വാര്‍ത്താ വിശകലനം

കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ടും ഒന്നാമതാണ് കത്തോലിക്കാസഭ. കാനോന്‍ നിയമപ്രകാരം ആത്മീയവും ഭൗതികവുമായ സകലത്തിന്റെയും 'ഉടയോക്കാരന്‍' മാര്‍പ്പാപ്പയാണ്; അദ്ദേഹം പറയുന്നതെന്തും അനുസരിക്കാന്‍ ബാധ്യസ്ഥരായ വെറും 'കുഞ്ഞാടു'കളാണ് അത്മായര്‍; ഇക്കാര്യം പറഞ്ഞു പഠിപ്പിച്ച് അതിന്റെ മറവില്‍ പൗരോഹിത്യത്തിന്റെ സകല ഇഷ്ടാനിഷ്ടങ്ങളും അടിച്ചേല്പിച്ചിരുന്ന ചരിത്രമാണ് കത്തോലിക്കാ സഭക്കുള്ളത്. പക്ഷേ ആ ചരിത്രത്തെയപ്പാടെ അപ്രസക്തമാക്കിക്കൊണ്ട് സാമ്പത്തികവും വിശ്വാസപരവുമടക്കം സകല കാര്യങ്ങളിലും കത്തോലിക്കാസഭയുടെ സകല നെടുത്തുണുകളും കുലുങ്ങിവിറക്കുകയാണിന്ന്. വിശ്വാസികളില്‍ നിന്ന് 'ദൈവത്തിനുള്ളത്' എന്ന പേരില്‍ സമാഹരിച്ച് പടുത്തുയര്‍ത്തിയ വമ്പന്‍ സാമ്പത്തിക സാമ്രാജ്യം 'ഞങ്ങള്‍ തോന്നിയ പോല ഭരിക്കും' എന്ന ധാര്‍ഷ്ട്യം അവസാനിപ്പിച്ചുകൊണ്ട് ആധുനിക ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്തേ ഇനി സഭക്ക് തുടരാനാകൂ എന്ന വസ്തുതയാണ് സഭയില്‍ ആളിയും അണഞ്ഞും തെളിഞ്ഞും പലയിടങ്ങളിലും കത്തുന്ന തീ കാണിക്കുന്നത്.

സഭ മെഡിക്കല്‍ കോളേജിന് എന്ന പേരില്‍ വാങ്ങിയ ഭൂമി അങ്കമാലി - എറണാകുളം രൂപതയുടെ സ്വത്താണെന്നും അത് വിറ്റുതുലച്ച് 50 കോടി നഷ്ടം വരുത്തിയ കര്‍ദ്ദിനാളും കൂട്ടാളികളും അതിനു പരിഹാരമുണ്ടാക്കണമെന്നുമാണ് വൈദികരില്‍ വലിയൊരു ഭാഗവും സഹായമെത്രാനും പറയുന്നത്. 'തനിക്കൊരു സാങ്കേതിക പിഴവ് പറ്റി, അതേറ്റുപറയാന്‍ തയ്യാറാണ്, നിങ്ങള്‍

ക്ഷമിക്കണം എന്നു പറഞ്ഞിടത്തു വച്ച് കാര്യമവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ സിനഡ് വിളിച്ചു കൂട്ടി അഭ്യര്‍ത്ഥിച്ചു. പ്രശ്നമവസാനിക്കുന്നില്ല എന്നുവന്നതോടെ K C B C വിളിച്ച് ചില ഒത്തുതാര്‍പ്പുശ്രമങ്ങള്‍ നടത്തി. പ്രശ്‌നമവിടെ തീര്‍ന്നുവെന്ന് കെ.സി.ബി.സി യുടെ നേതൃത്വവും കര്‍ദ്ദിനാള്‍ പക്ഷവും പ്രചാരണം നടത്തിയത്. പക്ഷേ പ്രശ്നം തീര്‍ന്നില്ല, നഷ്ടപ്പെട്ട ദശകോടികള്‍ കിട്ടാതെ പ്രശ്നം തീരുകയുമില്ല, എന്ന ശക്തമായ നിലപാട് കര്‍ദ്ദിനാള്‍ വിരുദ്ധപക്ഷം സ്വീകരിക്കുകയാണ് എന്നതിനു തെളിവാണ് കര്‍ദ്ദിനാളിനെ ബഹിഷ്‌ക്കരിക്കാനുള്ള മറുപക്ഷത്തിന്റെ തീരുമാനം. വന്‍ സാമ്പത്തിക വെട്ടിപ്പിന്റെ പേരില്‍ ക്രിസ്തുവിന്റെ പേരിലുള്ള ഒരു സഭയുടെ തലവനെ പുരോഹിതരും ഒരു സംഘം മെത്രാന്മാരും തന്നെ ബഹിഷ്‌ക്കരിക്കുമ്പോള്‍, അദ്ദേഹത്തിന് ആത്മീയമായി എന്തു പദവിയും അധികാരവുമാണ് വിശ്വാസികളിലുണ്ടാക്കുക? കര്‍ദ്ദിനാള്‍ തന്നെ ഇങ്ങനെ സാമ്പത്തിക തട്ടിപ്പിന് പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള്‍ ഒല്ലൂര്‍ - കൊരട്ടി തുടങ്ങി നിരവധി പള്ളികളില്‍ വിശ്വാസികള്‍ രൂപതാ പ്രതിനിധികളെ കൊള്ളയടിയുടെ പേരിലും മറ്റും തടഞ്ഞുവെക്കുകയാണ്. കൊള്ളയടിച്ച സ്വര്‍ണ്ണവും മറ്റും തിരികെ കൊടുത്താല്‍ 'കട്ടു' എന്നതംഗീകരിക്കലാകും! അവ തിരിച്ചു കിട്ടാതെ വിശ്വാസികള്‍ അടങ്ങുകയുമില്ല.

മറുവശത്ത്, 'തോമാ ശ്ലീഹാ സ്ഥാപിച്ച പള്ളികള്‍, തോമായുടെ പിന്‍മുറക്കാര്‍' എന്ന 'കള്ള' അവകാശവാദവും പൊളിഞ്ഞു വീഴുന്നു. തോമാ ശ്ലീഹാ 'മാര്‍ഗ്ഗം കുട്ടിയ നമ്പൂതിരിമാര്‍' എന്നത് കള്ള ചരിത്രമാണെന്ന് ആദ്യം പറഞ്ഞത്. ഇതര സഭയിലെ ഒരു മെത്രാനാണ്. തുടര്‍ന്ന് സഭയുടെ വക്താവും, വിശ്വാസ സത്യങ്ങളിലെ പണ്ഡിതനും, 'സത്യദീപം' പത്രാധിപരുമായ പോള്‍ തേലക്കാട്ട് എന്ന വൈദികന്‍ നമ്പൂരി' യെ തോമാശ്ലീഹാ മാര്‍ഗ്ഗം കൂട്ടിയെന്ന കഥയെ തള്ളിപ്പറഞ്ഞു. തേലക്കാട്ട് പറഞ്ഞത് തെറ്റാണെന്നു പറഞ്ഞ് പ്രഖ്യാപനം നടത്തിയ കെ.സി.ബി.സി ക്ക് സഭയുടെ ഇത്ര സുപ്രധാന 'വിശ്വാസസത്യ'ത്തെ തള്ളിപ്പറഞ്ഞ തേലക്കാട്ടിനെ സഭയില്‍ നിന്നു പുറത്താക്കാന്‍ പോയിട്ട് വൈദികപദവിയില്‍ നിന്നു നീക്കാന്‍ പോലുമാകുന്നില്ല. അതോടെ ചരിത്രവസ്തുതകള്‍ക്കു നിരക്കാത്ത, തുളുവീണ, ഒരു പഴഞ്ചന്‍ കുടമാത്രമാണ് സഭയുടെ പ്രബോധനങ്ങള്‍ എന്നു വരുന്നു. കൂടെ നരകമില്ല എന്ന മാര്‍പ്പാപ്പായുടെ പ്രഖ്യാപനവും വരുന്നു. നരകം കാട്ടി കുഞ്ഞാടുകളെ ഭയപ്പെടുത്തി നിര്‍ത്തുകയെന്ന അവസാന അടവും, അങ്ങനെ പിഴക്കുന്നു. എത്ര കുതറിയാലും പിടഞ്ഞാലും കാലത്തിന്റെ ചുവരെഴുത്തുകളെ ചെറുത്തുനില്ക്കാന്‍ കത്തോലിക്കാ സഭക്കും കഴിയില്ലെന്നാണ് ഈ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. ജനാധിപത്യവല്‍ക്കരണത്തിന്റെ പാതയില്‍ നീങ്ങാനും പഴയ ഫ്യൂഡല്‍ പ്രമാണിത്തമുപേക്ഷിക്കാനും സഭ നിര്‍ബ്ബന്ധിതമാകുന്ന ഈ കാഴ്ച തീര്‍ച്ചയായും ആഹ്ലാദകരമാണ്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow