Loading Page: തുഷാര്‍ വെള്ളാപ്പള്ളി നിസ്സഹരണം തുടരുമ്പോള്‍

വാര്‍ത്താ വിശകലനം

തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളൊന്നും കിട്ടാത്ത നിലക്ക് ബിജെപി യുമായി സഹകരിക്കേണ്ട എന്ന തീരുമാനം ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെപ്പിള്ളി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാനോ സ്വന്തമൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനോ തയ്യാറുമല്ല. ഇതെല്ലാം കൂടി ഭാരതധര്‍മ്മത്തിനായി പഞ്ചമനായ വെള്ളാപ്പള്ളി പുത്രനുണ്ടാക്കിയ രാഷ്ട്രീയപാര്‍ട്ടിയെ ഊര്‍ധ്വശ്വാസം വലിക്കുന്നിടത്തേക്കെത്തിച്ചിരിക്കുകയാണ്.

ശ്രീനാരായണഗുരു സ്ഥാപിച്ച S N D P യോഗത്തിന്റെ തലപ്പത്തിരുന്ന് 'ജാതി ചോദിക്കണം, പറയണം'; 'മദ്യം ഉണ്ടാക്കാന്‍ പറ്റിയാലുണ്ടാക്കണം, എന്തുതന്നെയായാലും വില്‍ക്കണം' എന്നു തുടങ്ങി പുതിയ അരുളപ്പാടുകള്‍ പുറപ്പെടുവിച്ച വെള്ളാപ്പള്ളി നടേശന്റെ മാനസന്താനം അങ്ങനെ ചാപിള്ളയാകുന്നു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുത്തതോടെയാണ് 'ഭൂരിപക്ഷ സമുദായത്തോട് കടുത്ത ദ്രോഹം' എന്നാക്രോശിച്ചുകൊണ്ട് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരുമൊന്നിച്ചത്. അതേവരെ പ്ലസ് ടു സ്‌കൂളുകള്‍ വീതം വച്ചപ്പോള്‍ ക്രിസ്ത്യാനിയും നായരും മുസ്ലീമും 'വാളയും വാകയും കൊണ്ടു പോയി, ഈഴവന് വെറും പൂളോന്‍ മാത്രമേ കിട്ടിയുള്ളൂ' എന്ന് വലിയവായില്‍ പരാതിപ്പെടുകയായിരുന്നു വെള്ളാപ്പള്ളി. പിന്നെ കുറച്ചുകാലം NSS = SNDP ഐക്യം നോക്കി. അത് ക്ലച്ച് പിടിക്കില്ലെന്നായതോടെ ബി ജെ പി മുന്നണിയില്‍ക്കടന്ന് കുറച്ച് പരല്‍മീനെങ്കിലും കിട്ടുമോ എന്നു നോക്കാന്‍ തീരുമാനിച്ചു.

പിന്നീട് ബി.ജെ.പിക്കുവേണ്ടി വെള്ളാപ്പള്ളി എന്തെല്ലാം വേഷങ്ങള്‍ കെട്ടിയാടി നായാടി മുതല്‍ നമ്പൂരി വരെ ഐക്യം, സമത്വ മുന്നേറ്റയാത്ര. ഒടുവില്‍ ഭാരതധര്‍മ്മത്തിന് ഒരു സൈന്യമായിട്ടുള്ള പാര്‍ട്ടി ലോകസഭയിലും നിയമസഭയിലും നല്ല നല്ല പിള്ളമാര്‍ക്കും നായന്മാര്‍ക്കും വേണ്ടി നന്നായി വോട്ടും പിടിച്ചു. ഒടുവില്‍ വരമ്പത്തു കയറിയപ്പോള്‍ കൂലിയില്ല, ഭക്ഷണമില്ല, നല്ലൊരു വാക്കുപോലുമില്ല! N D A മുന്നണിയില്‍പ്പോയതോടെ പഴയ 'പൂളോന്‍' വഴുതിപ്പോകുകയും ചെയ്തു.

ബി.ഡി.ജെ.എസ് യോഗം വിളിക്കുമ്പോള്‍ അക്കീരമണ്‍ ഭട്ടതിരിയൊക്കെവരും. സമൃദ്ധമായി തുഷാറിന്റെ ചെലവില്‍ ഭക്ഷണം കഴിക്കും. യോഗം ഉഷാറാകും. തുഷാറിന്റെ ഉഷാറുപോകും. കൊല്ലം നാല് അങ്ങനെ കടന്നു പോയി. കേരളത്തിലെ നിലവിലെ ബി ജെ പി യിലെ നായര്‍ നേതൃത്വം എന്‍ ഡി എ വളരാന്‍ സമ്മതിക്കില്ല എന്ന് അമിത് ഷായോട് അച്ഛനും മകനും പരാതി പറഞ്ഞു. അമിത് ഷാക്ക് ബോധ്യവുമായി. ആ ഗ്യാപ്പില്‍ കണ്ണന്താനം മന്ത്രിസ്ഥാനമടിച്ചെടുത്തു. മാണി എന്ന വലിയ 'വാള'ക്കായി വലയുമെറിഞ്ഞു. അപ്പോഴും തുഷാര്‍ജിക്കും വെള്ളാപ്പള്ളിജിക്കും വാഗ്ദാനം മാത്രം മിച്ചം. ഇത്ര പ്രമാണികളായ രണ്ട് അങ്കച്ചേകവന്മാരെ ഒരു നാടുവാഴിയും ഇത്ര നീചമായ രീതിയില്‍ അപമാനിക്കാന്‍ പാടില്ല. പക്ഷേ, ആരോട് പരാതി പറയാന്‍.

എന്തായാലും തുഷാര്‍ജി നനഞ്ഞിറങ്ങി; കുളിച്ചേ കയറാവൂ. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബി ഡി ജെ എസ് വോട്ടിന്റെ കണക്കെടുത്ത്, അത് ഇത്തവണ കിട്ടിയത് വിജയകുമാറിനും സജി ചെറിയാനുമാണെന്ന് നാഗപ്പൂരില്‍പ്പോയി ഭഗവത് ജി യെ ബോധ്യപ്പെടുത്തണം. അവിടെ നിന്നുള്ള 'കടക്ക് പുറത്ത്' എന്ന ആട്ടും കൂടി വാങ്ങി മാത്രമേ പരിപാടി നിര്‍ത്താവൂ.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow