Loading Page: നിപ്പാഭീതി, അലോപ്പതി, വൈദ്യ വ്യവസായം

ഒപ്പീനിയന്‍

രഘു

ജേക്കബ്ബ് വടക്കന്‍ ചേരിയും മോഹനന്‍ വൈദ്യരും വൈറസില്ല, മരുന്നു ലോബിയുടെ തട്ടിപ്പാണ് എന്ന് അവരുടെ പതിവുമട്ടില്‍ തട്ടിവിട്ടു. വടക്കാഞ്ചേരി പണത്തിനു പ്രശസ്തിക്കും വേണ്ടി പലവഴികള്‍ തേടി, ഒടുവില്‍ പ്രകൃതി ചികിത്സയിലെത്തി, രണ്ടും നേടിയയാളാണ്. മോഹനന്‍ വൈദ്യര്‍ നല്ല പാരമ്പര്യ വൈദ്യനാണെന്നു ചിലര്‍ പറയുന്നു. അറിയില്ല, രണ്ടാളും വൈറസോ, രോഗണുക്കളോ ഇല്ല എന്നു പറഞ്ഞത് തീര്‍ത്തും തെറ്റാണ്. പക്ഷേ, അതിന്റെ പേരില്‍ ഹോമിയോപ്പതിയും, യുനാനിയും ആയൂര്‍വേദവും മറ്റു സകല ചികിത്സകളും നിരോധിക്കണം എന്നമുറവിളിയാണുയര്‍ന്നത്. ഒരവസരം കാത്തിരുന്ന മട്ടില്‍.

കേരളത്തെ പിടികൂടിയ നിപ്പാഭീതിയില്‍ നിന്ന് ജനങ്ങളും വവ്വാലുകളും തല്ക്കാലം രക്ഷപ്പെട്ടിരിക്കുകയാണ്. ഇതിനു മുമ്പ് മഴക്കാലാരംഭത്തിനു മുമ്പ് ഇവിടെ പടര്‍ന്ന് പിടിച്ച ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ അത്രയൊന്നും മരണം നടന്നില്ല; പന്നിപ്പനി, പക്ഷിപ്പനി എന്നിവയുടെ അത്രയൊന്നും ദുരന്തസാധ്യത പ്രവചിക്കപ്പെട്ടില്ല, എങ്കിലും ഭീതിയില്‍ നിപ്പാ സര്‍വ്വകാല റിക്കാര്‍ഡിട്ടു. അടുത്ത വര്‍ഷം വരാന്‍ പോകുന്ന വൈറസ് ഇതിനെക്കൊളും ഭീതിക്ക് കാരണമാകുമെന്ന് സ്വാഭാവികമായും നമുക്കനുമാനിക്കാം.

രണ്ടാമതൊരാള്‍ക്കു പിടിപെട്ടപ്പോള്‍ തന്നെ കണ്ടെത്താനായി, മരണം ഇരുപതില്‍ത്താഴെയായി ഒതുക്കിനിര്‍ത്താനായി എന്നിവ നേട്ടം തന്നെ. പക്ഷേ ഇതുമായി ബന്ധപ്പെട്ടുണ്ടാക്കിയ ഭീതിയും വര്‍ഗ്ഗീയതയും ന്യായീകരണമര്‍ഹിക്കന്നുണ്ടോ? ഒട്ടുമില്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം ഈ രോഗം പുതിയതല്ല. കേരളത്തിനു സമാനമായ കലാവസ്ഥയുള്ള മലേഷ്യയില്‍ വന്നിട്ടുണ്ട്. നൂറുകണക്കിനു മനുഷ്യരൊന്നു ഇവിടെ മരിച്ചു വീണില്ല. അവിടെ വവ്വാലില്‍ നിന്നു നേരിട്ടോ, വവ്വാല്‍ കടിച്ച പഴം തിന്നിട്ടോ, രോഗം വന്നുമില്ല. വൈറസ് വാഹകരായ വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കു ബാധിച്ച്, പന്നികളില്‍ നിന്നാണ്, മനുഷ്യരിലേക്കു പടര്‍ന്നത്. വസ്തുതയിതയിരിക്കെ ചങ്ങരോത്തെ കിണറ്റില്‍ നിന്ന് വവ്വാലിനെ പിടികിട്ടി, കേരളത്തിലിനിയാരും വവ്വാല്‍ കടിച്ചപാഴം തിന്നു പോകരുത് എന്ന മുന്നറിയിപ്പിന്റെ ആവശ്യമെന്തായിരുന്നു? വവ്വാലിന്റെ ഉമിനീരിലോ രക്തത്തിലോ നിപ്പാ വൈറസുണ്ടായാല്‍ തന്നെ, പഴത്തിലത് 6-8 മണികൂറിലേറെ ജീവിച്ചിരിക്കില്ല എന്നൊരു ഡോക്റ്റര്‍ പറഞ്ഞു. എങ്കില്‍ കഴുകി വൃത്തിയാക്കിയശേഷം 8 മണിക്കൂറിനു ശേഷം തിന്നുന്നതാണ് ശരി എന്നു പറഞ്ഞാല്‍പ്പോരെ? പഴം തിന്നാത്ത, കീടങ്ങളെ ഭക്ഷിക്കുന്ന, അടക്കാ വവ്വാലകുളെ പിടിച്ചയുടന്‍ തന്നെ വവ്വാലിനെ കിട്ടി എന്ന പ്രചരണം എന്തിനായിരുന്നു? രോഗികളുമായി ബന്ധപ്പെട്ടിരിക്കാവുന്നവരെ നിരീക്ഷണത്തില്‍ വക്കുന്നതിനു പുറമേ യോഗങ്ങള്‍ നിരോധിക്കുകയും പരീക്ഷമാറ്റിവക്കുകയും ചെയ്യേണ്ടിയിരുന്നോ?

ജേക്കബ്ബ് വടക്കന്‍ ചേരിയും മോഹനന്‍ വൈദ്യരും വൈറസില്ല, മരുന്നു ലോബിയുടെ തട്ടിപ്പാണ് എന്ന് അവരുടെ പതിവുമട്ടില്‍ തട്ടിവിട്ടു. വടക്കാഞ്ചേരി പണത്തിനു പ്രശസ്തിക്കും വേണ്ടി പലവഴികള്‍ തേടി, ഒടുവില്‍ പ്രകൃതി ചികിത്സയിലെത്തി, രണ്ടും നേടിയയാളാണ്. മോഹനന്‍ വൈദ്യര്‍ നല്ല പാരമ്പര്യ വൈദ്യനാണെന്നു ചിലര്‍ പറയുന്നു. അറിയില്ല, രണ്ടാളും വൈറസോ, രോഗണുക്കളോ ഇല്ല എന്നു പറഞ്ഞത് തീര്‍ത്തും തെറ്റാണ്. പക്ഷേ, അതിന്റെ പേരില്‍ ഹോമിയോപ്പതിയും, യുനാനിയും ആയൂര്‍വേദവും മറ്റു സകല ചികിത്സകളും നിരോധിക്കണം എന്നമുറവിളിയാണുയര്‍ന്നത്. ഒരവസരം കാത്തിരുന്ന മട്ടില്‍.

ഹോമിയോപ്പതിയും, ആയൂര്‍വേദവും മറ്റും രോഗങ്ങള്‍ വരുന്നതിനും ശമിക്കുന്നതിനും നല്കുന്ന വിശദീകരണങ്ങള്‍ തെറ്റാകാം. പക്ഷേ അവ മനുഷ്യരെ കൊലക്കുകൊടുക്കുന്നു, അതുകൊണ്ട് നിരോധിക്കണം എന്ന മുറവിളി അംഗീകരിക്കാനാകുമോ? വാട്‌സാപ്പിലും ഫേസ്ബുക്കിലും മോഹനനും ജേക്കബ്ബിനും ഇത്ര പ്രചാരം കിട്ടുന്നതിനു കാരണം അലോപ്പതി വിരുദ്ധരായ വലിയൊരു ജനസമൂഹം കേരളത്തിലുണ്ടായതുകൊണ്ടല്ലേ? നിസ്സാര രോഗങ്ങള്‍ക്ക് പതിനായിരുങ്ങള്‍ പിടുങ്ങിയ അനുഭവങ്ങളില്‍ നിന്നല്ലേ അവരങ്ങനെയായിത്തീര്‍ന്നത്?

കേരളത്തില്‍ ഏറ്റവുമാധികം 'രോഗം' ബാധിക്കുന്നത് ജലദോഷപ്പനിയും വിവിധ വൈറല്‍ പനികളുമാണ്. അവക്ക് അലോപ്പതിയില്‍ മരുന്നില്ല. എത്ര ഡോക്റ്റര്‍മാര്‍ ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വിശ്രമിക്കാന്‍ പറയാറുണ്ട്? ഇവര്‍ നല്കുന്ന പാരാസെറ്റമോള്‍ പോയിപ്പോയി ഇപ്പോള്‍ 650 X 4= 2700 മി. ഗ്രാം വരെയാകുന്നു. ഇത് കരളിന് ഒരു പ്രശ്നവുമുണ്ടാക്കില്ലേ? പാറ്റിലിവറോ, സിറോസിസോ ഉള്ളവര്‍ക്കെങ്കിലും?

അലോപ്പതി ഈജിപ്തില്‍ നിന്ന് ഗ്രീസിലെത്തി വളര്‍ന്ന്, ഗിലനിലൂടെ ഗ്രീക്കോ-റോമന്‍ വൈദ്യമായി, അറബികളിലൂടെ യൂറോപ്പിലെത്തി, വളര്‍ന്നു വികസിച്ച ഒന്നാണ്. ആ നാടുകളിലെ കാലാവസ്ഥയും ഭക്ഷണവും, മരുന്നുലഭ്യതയും, മനുഷ്യരുടെ രോഗങ്ങളുമായി ബന്ധപ്പെട്ട അറിവുകളാണ് മുഖ്യമായി അതിലുള്ളത്. ഇതേ മട്ടില്‍ ആയിരകണക്കിനു കൊല്ലങ്ങളിലെ സാംസ്‌കാരികത്തടര്‍ച്ചയുള്ള ഓരോ നാടുകളിലും അതാതു നാട്ടിലെ രോഗങ്ങള്‍ക്കുള്ള വൈദ്യവിധികള്‍ വളര്‍ന്നുവന്നിരുന്നു. അവയില്‍ എന്തെങ്കിലും കാര്യമുണ്ടോയെന്ന് ഇന്ന് ലഭ്യമായ ശാസ്ത്രീയ സാമഗ്രികള്‍ വച്ച് പരിശോധിച്ചുനോക്കുന്നതിനു പകരം, 'തട്ടിപ്പ്, തട്ടിപ്പ്' എന്നു മുറവിളി ആര്‍ക്കുവേണ്ടിയാണ്?

ഇന്ന് ലോകത്തെങ്ങും കാലാവസ്ഥാ മാറ്റത്തിന്റെ കൂടി ഭാഗമായി ഓട്ടോ-ഇമ്യൂണ്‍ രോഗങ്ങള്‍ വര്‍ദ്ധിച്ചവരുന്നു. അലര്‍ജി-ആസ്തമ രോഗങ്ങളാണിവയില്‍ പ്രധാനം. അവര്‍ക്ക് സ്റ്റിറോയിഡ് കൊടുക്കുന്ന അലോപ്പതി രീതി എത്രകണ്ട് ശരിയാണ്? ആമവാതത്തിനും സോറിയാസിസിനും മരുന്നില്ല എന്നെങ്കിലും തുറന്നു സമ്മതിച്ചുകൂടേ? മറ്റു ശാസ്ത്രശാഖകളില്‍, ഭക്ഷണക്രമം അടിമുടി മാറ്റുന്നതുകൊണ്ടു മാത്രമായാല്‍പ്പോലും, ആശ്വാസം കിട്ടുന്നെങ്കില്‍ അതു തടയുന്നതെന്തിന്?

ഒടിവ്, ചതവ്, ഡിസ്‌ക് പ്രശ്നങ്ങള്‍ എന്നിവക്ക് ഉഴിച്ചില്‍, തുടങ്ങിയ കിഴി ചികിത്സയിലൂടെ പാരമ്പര്യ വൈദ്യന്മാര്‍ പലപ്പോഴും മേജര്‍ ഓപ്പറേഷന്‍ ശൂപാര്‍ശ ചെയ്യപ്പെടുന്നവരെ രക്ഷിക്കുന്നു. നമ്മുടെ ഗവണ്‍മെന്റ് ആശുപത്രികളില്‍ മുമ്പ് കുട്ടികളുടെ പ്രായത്തിനനുസരിച്ച ഉയരവും തൂക്കവും എഴുതിവച്ചിരുന്നു. 1940-70 കാലങ്ങളിലെ പട്ടിണിക്കു ശേഷം ആലപ്പുഴയിലും മറ്റുമുള്ള കുഞ്ഞുങ്ങള്‍ എത്ര പോഷകം കൊടുത്താലും 5-5 3/4 അടി ഉയരത്തിനപ്പുറം പോകുമായിരുന്നില്ല. യൂറോപ്പിലെ കുട്ടികളുടെ, അല്ലെങ്കില്‍ യൂറോപ്യന്‍ വംശജരുടെ, ശരാശരി ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കുകള്‍ക്ക് കേരളത്തില്‍ സാംഗത്യമില്ല എന്നു പോലും നമ്മുടെ 'ആധുനിക' വൈദ്യന്മാരറിഞ്ഞില്ല അത്തരം ആധുനികര്‍ കാര്യമായി വൈറസ് രോഗങ്ങള്‍ വരാത്ത യൂറോപ്യന്മാരുടെ നിലപാട് മതവിശ്വാസം പോലെ ശാസ്ത്രീയമെന്നു തട്ടിവിട്ടതല്ലാതെ നമ്മുടെ ചുക്കു കാപ്പിക്കും, 'നസ്യ'ത്തിനും വല്ല ഫലവുമുണ്ടോയെന്ന് എന്തെങ്കിലും ശസ്ത്രീയ പരിശോധന നടത്തിയിട്ടുണ്ടോ?

nippa ad 02

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow