'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്ടുതരും,' എന്നീ വാഗ്ദാനങ്ങളാണ് വാചകമടിവീരന്‍ നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയത്. 2014-ല്‍ അധികാരത്തിലേറിയതു മുതല്‍ നോട്ട് നിരോധനം നടപ്പാക്കിയ 2016 നവംബര്‍ വരെ എത്രയെത്ര മെഗാ പദ്ധതികളാണ് നരേന്ദ്രമോഡി ആഘോഷപൂര്‍വ്വം പ്രഖ്യാപിച്ചത്. സ്വച്ഛഭാരതം, ഗംഗാശുദ്ധീകരണം, മേക്ക് ഇന്‍ ഇന്ത്യ, പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്, ബോംബെ മോഡല്‍ ആക്രമണത്തിനു വന്ന പാക്കിസ്ഥാന്‍ തീവ്രവാദിക്കപ്പല്‍ മുതല്‍ എന്നിങ്ങനെ പോകുന്നു അവ. ഓരോ 'മന്‍ കീ ബാത്തി'ലും ഓരോ കിടിലന്‍ പ്രഖ്യാനങ്ങള്‍.

അതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ടാണ് 67 കൊല്ലമായി ദുഷ്ട് അടിഞ്ഞു കൂടിയ ഇന്ത്യന്‍ സമ്പദ്ഘടനയെ ശുദ്ധീകരിക്കാനും സകല കള്ളപ്പണവും ഇല്ലാതാക്കാനുമായി നോട്ട് നിരോധാനം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസങ്ങള്‍ വിജയഹൂങ്കാരത്തിന്റേതായിരുന്നു. ജപ്പാനില്‍ വച്ച് മോഡി തട്ടിവിട്ടു: 'സകല കള്ളപ്പണക്കാരും ക്യൂ നില്‍ക്കുന്നതു കണ്ടോ?'

മറ്റുഗത്യന്തരമില്ലാതെ വെറും 4000 രൂപ മാറ്റിക്കിട്ടാനായി ബാങ്കുകളില്‍ ക്യൂ നിന്ന സകല ഇന്ത്യ പൗരന്മാരെയും കള്ളപ്പണ മടയില്‍ നിന്നു താന്‍ പുകച്ചു പുറത്തുചാടിച്ച എലികളായി ഭാവന ചെയ്ത് കയ്യടിച്ചട്ടഹസിച്ച ആ വേഷത്തില്‍ നിന്ന് ദിവസങ്ങള്‍ക്കകം വയോവൃദ്ധയായ തന്റെ അമ്മയെ ക്യൂ നിര്‍ത്തുന്ന 'മഹാസത്യവാനായി' മോഡി വേഷം മാറി.

ഇങ്ങനെ പൊള്ളയായ പ്രഖ്യാപനങ്ങളും നാടകീയ വേഷം കെട്ടലുകളുമായി മുന്നോട്ടുപോയി രാജ്യത്തിന്റെ സമ്പദ്ഘടനയെയും പൊതുമേഖലാ ബാങ്കുകള്‍ പോലുള്ള സുപ്രധാന സ്ഥാപനങ്ങളെയും തകര്‍ച്ചയുടെ വക്കിലെത്തിച്ച്, കാറ്റു പോയ ബലൂണ്‍ ആയ വേളയില്‍ മോഡി പുതിയൊരു പരിഹാസ്യ നാടകവുമായി പുറത്തിറങ്ങിയിരിക്കുകയാണ്. 'പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിനെതിരെ ഉപവാസം.' അമിത് ഷാ കര്‍ണ്ണാടകത്തിലും പാര്‍ട്ടി എം.പി. മാര്‍ തന്താങ്ങളുടെ മണ്ഡലങ്ങളിലും ഉപവാസമിരുന്നു കൊള്ളണം.

രാജ്യവ്യാപകമായി തങ്ങള്‍ക്കെതിരെ സര്‍ക്കാരും സംഘപരിവാറും അഴിച്ചുവിട്ട അക്രമങ്ങള്‍ക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ ദളിതര്‍ ബന്ദാചരിച്ചു. ആ ബന്ദിനെ 14 പേരെ വെടിവെച്ചു കൊന്നു കൊണ്ട് നേരിട്ടു. യു.പി.യില്‍ കൊല്ലേണ്ട ദളിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആദ്യത്തെയാളെ വെടിവെച്ചു കൊന്നു. തന്റെ ഭരണത്തിനെതിരായി ഉയരുന്ന ദളിത് രോഷത്തില്‍ കത്തിച്ചാമ്പലാകാതിരിക്കാനാണ് ഈ ഉപവാസ നാടകം എന്നറിയാത്തവര്‍ കുറവാണ്.

ആരാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തിയത്? രണ്ടു കൂട്ടര്‍ (1) ബി.ജെ.പി-യുടെ ഗുണ്ടകളായി പ്രവര്‍ത്തിച്ച 37 അംഗ അണ്ണാ ഡി.എം.കെ. പക്ഷം; (2) കാവേരി, കാവേരി എന്ന് ഈ ഗുണ്ടകള്‍ ആര്‍ത്തുവിളിക്കുമ്പോഴേക്കും നിയമസഭ നിര്‍ത്തിവച്ചുകൊണ്ടിരുന്ന സ്പീക്കര്‍. സ്പീക്കര്‍ക്ക് വേണമെങ്കില്‍ ഈ 37 അംഗ സംഘത്തെ സഭയില്‍ നിന്നു പുറത്താക്കി കൊണ്ട് സഭ ചേരാമായിരുന്നു. എന്തു കൊണ്ടു ചെയ്തില്ല? അങ്ങനെ ചെയ്താല്‍ തെലുങ്കുദേശത്തിന്റെ അവിശ്വാസപ്രയോവും ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച് മെന്റ് നടപടിയും ചര്‍ച്ചക്കെടുത്ത് വോട്ടിനിടേണ്ടിവരുമായിരുന്നു. അതൊഴിവാക്കാനായിരുന്നു ബി.ജെ.പി എന്ന കങ്കാരു സ്വന്തം വയറ്റിലെ അറയില്‍ ചൂടുനല്കി വളര്‍ത്തിയെടുത്ത ഒപിഎസ്-ഇ.പി.എസ് അണ്ണാ ഡി.എം.കെ. (മോഡി) ഈ പരിഹാസ്യ നാടകം കളിച്ചത്.

എന്നിട്ടിതെല്ലാം കഴിഞ്ഞ് പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ഉപവാസമിരിക്കുമ്പോള്‍ ആരെ കബളിപ്പിക്കാമെന്നാണ് മോഡി കരുതുന്നത്? ഒരു ഊതിവിര്‍പ്പിക്കപ്പെട്ട മോഡി ബലൂണ്‍ എത്ര പരിഹസ്യമായ-ദയനീയമായ - നിലയിലേക്കാണ് ചുരുങ്ങിപ്പോയത് എന്നതിന്റെ നിദര്‍ശനമാണ് ഈ കള്ള ഉപവാസം. 'ഇത്രനാണം കെട്ട പിത്തലാട്ടങ്ങള്‍ നടത്തിയ ഒരു പ്രധാനമന്ത്രി 2018 ലും ഇന്ത്യയിലുണ്ടായിരുന്നു' എന്ന് ചരിത്ര പുസ്തകങ്ങളിലിടം പിടിക്കാന്‍ ഈ ഉപവാസം ഗുണകരമാക്കും. ഹിന്ദുത്വ ദേശീയതയ്ക്ക്ലിടം പിടിക്കാന്‍ ഈ ഉപവാസം ഗുണകരമാകും. ഹിന്ദുത്വ ദേശീയയ്ക്ക് അവതരിപ്പിക്കാനാകുന്ന പരമാവധി സംഗതിയാണ് ഈ നരേന്രമോഡി കോമാളിക്കളി. ലോകവ്യാപകമായി വലിയ അവസരങ്ങളും അതിലും വലിയ വെല്ലുവിളികളും രാജ്യത്തില്‍ മുന്നില്‍ വരുന്ന നാളുകളില്‍ ഇന്ത്യക്കുള്ളത് ഇത്രമത്രം കാററു പോയ ഒരു ബലൂണ്‍ പ്രധാനമന്ത്രി.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow