍, വി.കെ. റീന തുടങ്ങിയവര്‍ സംസാരിച്ചു.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow