Loading Page: മാരകവൈറസ്സുകളും കാലാവസ്ഥ വ്യതിയാനവും

ഒപ്പീനിയന്‍

രഘു

 അനിന്ത്രിതമായി കാര്‍ബണ്‍ കത്തിച്ച് അന്തരീക്ഷത്തിലേക്ക് വിടുകയും, അതിനെ തിരിച്ചു പിടിക്കാന്‍ കഴിയുന്ന വനവും മരങ്ങളും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഭൗമതാപനം രൂക്ഷമാകുകയാണ്. കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തങ്ങള്‍ നമ്മുടെ കേരളത്തില്‍ നേരിട്ടുതന്നെ നാമനുഭവിച്ചുകൊണ്ടിരിക്കുന്നു. വര്‍ദ്ധിച്ച തോതിലുള്ള ചൂട്, അന്തരീക്ഷത്തിലെ ആര്‍ദ്രത, വെയിലും മഴയും ഇടകലര്‍ന്നു വരുന്ന അവസ്ഥ എന്നിവ വൈറസ് രോഗങ്ങളുടെ രൂക്ഷതക്കും, കൂടുതല്‍ കൂടുതല്‍ തീവ്രതയിലും കുറഞ്ഞ ഇടവേളകളിച്ചും മാരകവൈറസുകള്‍ പ്രത്യക്ഷപ്പെടലിനും ഇടായക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നല്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി കേരളവും മലേക്ഷ്യയും തായ്ലണ്ടും വിയറ്റ്നാമും ഇന്തോനേഷ്യയുമടങ്ങുന്ന ഏതാണ്ടൊരു ഭൂമധ്യ രേഖാ കാലാവസ്ഥയുള്ളിടങ്ങളെയാണത് അധികം ബാധിക്കുക. ഇന്ന് നിപ്പാ വൈറസ് ചൂണ്ടിക്കാട്ടി ശാസ്ത്രീയതക്കുവേണ്ടി കൂട്ടനിലവിളിമുഴക്കുന്ന I M A അടക്കമുള്ള 'ശാസ്ത്രീയ' ഡോക്റ്റര്‍മാരും വരേണ്യ, 'ജാതിരഹിത' യുക്തിവാദികളും ഇതേക്കുറിച്ച് വല്ല ജാഗ്രതയും വേണമെന്ന് പറഞ്ഞിട്ടുണ്ടോ?

nippa ad 01

ഇന്ന് അലോപ്പതിയുടെ ഇന്ത്യന്‍ ശാഖ ലോകത്തിന് സംഭാവന ചെയ്യാന്‍ പോകുന്നത് സൂപ്പര്‍ബഗ്ഗു (superbug) കളെയാണെന്ന് ബ്രിട്ടീഷ് ഡോക്റ്റര്‍മാരും ആരോഗ്യവകുപ്പും കുറേ വര്‍ഷങ്ങളായി വിളിച്ചു കൂവുകയാണ്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനവസരത്തിലുമുള്ള ഉപയോഗം, മരുന്നു കമ്പനികള്‍ ആന്റിബയോട്ടിക് മാലിന്യങ്ങള്‍ നദിയിലൊഴുക്കുന്നത് എന്നിവയാണതിനു കാരണം. ഇറച്ചിക്കോഴികളിലൂടെ ഓരോ കോഴിയിറച്ചി ഭക്ഷിക്കുന്നവരിലുമെത്തുന്ന ആന്റിബയോട്ടിക് കാരണം നിലവിലുള്ള ആന്റിബയോട്ടികുകളോട് പ്രതിരോധശേഷി നേടിയ ബാക്ടീരിയ രോഗാണുക്കള്‍ രൂപ്പെടുമെന്നും അത് ന്യൂമോണിയ പോലുള്ള രോഗങ്ങള്‍മാണ് വന്‍തോതില്‍ ആളുകള്‍ മരിക്കാനിടയാക്കുമെന്നുമാണ് അവര്‍ പറുന്നത്. അങ്ങനെയൊരു സംഭവവുമില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരും ഡോക്ടര്‍മാരും ആവര്‍ച്ചിച്ചു പറയുന്നത്! അതെത്രമാത്രം വസ്തുതയാണ്? ഇതെല്ലാം ഇവിടെ നടക്കുന്നുവെന്നത് ഏതു കൊച്ചുകുഞ്ഞിനുമറിയാം. ഇത്ര 'ഭയങ്കര' ശാസ്ത്രവാദികള്‍ക്ക് ഇക്കാര്യത്തില്‍ വല്ലതും പറയാനേേുണ്ടാ?

ഒട്ടവനധി സ്വാശ്രയ മെഡിക്കല്‍ക്കോളേജുകളും പഞ്ചനക്ഷത്ര ആശുപത്രികളും കോടികള്‍ മുടക്കിയ ഡോക്ടര്‍മാരും രംഗത്തുവന്നതോടെ നമ്മുടെ അലോപ്പതി ആശുപത്രികളില്‍ നടക്കുന്ന ചികിത്സാത്തട്ടിപ്പുകള്‍ക്കു കണക്കില്ല. തട്ടിപ്പൊന്നുമല്ലെങ്കിലും അനാവശ്യമായി നൂറായിരും ടെസ്റ്റുകള്‍ എഴുതിക്കുന്നത് കമ്മീഷന്‍ തട്ടാനാണെന്ന് നാട്ടുകാര്‍ക്കെല്ലാമറിയാം. ഇത്തരം തട്ടിപ്പുകളെക്കുറിച്ചു പറഞ്ഞാല്‍ അലോപ്പതി മാത്ര 'ശാസ്ത്രീയ'ക്കാരുടെ മറുപടി ഇങ്ങനെയാണ്: 'ചികിത്സാ രംഗത്ത് അനാശാസ്യ പ്രവണതകളുണ്ടാകാം, ഇല്ലെന്നു പറയുന്നില്ല, അതു മറ്റൊരു വിഷയമാണ് അശാസ്ത്രീയ ചികിത്സകൊണ്ട് ആളെക്കൊല്ലുന്നത് അനുവദിച്ചു കൊടുക്കണോ?'

സാധാരണ ജനങ്ങള്‍ അവരുടെ അനുഭവം വച്ച് കഴിഞ്ഞു കൂടിപ്പോകാന്‍ ശ്രമിക്കുന്നു. ഒരു സ്വകാര്യ ആശുപത്രിയുടെ മുറ്റത്തുപോയാല്‍ രൂപ അയ്യായിരം പോയതുതന്നെ എന്നവര്‍ക്കറിയാം ഗവമെന്റ് ആശുപത്രി ഡോക്ടര്‍ മാരില്‍ മിക്കവരും നൂറു ടെസ്റ്റിനൊഴുതി അതു കഴിഞ്ഞ് മരുന്നുകുറിക്കുന്നവരാണ്. അതിനുപകരം ഹോമിയോ ഡോക്ടറെ കണ്ടാല്‍ വലിയ പണച്ചെലവ് വരില്ലെന്നും ടെസ്റ്റിമൊഴുതില്ലെന്നുമവര്‍ക്കറിയാം. മിക്കവാറും ജലദോഷം, പനി, തുമ്മല്‍ തുടങ്ങിയവക്ക് ഫലം കിട്ടുകയും ചെയ്യുന്നു. അതിലും കൂടുതല്‍ ഫലമൊന്നും അലോപ്പൊതിയിലും കിട്ടില്ലെന്നവര്‍ക്കറിയും. (മരുന്നുകൊണ്ടല്ല, രോഗം ശമിച്ചതെന്ന് വേറെകാര്യം).

പ്രകൃതി-പാരമ്പര്യ-ഹോമിയോ ചികിത്സക്ക് വന്‍തോതില്‍ ആളുകളെക്കിട്ടുന്ന മറ്റൊരു മേഖല അലര്‍ജി-ഓട്ടോ ഇമ്മ്യൂന്‍ രോഗങ്ങളാണ്. പ്രസവത്തിോ, വണ്ടിയിടിച്ചതിനോ, ഹാര്‍ട്ട് അറ്റാക്കിനോ ആരും ഈ മേഖലകളിലേക്ക് പോകാറില്ല. ഈ മേഖലയത്രയും ഈ 'തട്ടിപ്പുകര്‍' കൈക്കലാക്കിയതു കാരണം ഞങ്ങള്‍ക്കു വരുനുള്ള വരുമാനം നാലിലൊന്നാകുന്നു എനനകലതുള്ളലാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്.

ആശുപത്രിയില്‍ എത്തിയ 99 വയസ്സായ രോഗിയെ ക ഇ ഡ വിലാക്കുന്നു. 'ഇത്രയും പ്രായമായി വയ്യാതായ അളല്ല വലിയ സാധ്യതയൊന്നുമില്ലെങ്കില്‍ പണച്ചിലവുള്ള ചികിത്സ വേണോ' എന്നെങ്ങാനും ചോദിച്ചാല്‍ ഉടനടി ഡോക്ടറിലെ ഹിപ്പോക്രാറ്റസ് പുറത്തുചാടും 'അവസാന നിമിഷം വരെ ജിവനുവേണ്ടി പോരാടാന്‍ പ്രതിജ്ഞയെടുത്തവരാണ് ഞങ്ങള്‍, ഞങ്ങളുടെ ഏത്തിക്സിനെ ചോദ്യം ചെയ്യരുത്' രോഗിയുടെ കുടുംബത്തില്‍ നിന്ന് ഊറ്റാവുന്നത്രയും ഊറ്റിക്കഴിഞ്ഞാല്‍ എത്തിക്സും പ്രതിജ്ഞയും പമ്പകടക്കും. മരിച്ചവരെ ഒരു ദിവസം ഐ സി യുവില്‍ വച്ച് ഒരു ലക്ഷം വരെ പിടുങ്ങുന്നത് തൃശൂരിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളേജില്‍ സ്ഥിരം സംഭവമാണ്. ഇതേയവസ്ഥയില്‍ വഴിയോരത്ത് കിടന്ന ഒരു വൃദ്ധനെ ഇതേ ആശൂപത്രിയില്‍ കൊണ്ടു വന്നു എന്നുവക്കുക. എത്ര ഹിപ്പോഗ്രാറ്റസും എത്തിക്സും അവിടെയുണ്ടാകും?

അലോപ്പതി സ്പെഷ്യലിസ്റ്റുകള്‍ക്കു പകരം അനുഭവസമ്പത്തുള്ള ഫിസിഷ്യനമാരെ വാര്‍ത്തെടുക്കുക, അവര്‍ ആവശ്യമെങ്കില്‍ മാത്രം അസിസ്റ്റീവ് ടെക്സനോളജിയെ ആശ്രയിക്കുക, വൈറസ് രോഗങ്ങള്‍ക്ക് അനാവശ്യമരുന്നുകള്‍ കൊടുക്കാതിരിക്കുക, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ കാര്യത്തില്‍ സത്യം പറയുക. എന്നിവയെങ്കിലും ചെയ്തേ പറ്റൂ. സൂപ്പര്‍ ബഗ്ഗുകള്‍ക്കു ജന്മം നല്ക്കുന്ന ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം നിര്‍ത്താന്‍ നടപടിയുണ്ടായേ പറ്റൂ. അതാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്.

കേരളത്തില്‍ ഒരു ജനകീയാരോഗ്യപ്രസ്ഥാനം വളര്‍ന്നുവരേണ്ടതുണ്ട്. അതിനു കീഴില്‍ വന്‍വൃവസായമായിക്കഴിഞ്ഞ അലോപ്പതി ലേബിയുടെ ലാഭ തല്പര്യങ്ങള്‍ ചെറുക്കപ്പെടണം. അലോപ്പതിക്ക് ഫലപ്രദമായ രോഗശമനമാര്‍ഗ്ഗങ്ങള്‍ ഇനിയും കണ്ടെത്താനാകാത്ത കേസുകളില്‍ ഇതേ ശാഖകളിലെ ചികിത്സ ഫലവത്താകുന്നുണ്ടെങ്കില്‍, ക്ലിനിക്കല്‍ ട്രയല്‍ അടക്കം നടത്തി അതേക്കുറിച്ചു പഠിക്കാന്‍ നടപടിവേണം വൈറസേ ഇല്ല എന്ന തരത്തില്‍ പ്രചരണം നടത്തുന്ന പ്രോഡുകളുടെ പേരില്‍ നടപടിയെടുക്കുകയും വേണം. അത്തരമൊരു പ്രസ്ഥാനമില്ലാത്തിടത്തോളം പുതിയ പുതിയ വൈറസുകളുടെ പേരില്‍ ഓരോ മഴക്കാലാരംഭത്തിലും വൈറസ് ഭീതികള്‍ അങ്ങേയറ്റം പെരുപ്പിച്ചു കാണുന്ന പ്രവണത ഇവിടെ നിലനില്‍ക്കുമെന്നു തന്നെയാണ് തോന്നുന്നത്. 'പനി വൈറസ് ബാധയാകാം, അത് മാരകമാകാം, ഉടനെ ഡോക്ടറെ കണ്ടിരിക്കണം' എന്ന പൊതുനിര്‍ദ്ദേശം, തീര്‍ച്ചയായും, മരുന്ന്-ആശുപത്രി ലോബിയുടെ മുദ്രാവാക്യം തന്നെയാകാം; ജലദോഷപ്പനിക്ക് ലഘുഭക്ഷണം കഴിച്ച് വിശ്രമിച്ചാല്‍ മതിയെന്നു പറയുന്ന ഡോക്ടര്‍മാരുടെ വംശം കുറ്റിയെറ്റു പോകുമ്പോള്‍ പ്രത്യേകിച്ചും മരുന്ന്-ആശുപത്രി ലോബിയുടെ താല്പര്യങ്ങളില്ലെങ്കില്‍ കാലാവസ്ഥാ മാറ്റമടക്കം പാരിസ്ഥിതിക അപകടങ്ങള്‍ക്കെതിരായ ഒരവബോധമാണ്, വൈറസ് ഭീതിയല്ല, കേരളം പോലുള്ളേടങ്ങളില്‍ വളര്‍ത്തേണ്ടത്.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow