Loading Page: കെവിന്റെ മരണം: കേരളത്തിന്റെ 'അഭിമാനബോധം' എങ്ങോട്ട്

വാര്‍ത്താ വിശകലനം

പി.ജെ. ബേബി

കോട്ടയം കുമാരനെല്ലൂരിലെ കെവിന്‍ ജോസഫ്, സമ്പന്ന കുടുംബത്തിലെ ഒരു കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചതിന് ചിത്രവധം ചെയ്തു കൊലപ്പെടുത്തപ്പെട്ടത് 'പുരോഗമന' കേരളത്തിന് വലിയൊരു 'ഷോക്ക്' ആയിരിക്കുകയാണ്. അച്ഛന്‍ കിസ്ത്യനിയും അമ്മ മുസ്ലീമുമായി ഒരു പ്രണയവിവാഹം. അതില്‍ ജനിച്ച മൂത്ത മകനും 'പുരോഗമ'നകാരന്‍! പ്രേമ വിവാഹം നടത്തിയയാള്‍!! പക്ഷെ മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് 'തക്ക' ശിക്ഷ കൊടുക്കാന്‍ വന്‍പണവും ഗുണ്ടകളുമായി കുടുംബം തീവ്രതയോടെ രംഗത്തിറങ്ങി. പോലീസ് സംവിധാനത്തെ പണം കൊടുത്ത് (സ്വാധീനത്തിന്റെ കാര്യത്തിലുറപ്പിനിയും വന്നിട്ടില്ല) വശത്താക്കിയശേഷം വീടുതകര്‍ത്ത് തട്ടിക്കൊണ്ടു പോയി 15-16 മണിക്കൂറിനു ശേഷം കൊന്നു വലിച്ചെറിയുന്നു. ചാനലില്‍ വലിയ വാര്‍ത്ത വന്നിട്ടും, സകലസാധ്യതകളുമുണ്ടായിട്ടും, പോലീസ് സംവിധാനം കൊല കഴിയുന്നതുവരെ അനങ്ങുന്നില്ല. ഇത് ഈ 'പുരോഗമ'ന കേരളത്തില്‍ നടന്ന സംഭവം!

ഇവിടെ ഒന്നാം പ്രതി പോലീസ് തന്നെ അവര്‍ വേണ്ടസമയത്ത് നിയമപരമായി വേണ്ട നടപടിയെടുത്തിരുന്നെങ്കില്‍ തട്ടികൊണ്ടുപോകല്‍ തന്നെ നടക്കുമായിരുന്നില്ല. തട്ടികൊണ്ടു പോയ ശേഷം ഇടപെട്ടിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ കിട്ടുകയും പ്രതികള്‍ അകത്താകുകയും ചെയ്തനെ. പോലീസ് ഒരു കേസെടുക്കണെങ്കില്‍ രാഷ്ട്രീയ നേതാക്കളോ പ്രമാണിമാരോ ശൂപാര്‍ശചെയ്യുകയോ, ചാനലുകള്‍ വാര്‍ത്ത കൊടുക്കുകയോ, സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയോ ചെയ്യണമോ? വന്‍ തോതില്‍ പണം കൊടുത്താല്‍ അല്ലാതെയും കേസെടുത്തേക്കുമായിരിക്കും. ഗോശ്രീ പാലത്തില്‍ നിന്നു ചാടി മരിച്ചു എന്ന പറഞ്ഞ പെണ്‍കുട്ടിയെ കാണാതെയായ സംഗതി മുതല്‍ പോലീസിനെകൊണ്ട് കേസെടുപ്പിക്കാന്‍ ഈ നാട്ടില്‍ എത്രബുദ്ധിമുട്ടാണ്, എന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍ കാണാം.

ഈ അച്ഛനും അമ്മക്കും സഹോദരനും ആ പെണ്‍കുട്ടിയുടെ വിവാഹം എന്തുചെയ്തും തകര്‍ക്കേണ്ട വിധം 'ജീവന്മരണ' പ്രശ്നമാകാന്‍ കാരണമെന്ത്? അഭിമാനം ബോധം. എന്ത് അഭിമാന ബോധം? താഴ്ന്ന ജാതിക്കാരന്‍, പണമില്ലാ എരാപ്പാളി, എന്ന മനോഭാവം ഉണ്ടാക്കുന്ന ബോധം. നിറവും, പണവും ഭൂമി തത്വവും ചേര്‍ന്ന് കേരളീയരില്‍ പഴയ കര്‍ശനമായ ജാതിബോധത്തിനു പകരം ഒരു സവര്‍ണ്ണാവര്‍ണ്ണ ബോധം ഉണ്ടാക്കിയിട്ടുണ്ടോ? അതിത്രമാത്രം ശക്തമാണോ? അതിനു തെളിവാണോ ഇത്? 

ചാനലുകള്‍ വാര്‍ത്ത കൊടുത്ത സമയത്തെങ്കിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മിക്കവാറും മരണം ഒഴിവായേനെ നിരവധി ഉപദേഷ്ടാക്കള്‍, പാര്‍ട്ടി നേതാക്കള്‍, യുവജന-ട്രേഡ് യൂണിയന്‍-സര്‍വ്വീസ് സംഘടനാ നേതാക്കള്‍, P R O ഉദ്യോഗസ്ഥര്‍ എന്നിവരുണ്ടായിട്ടും, 'കാര്യം ഗൗരവമാണ്, ഉടനടി രംഗത്തിറങ്ങണം' എന്നൊരു സന്ദേശം എന്തേ ഡി ജി പി ക്ക് പോയില്ല? അഥവ അത്തരത്തില്‍ ഉത്തരവാദിത്വമുള്ളവരെന്ന് പൊതുസമൂഹം കരുതുന്ന ഇടുതു പക്ഷ പ്രവര്‍ത്തകര്‍ ഡി.ജി.പിയെ ബോധിപ്പിച്ചിട്ടും ബെഹ്റ ചവറ്റുകൊട്ടയിലെറിഞ്ഞെന്നാണോ? മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാന്‍ നാടുമുഴുവന്‍ 'ഇഷ്യു' ആയിക്കഴിഞ്ഞേ പറ്റൂ എന്നുണ്ടോ? ഒന്നും മനസ്സിലാകുന്നില്ല! കണ്ണൂരിലെ പകരം കൊലക്ക് തീരുമാനം വരാന്‍ കാല്‍ മണിക്കൂറേ എടുത്തുുള്ളു. ചാനല്‍ വിവരം പുറത്തു വിട്ടിട്ടും, ഉടനടി ഇടപെടണം എന്നൊരു SMS സന്ദേശം എന്തുകൊണ്ട് എവിടെ നിന്നും പോയില്ല? എന്തോ, എവിടെയോ, കുഴപ്പമുണ്ട്- സംഗതിയെല്ലാം നടന്നു കഴിഞ്ഞ് 'പ്രത്യേക'വും, 'സാദ'യും, 'അതീവ പ്രത്യേക'വുമാ. അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടക്കുന്നു. കൊലകള്‍, കാണാതാകലുകള്‍, തടയാന്‍ യാതൊന്നുമില്ല. പുരോഗമന കേരളം തിരിഞ്ഞു നടന്ന് 'ദൈവത്തിന്റെ' സ്വന്തം നാട്ടിലെത്തിയപ്പോള്‍ യോഗിയുടെ യുപിയെയാണോ മാതൃകയാക്കുന്നത്?

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow