Loading Page: കീഴാറ്റൂരിലെ ഇടതു/വലതു പക്ഷ യുക്തികള്‍

രാഷ്ട്രീയ വിശകലനം

കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വയലും പരിസ്ഥിതിയും മറ്റുപ്രശ്നങ്ങളും മറയാക്കി സി.പി.ഐ-എമ്മിനെ ആക്രമിക്കാന്‍ നടത്തുന്ന ആസൂത്രിത ഗൂഢാലോചന തെളിഞ്ഞു!! എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ക്യാമ്പെയിന്‍ കൊഴുക്കുകയാണ്. സമരത്തില്‍ പങ്കെടുത്തവര്‍ ആര് എന്നതല്ല സമരക്കാരുയര്‍ത്തിയ മുദ്രാവാക്യങ്ങളെന്താണ് എന്നതാണ് പ്രശ്നം, ആ നിലക്ക് കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ ഉയര്‍ത്തിയ ശരിയായ പ്രശ്നങ്ങള്‍ക്കു പിന്നിലണിനിരക്കാന്‍ കേരളത്തിലെമ്പാടുനിന്നും വന്നുചേര്‍ന്ന വന്‍ജനാവലി ആവേശമുണര്‍ത്തുന്നതാണ് എന്ന് മറുപക്ഷം വിശ്ദീകരിക്കുന്നു. ഈ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നത് ആരാണ് വലതുപക്ഷം, ആരാണ് ഇടതുപക്ഷം എന്ന കാതലായ ചോദ്യമാണ്.

ഒരു ഉദാഹരണം ചൂണ്ടികാണിക്കാം. 24-3-2018-ന്, അതായത് കീഴാറ്റൂര്‍ മാര്‍ച്ചിന്റെ തലേന്ന്, മനോരമ ചാനലില്‍ തളിപ്പറമ്പ് എം,എല്‍.എ കൂടിയായ ജെയിംസ് മാത്യു വളരെ പ്രധാന ഒരു വാദമെന്ന നിലയില്‍ അവതാരകയായ നിഷയോട് ചോദിച്ചു: ''നിങ്ങള്‍ക്ക് ഒരു വീട്, അഞ്ചുസെന്റ് കമുങ്ങും തെങ്ങുമുള്ള പറമ്പ്, മൂന്നു സെന്റ് വയല്‍ എന്നിവയുണ്ടെന്നിരിക്കട്ടെ, റോഡിനു സ്ഥലം വിട്ടുകൊടുക്കണം എന്നു വന്നാല്‍ ഇതിലേത് വിട്ടുകൊടുക്കും?'' സാധാരണഗതിയില്‍ ഈ ചോദ്യം ഏതൊരു ഇടതുപക്ഷക്കാരനേയും പ്രകോപിപ്പിക്കേണ്ടതാണ്. നാടുനന്നാക്കിയിട്ട് വീടു നന്നാക്കണോ, വീടു നന്നാക്കിയിട്ടു നാട് നന്നാക്കണോ എന്നത് പുതിയ ചോദ്യമല്ല, നാല്പതുകളിലും അമ്പതുകളിലും തന്നെ കേരളത്തില്‍ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു. കോണ്‍ഗ്രസ്സുകാരും മുതലാളിത്തവാദികളും മതവാദികളും വീടു നന്നാക്കിയിട്ട് നാടു നന്നാക്കിയാല്‍ മതി എന്നു വാദിച്ചപ്പോള്‍ നാടു നന്നാകാതെ, എത്ര ശ്രമിച്ചാലും വീട് നന്നാകുകയില്ല എന്ന് കമ്യൂണിസ്റ്റുകാര്‍ സാമൂഹ്യവിശകലനത്തിലൂടെയാണ് സ്ഥാപിച്ചത്. ഇവിടെ ജെയിംസ് മാത്യു കൃത്യമായ ഒരു വലതുപക്ഷവാദം അവതാരികയായ നിഷയെകൊണ്ട് ശക്തമായി അംഗീകരിപ്പിക്കാന്‍ ശ്രമിച്ചതിലെ രാഷ്ട്രീയ മുഖം ഇന്നത്തെ കേരളം തിരിച്ചറിയണമെന്നില്ല. ഒരു ഒറ്റപ്പെട്ട വ്യക്തി ലാഭനഷ്ട അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ വില ഏറ്റവും കുറവുള്ള വയല്‍ മാത്രമേ വിട്ടുകൊടുക്കൂ എന്ന യുക്തി തീര്‍ത്തും ശരിയാണെന്ന് അദ്ദേഹം വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നിഷേധിച്ചത് ഇടതുപക്ഷമെന്ന നിലയില്‍ സി.പി.എം അവകാശപ്പെടുന്ന സാമൂഹ്യമാനണ്ഡങ്ങളെയായിരുന്നു. മനുഷ്യസമൂഹത്തിന്റെ പൊതുക്ഷേമത്തിന്റെ / നിലനില്പിന്റെ അടിസ്ഥാനത്തില്‍ സമൂഹമാണ് ഏതാണ് റോഡിനായി ഏറ്റെടുക്കപ്പെടേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. അല്ലാതെ വ്യക്തിയുടെ തെരഞ്ഞെടുപ്പിനു വിടുകയല്ല വേണ്ടത് എന്ന അതിപ്രധാന വസ്തതക്കെതിരെ അദ്ദേഹം 'ജയിക്കാന്‍' ശ്രമിച്ചു. ഈ നിലപ്പാടിനു പിന്നില്‍ ബിസിനസ്സ് താല്പര്യങ്ങള്‍ സംശയിക്കാനും അദ്ദേഹം അവസരം നല്കുന്നുണ്ട്.

മേല്‍ ഉദാഹരിച്ച യുക്തിയാണിന്ന് മിക്ക കാര്യങ്ങളിലും സി.പി.ഐ-എമ്മിന്റെ കണ്ണൂര്‍ നേതാക്കള്‍ പിന്തുടരുന്നത്. തങ്ങള്‍ സ്വയം മാര്‍ക്സിസ്റ്റ് എന്ന് പാര്‍ട്ടിക്ക് പേരിട്ടിരിക്കന്നതിനാല്‍, പ്രതികാര ഭീഷണി മുഴക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും ചെഗുവേരയുടെ ചിത്രം മുദ്രണം ചെയ്തതിനാല്‍, തങ്ങള്‍ ചെയ്യുന്നതെന്തും ഇടതുപക്ഷമാണ്, അത് എല്ലാവരും അംഗീകരിച്ചുകൊള്ളണം.

വയല്‍കിളികളുടെ സമരത്തില്‍ കീഴാറ്റൂരില്‍ സമരപ്പന്തല്‍ കത്തിക്കുകയാണ് സി.പി.ഐ (എം) ചെയ്ത കേരളം മുഴുവന്‍ ശ്രദ്ധിച്ച ഒരുകാര്യം. പിന്നെ, സമരക്കാര്‍ക്കു നേരെ ഭീഷണിയും തൊഴില്‍ നിഷേധവും പ്രയോഗിച്ചു. 'ബി.ഒ.ടി കമ്പനിക്ക് സ്വന്തം'' എന്ന മട്ടില്‍ വയലില്‍ കൊടി കുത്തി. പുറത്തുനിന്നു 'കുഴപ്പക്കാര്‍'' വരാതിരിക്കാന്‍ കാവല്‍പ്പുര കെട്ടി. അകത്ത് ഒറ്റപ്പെട്ടുപോയ സമരക്കാരെ ഞെരിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നാര്‍ക്കും വ്യക്തമാകും. ഇത്തരം ഫാസിസ്റ്റു പ്രവര്‍ത്തന രീതി നടപ്പാക്കുന്നവര്‍ എന്തു കൊടിയും നിറവും സ്വീകരിച്ചാലും തീര്‍ത്തും വലതുപക്ഷമാണ്. തീര്‍ത്തും ജനാധിപത്യ വിരുദ്ധരാണ് - അതാണ് കണ്ണൂരിലെ നടപ്പുയാഥാര്‍ത്ഥ്യം.

പ്രധാനപ്പെട്ട കാര്യം സിപിഎമ്മിന്റെ ഈ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് കീഴാറ്റൂര്‍ സമരപ്പന്തലില്‍ ഒരു ഇടതു-വലത്-മുസ്ലീം-ഹിന്ദു തീവ്രവാദിയും മാവോയിസവും വന്നിരുന്നില്ല എന്നതാണ്.  ആരാണ് വലതുപക്ഷ/വര്‍ഗ്ഗീയ മുഖങ്ങളുടെ കടന്നുവരവിന് അവസരം ഉണ്ടാക്കികൊടുക്കുന്നതെന്നതിന്റെ ഉത്തരവും കൂടെയാണ് അത്.

രാഷ്ട്രീയത്തിന്റെ പേരില്‍ മാസങ്ങള്‍ പദ്ധതിയിട്ട് കൊലപാതകങ്ങള്‍ നടക്കുന്ന ഒരു ജില്ലയാണ് കണ്ണൂര്‍. അവിടെ ജനാധിപത്യ മൂല്യങ്ങള്‍ സ്വാംശീകരിക്കാതെ പ്രവര്‍ത്തിക്കുന്ന ഏതുപാര്‍ട്ടിയും തീര്‍ത്തും വലതുപക്ഷമാണ്. ആ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് 'രാഷ്ട്രയ'മല്ലാത്ത, 'അരാഷ്ട്രീയമായ'' രാഷ്ട്രീയക്കൊലപാതകങ്ങള്‍.

പിള്ള, മാണി, കായല്‍ ചാണ്ടി, അന്‍വര്‍, കാരാട്ട് റസാഖ് എന്നിങ്ങനെയുള്ളവര്‍ എതിര്‍പക്ഷത്തായാല്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന വലതുപക്ഷ രാഷ്ട്രീയം, ഞങ്ങളുടെ കൂടെയായാല്‍ ഇടതുപക്ഷം എന്ന യുക്തിയും ഇതേ മട്ടില്‍ ആഭാസമാണ്. ഏതുപക്ഷത്തായാലും അവരുടെ ചെയ്തികള്‍ ഒന്നുതന്നെ. രാഷ്ട്രീയ സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ കീഴാറ്റൂരില്‍ സി.പി.ഐ(എം) തീവ്ര വലതുപക്ഷത്താണെന്ന കാര്യം ജെയിംസ് മാത്യുവിന്റെ നിലപാടും പന്തല്‍കത്തിച്ചും നുണപ്രചരണങ്ങളെ ആശ്രയിക്കുന്ന പ്രവര്‍ത്തനശൈലിയും അടിവരയിട്ടുറപ്പിക്കുകയാണ്.

ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow