Loading Page: ദളിത് അക്രമത്തിനെതിരെ നടന്ന ഹര്‍ത്താലിന്റെ വിജയം

വാര്‍ത്താ വിശകലനം

രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോഴും SC/ST അതിക്രമം തടയല്‍ നിയമത്തെ ഫലത്തില്‍ മരവിപ്പിക്കുന്ന സുപ്രീം കോടതി വിധിക്കെതിരായും, ഏപ്രില്‍ രണ്ടിനു നടന്ന ദളിത് ബന്ദില്‍ നിരവധിപേരുടെ മരണത്തിലടക്കം കലാശിച്ച ബി.ജെ.പി സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തലിനുമെതിരെ വിവധ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച കേരളാ ഹര്‍ത്താല്‍ വലിയ എതിര്‍പ്പുകളെ അതിജീവിച്ച് വന്‍ വിജയമായി. സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടാന്‍ ശ്രമിച്ച് ഒരാവശ്യവുമില്ലാതെ ദളിത് രോഷം സ്വയം ഏറ്റുവാങ്ങിയ പിണറായി സര്‍ക്കാരും വ്യാപാരി - ബസ്സുടമ സംഘത്തിനൊപ്പം പരിഹാസ്യരായി.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നു മുതല്‍ ദളിതര്‍ക്കെതിരെ സവര്‍ണ്ണ-ബ്രാഹ്മണ പ്രീണന നിലപാടുകളില്‍ നിന്നുകൊണ്ട് ആക്രമണമാരംഭിച്ചിരുന്നു. അതിന്റെ ആദ്യ ഇരയായിരുന്നു രോഹിത് വെമുല. മുസഫര്‍പൂര്‍ വര്‍ഗ്ഗീയ കലാപത്തിലെ സംഘപരിവാര്‍ റോള്‍ തുറന്നുകാണിച്ചതിനാണ് വെമുലക്ക് ജീവന്‍ വെടിയേണ്ടി വന്നത്. തുടര്‍ന്ന് ജെ.എന്‍.യു. വിലെ ദളിത് വേട്ട വന്നു. ഹരിയാനയില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തെ പട്ടിയെ കല്ലെറിയുനനതിനോടുപമിച്ച കേന്ദ്രമന്ത്രിയുടെപ്രസ്താവന വന്നു. ഷബ്ബിര്‍ പൂര്‍ കലാപവും ഉനയിലെ ഭീകരമര്‍ദ്ദനം വന്നു.

ഈ ദളിത് വേട്ടകള്‍ക്കൊപ്പം ദളിത് ജീവിതം നരകതുല്യമാക്കുന്ന ഗോരക്ഷാ നിയമം പിന്നാലെ വന്നു. നോട്ട് നിരോധനം ഗ്രാമീണ-കാര്‍ഷിക മേഖലകളിലെ തൊഴിലവസരങ്ങള്‍ പാടെ തകര്‍ത്ത് ദളിത്-ആദിവാസി ദുരിതം പതിന്മടങ്ങാക്കിയപ്പോഴാണ് പുതിയ ഗോരാഷാ നിയമം വന്നത്. പശുക്കളെ കശാപ്പിനായി വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്ന നിയമം തുകല്‍ വ്യവസായത്തെ പാടെ ഇല്ലാതാക്കിയപ്പോള്‍ അതുമാത്രം ഉപജീവനമാര്‍ഗ്ഗമായിരുന്ന ദളിതരാണ് ക്ഷീരകര്‍ഷകരേക്കാള്‍ പ്രശ്നത്തിലായത്. പശുത്തോലൂരിച്ചതിന് സവര്‍ണ്ണഗോരഷാ ഗുണ്ടകളുടെ മര്‍ദ്ദനം കൂടിയായതോടെ, ഉത്തരേന്ത്യയിലും മറ്റും ദളിത് ജീവിതം വഴിമുട്ടി. അതിന്റെ നിരവധി പ്രതിഫലനങ്ങളായിരുന്നു ഭീമ-കോറേഗാവില്‍ കണ്ടത്. അവിടെയും സംഘപരിവാര്‍ പിന്തുണയുള്ള ജാതിക്കോമരങ്ങള്‍ ഒരാളെ വെടിവെച്ചുകൊന്നു.

ഇതിലൊന്നിലും കുറ്റവാളികള്‍ക്കെതിരെ ആത്മാര്‍ത്ഥമായ നടപടിയുണ്ടായില്ല. അതൊന്നും പരിഗണിക്കാതെയാണ് സുപ്രീം കോടതി SC/ST അതിക്രമം തടയല്‍ നിയമം 'ദുരുപയോഗിക്കുന്നതിനെതിരെ' കര്‍ശനമായ പുതിയ വ്യവസ്ഥകള്‍ വച്ചത്. ആ വ്യവസ്ഥകളുടെ പ്രായോഗിക അര്‍ത്ഥം ആ നിയമം മരവിപ്പിക്കുക എന്നതാണ്. ഇതിനെതിരെയും ഏപ്രില്‍ രണ്ടിന്റെ ഭാരത് ബന്ദ് ആചരിച്ച വരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിക്കാനായാണ് കേരളത്തില്‍ ഹര്‍ത്താലാഹ്വാനം വന്നത്. അത് പിന്നീട് വലിയ പ്രശ്നമായത് വ്യാപാരി സംഘടനയും പ്രൈവറ്റ് ബസ് സംഘടനയും സമരത്തിനെതിരെ രംഗത്തു വന്നതോടെയാണ്.

കേരളത്തില്‍ ബി.ജെ.പി., സി.പി.ഐ (എം), കോണ്‍ഗ്രസ് കക്ഷികള്‍ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ എണ്ണമറ്റ ഹര്‍ത്താലുകള്‍ നടത്താറുണ്ട്. അവയില്‍ സിംഹഭൂരിപക്ഷവും പരസ്പരം അക്രമങ്ങളുടെയും കൊലകളുടെയും പ്രഖ്യാപിക്കപ്പെട്ടു 2 മണിക്കൂറുകള്‍ക്കു മുമ്പേ മാത്രവുമാണ്. എന്നിട്ടും അവയിലെല്ലാം സഹകരിക്കുന്ന ഈ രണ്ടു മുതലാളി സംഘടനകളും ഹര്‍ത്താലിനെതിരെ രംഗത്തു വന്നത് അവരുടെ ദളിത്-ആദിവാസികളോടുള്ള പുച്ഛ മനോഭാവം കാരണമാണെന്ന് വളരെ വേഗം പുരോഗമന കേരളം തിരിച്ചറിഞ്ഞു. അതാണ് ബന്ദിലെ വന്‍ ജനപങ്കാളിത്തത്തിനു കാരണം.

ബന്ദ് വിജയിക്കുമെന്നു വന്നതോടെ കോണ്‍ഗ്രസ്സും കുമ്മനവും പിന്തുണയുമായെത്തി. കോണ്‍ഗ്രസ് അഖിന്ത്യാതലത്തില്‍ ഇപ്പോഴത്തെ ദളിത് പ്രക്ഷോഭത്തെ പിന്താങ്ങുന്നുണ്ട്. അപ്പോഴും SC/ST നിയമപ്രകാരം കേസ്സെടുക്കുന്നതില്‍ അധികാരത്തിലിരുന്ന കാലത്ത് കോണ്‍ഗ്രസ്സിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായിരുന്നു. തന്റെ അഖിലേന്ത്യാ സംഘടനയും സര്‍ക്കാരും നടത്തുന്ന അതിക്രമത്തിനെതിരെ നടക്കുന്ന ഹര്‍ത്താലിന് കുമ്മനം പിന്തുണ കൊടുക്കുന്നു കേന്ദ്രമന്ത്രിയും, എം.പി.യും ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥിയും ഹര്‍ത്താല്‍ ദിവസം പൊതുപരിപാടികള്‍ വച്ച് ബന്ദിനെ പൊളിക്കാന്‍ ശ്രമിക്കുന്നു! നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍മുളക്കുക എന്ന പ്രയോഗം പോലും മതിയാകാത്ത പോലെ മധ്യപ്രദേശില്‍ ദളിതനെ വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യം അഭിനയിക്കാന്‍ കുമ്മനം പുറപ്പെട്ടില്ല. അത്രയുമാശ്വാസം പക്ഷേ ഈ അഭിനയമൊന്നും ഒട്ടും വിജയിക്കാന്‍ പോകുന്നില്ല.

സി.പി.ഐ എമ്മിന്റെ സ്ഥിതിയാണ് ദയനീയം. ബന്ദിനെ പിന്തുണച്ചില്ലെങ്കില്‍ വേണ്ട, ബി.ജെ.പി യോ കോണ്‍ഗ്രസ്സോ നടത്തുന്ന ഹര്‍ത്താലില്‍ സ്വീകരിക്കുന്ന ഒരു സമീപനമെങ്കിലുമെടുക്കാന്‍ അവര്‍ തയ്യാറായില്ല. പകരം പോലീസിനെയും കെ.എസ്.ആര്‍.ടി.സി. യെയും ഉപയോഗിച്ച് ഹര്‍ത്താല്‍ പൊളിക്കാന്‍ ശ്രമിച്ചു. നിരവധിപ്പേരെ അറസ്റ്റു ചെയ്തു കരുതല്‍ത്തടങ്കലില്‍ വച്ച് സെല്‍ഫ് ഗോളടിയില്‍ റിക്കാര്‍ഡിട്ടു. ബന്ദ് വിജയകരമായി പര്യവസാനിക്കുമ്പോള്‍ ശരിക്കും നാണം കെടേണ്ടിയിരുന്ന ബി.ജെ.പി ക്കു പകരം ആ റോളിലേക്ക് കയറി നിന്നതിന് എന്തു ന്യായമാണ് പിണറായി സര്‍ക്കാരിന് പറയാനുണ്ടാവുക? ബി.ജെ.പി. യെ രക്ഷിക്കാന്‍ കരാറെടുത്തോ എന്നാരും ചോദിച്ചു പോകുന്ന സ്ഥിതി!

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow