Loading Page: ചലച്ചിത്ര അവാര്‍ഡിലെ വര്‍ണ്ണ വിവേചനവും നിലപ്പാടുകളും

വാര്‍ത്താ വിശകലനം

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍ക്കു മാത്രം അത് രാഷ്ട്രപതി കൊടുക്കും, ബാക്കിയുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്കും എന്ന വിവേചനത്തിനെതിരെ ഭൂരിപക്ഷം അവാര്‍ഡ് ജേതാക്കളും ചടങ്ങ് ബഹിഷ്‌ക്കരിച്ചുകൊണ്ട് നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന വ്യക്തികളും നിലപ്പാടുകളും ഒരു ചര്‍ച്ചാവിഷയമാണ്. അവാര്‍ഡ് ബഹിഷ്‌ക്കരിച്ച നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന് ജോയ്മാത്യവും ബാലചന്ദ്രമേനോനും താരങ്ങളായി. അതിലൂടെ അടുത്തവര്‍ഷം തങ്ങള്‍ക്ക് അവാര്‍ഡ് തന്നാല്‍ നാഗ്പൂരിലെ ആസ്ഥാനത്തെ പ്യൂണ്‍ തന്നാലും വാങ്ങാന്‍ തയ്യാര്‍ എന്ന് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

അവാര്‍ഡ് ദാനച്ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ രാഷ്ട്രപതിക്കു പങ്കെടുക്കാന്‍ കഴിയൂ എന്നാണ് ഈ വിവേചനത്തിന് ന്യായീകരണം പറയുന്നത്. തന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങേണ്ട പതിനൊന്ന് പ്രമാണികള്‍ എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് പ്രശ്നം. അവരെ രാഷ്ട്രപതി തെരഞ്ഞെടുത്തോ? അതോ സ്മൃതി ഇറാനി തെരഞ്ഞെടുത്തോ അല്ല, നാഗ്പൂരില്‍ നിന്നാണോ ലിസ്റ്റുകള്‍ വന്നത്? നമുക്കറിയില്ല. മികച്ച ഗായകന്‍ യേശുദാസ് രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങും മികച്ച ഗായിക കേന്ദ്രവര്‍ത്താ വിതരണ മന്ത്രിയില്‍ നിന്ന് പിന്നീട് വാങ്ങിയാല്‍ മതി. എന്താണ് കാരണം? ഒന്ന്, ഗായകന്‍ യേശുദാസണ്, 2) ഗായിക സ്ത്രീയാണ് പുരുഷനായ ഗായകന് ശേഷമേ അവര്‍ വരൂ! എന്തായാലും യാതൊരു ന്യായീകരണവുമില്ലാത്ത ഈ പന്തിയിലെ പക്ഷഭേദത്തിനെതിരെ പ്രതിഷേധിച്ച കലാകാരന്മാര്‍ പ്രശംസയര്‍ഹിക്കുന്നു.

'ദേശീയ അവാര്‍ഡ് രാഷ്ട്രം നല്കുന്ന അംഗീകാരമാണ്, അതാരു തന്നാലും വാങ്ങിക്കൊള്ളണം, അല്ലെങ്കില്‍ അത് രാജ്യത്തിനെ അപമാനിക്കലാണ്' എന്ന വാദവുമായി സംഘപരിവാര്‍ ന്യായീകരണമാരംഭിച്ചു കഴിഞ്ഞു. ഭരണത്തിലേറിയ തങ്ങള്‍ ചെയ്യുന്ന എന്തു വൃത്തേകേടിനെയും രാഷ്ട്രത്തിന്റെ പേരില്‍ ശിസ്സാവഹിച്ചുകൊള്ളണം എന്ന വാദഗതി ഫാസിസത്തിന്റെ തുടക്കത്തില്‍ മുസ്സോളിനി ഇറ്റലിയില്‍ മുന്നോട്ടുവച്ച ഒന്നാണ്. നൂറുവര്‍ഷത്തിനു ശേഷവും അതു പറഞ്ഞ് തങ്ങളുടെ വിവേചനത്തെ ന്യായീകരിക്കുന്ന സംഘപരിവാറുകള്‍ തങ്ങള്‍ അധികാരത്തിലില്ലായിരുന്നെങ്കില്‍ എത്ര വലിയ പുകിലായിരുന്നു ഉണ്ടാക്കുമായിരുന്നത്!

ഒരു ന്യായീകരണവുമില്ലാത്ത ഈ വിവേചനം അംഗീകരിച്ച് അവാര്‍ഡ് വാങ്ങാന്‍ യേശുദാസും ജയരാജും തയ്യാറായി. ജയരാജിന്റെ നിലപാട് അയാളുടെ സാമൂഹ്യ വീക്ഷണങ്ങള്‍ക്കനുസൃതമാണ്. പോയകാല വര്‍ണ്ണാശ്രമധര്‍മങ്ങളുടെ 'ധാര്‍മ്മികത' പുതിയ സമൂഹത്തിന് കൈമോശം വരുന്നതില്‍ വിലപിക്കുന്നതാണല്ലോ അദ്ദേഹം മുന്നോട്ടുവക്കുന്ന രചനകള്‍. രണ്ടു പന്തി തീരുമാനിച്ചപ്പോള്‍, അതിലൊന്നാം പന്തിയില്‍പെട്ടതിന് ആഹ്ലാദിച്ച് അവാര്‍ഡ് വാങ്ങുമ്പോള്‍ യേശുദാസ് സ്വന്തം തനിനിറം വ്യക്തമാക്കുകയായിരുന്നു. ചലച്ചിത്ര രംഗത്തെ നിരവധി കെട്ടുകുതിരകളുടെ തനിനിറം തുറന്നുകാട്ടപ്പെടുന്ന ഒരു ദിശാസന്ധിയിലാണ് നാം ജീവിക്കുന്നത്. താരരാജാക്കളില്‍ നിന്നു തുടങ്ങി അത് യേശുദാസിലെത്തിനില്ക്കുന്നു.

അവാര്‍ഡ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെ മതത്തിന്റെ പേരില്‍ ഒറ്റതിരിച്ച് ഐസിന്റെ ഖലിഫയില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത ഒരു ഭീകരനാണ് എന്നു പ്രഖ്യാപിക്കുന്ന സൈബര്‍ സംഘികളുടെ പോസ്റ്റുകളും രംഗത്തു വന്നുതുടങ്ങി. ദളിതനായ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിലും എത്ര മഹത്തരമാണ് ഉന്നതകുലജാതയായ സ്മൃതിയില്‍ നിന്ന് വാങ്ങുന്നത് എന്ന ചോദ്യം ഇതേവരെ ഉയര്‍ന്നിട്ടില്ല. ഒരു പക്ഷേ അതാകും നാളെ സംഘപരിവാറിന്റെ കിംവദന്തി ഫാക്റ്ററി പടച്ചുവിടുക. ഏതുരംഗത്തും തങ്ങളുടെ താന്തോന്നിത്തം തൊണ്ട തൊടാതെ വിഴുങ്ങിക്കോളണമെന്ന ധാര്‍ഷ്യത്തെ ചെറുക്കാന്‍ തയ്യാറായ കലാ പ്രവര്‍ത്തകര്‍ ചരിത്രത്തന്റെ അഭിവാദ്യങ്ങളര്‍ഹിക്കുന്നു.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow