Loading Page: ജന്മഭൂമി ഭാവനയില്‍ കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ്-മാവോയിസ്റ്റ്-ദളിത്-ബന്ധത്തിന്റെ വിരിയുന്ന തെളിവുകള്‍

വാര്‍ത്താ വിശകലനം

കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദിവസത്തെ ലീഡ് വാര്‍ത്ത സകല കേരളീയരും വായിച്ചിരിക്കേണ്ടതാണ്. നുണ പരത്തി ജീവിക്കുന്ന സംഘപരിവാര്‍ എത്രതരം താണ നുണക്കഥ വരെ ചമക്കാന്‍ തയ്യാറാകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണിത്്. ശാഖകളിലോ, ശശികലാദികളുടെ പ്രസംഗങ്ങളിലോ കേള്‍ക്കുന്നതു മുഴുവന്‍ സത്യമെന്നു വിശ്വസിക്കുന്ന കുറച്ചാളുകള്‍ കേരളത്തിലും ആ പ്രസ്ഥാനത്തിലുണ്ടാകും. അവരിലേക്കെത്തിയാല്‍ സോഷ്യല്‍ മീഡിയ വഴി (വാട്സാപ്പ്-ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ വഴി) പരമാവധി പ്രചരിപ്പിക്കപ്പെട്ടുകൊള്ളുമെന്ന വിശ്വാസത്തിലാണ്, കഥക്ക് മറ്റു വിശ്വസ്യതയൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്യത്തോടെ, വാര്‍ത്തകൊടുത്തിരിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകര്‍ക്ക് കോണ്‍ഗ്രസ്സ് ബന്ധം എന്നാണ് വെണ്ടക്കാ തലക്കെട്ട്. കാര്യമെന്താണെന്നറിയാന്‍ മുകളില്‍ മോഡിയെ വധിക്കാനുള്ള പദ്ധതിയെന്ന ചെറിയ തലക്കെട്ടുണ്ട്.

'വാര്‍ത്തയാരംഭിക്കുന്നത് നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം' എന്നു പറഞ്ഞുകൊണ്ടാണ് തുടര്‍ന്നുള്ള വാര്‍ത്ത ഇങ്ങനെ 'സിപിഐ (മാവോയിസ്റ്റ്) നേതാക്കള്‍ കോണ്‍ഗ്രസ് സുഹൃത്തുക്കളുമായി അടുത്തു ബന്ധപ്പെട്ടതായും ദളിത് പ്രക്ഷോഭങ്ങള്‍ കൂടുതല്‍ തീവ്രമായി സംഘടിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. ഇടനിലക്കാരനായ ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി വഴി ആവശ്യമായ സാമ്പത്തിക നിയമ സഹായങ്ങള്‍ നല്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാണ്.'

ഭീമാ-കോറേഗാവ് ദളിത് 'കലാപം' (അത് ദളിതര്‍ നടത്തിയ കലാപമാണത്രേ!) നടത്തിയ അഞ്ച് 'നഗര' മാവോയിസ്റ്റുകള്‍ എന്നു പറഞ്ഞ് അറിയപ്പെട്ടുന്ന ദളിത്-മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ അറസ്റ്റു ചെയ്ത് മാവോയിസ്റ്റുകള്‍ എന്നു മുദ്രകുത്തുന്നു. അവരിലൊരാളുടെ ലാപ് ടോപ്പില്‍ നിന്ന് ഒരു കത്ത് പിടിച്ചെടുക്കുന്നു. റോഡ് ഷോയ്ക്കിടെ രാജീവിനെ വധിച്ച മോഡലില്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ അനുമതി തേടിക്കൊണ്ട് ഈ മാവോയിസ്റ്റ് സിപിഐ (മവോയിസ്റ്റ്) കക്ഷികളുടെ കേന്ദ്രനേതൃത്വത്തിനയച്ച കത്ത് കണ്ടെടുക്കുന്നു! പിന്നീട് ലാപ് ടോപ്പ് ഫോറന്‍സിക് പരിശോധനക്കു വിധേയമാക്കിയപ്പോഴാണ്, സംഘപരിവാറിനും നരേന്ദ്രമോഡിക്കും ജന്മഭൂമിക്കും വേണ്ടി കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റു ഭീകരരും തമ്മിലുള്ള ബന്ധം, ജിഗ്‌നേഷിന്റെ ഇടനില്കകാരന്റെ റോള്‍, കോണ്‍ഗ്രസ്സ് നേതൃത്വം മവോയിസ്റ്റ് നേതൃത്വത്തിനു നല്കിയ നിദ്ദേശങ്ങള്‍ എന്നിവയെല്ലാം കൂടി ലേഖന രൂപത്തില്‍ 'നഗര മാവോയി്സ്റ്റ്' വിശദമായി എഴുതിവച്ചത് കണ്ടെത്തിയത് സകല കളിക്കും രാഹുല്‍ ഗാന്ധിയുടെ അറിവും അനുമതിയുമുണ്ട്.

ഹിറ്റ്ലര്‍ റൈക്സ്റ്റാഗിന് തീവെച്ചത് അതിന്റെ ഉത്തരവാദിത്തം ചുമത്തി ദിമിത്രോവിനെ അറസ്റ്റു ചെയ്തിരുന്നു. മുസ്സോളിനി തനിക്കെതിരെ ഒരു യുവാവ് നടത്തിയ വധശ്രമത്തിന്റെ മറവിലാണ് ഗ്രംചി അടക്കം സകലരെയും തുറുങ്കിലടച്ച് ഫാസിസം പൂര്‍ണ്ണമാക്കിയത്. അക്കഥകള്‍ എവിടെയോ കേട്ട ഓര്‍മ്മയിലാകാം സകല കാര്യങ്ങളും കൂടി ഒരു കത്തില്‍ നിന്ന് ജന്മഭൂമികണ്ടെത്തിയത്.

കത്ത് ഇവിടെയും തീരുന്നില്ല. 'ഭീമ-കോറേഗാവ് കലാപം കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് ഭീകരരും സംയുക്തമായി നടത്തിയതാണെന്നതിന്റെ പ്രത്യക്ഷതെളിവുകളാണ് കത്തിലുള്ളത്.' റോണോ വിന്‍സന്‍ എന്നയാള്‍ എഴുതിയ കത്താണ് പിടിച്ചെടുത്തത് എന്നാണ് പോലീസ് ഭാഷ്യം. അയാള്‍ ഇതെല്ലാം കത്തില്‍ 'പ്രത്യക്ഷ'തെളിവായിത്തന്നെ മുന്നോട്ടുവച്ചിരിക്കുന്നു

പിന്നെ കത്തിന്റെ വിലയിരുത്തലാണ് ജന്മഭൂമിക്ക് പത്തും വ്യക്തമായി.

(1) കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റു ഭീകരരെയും ബന്ധപ്പെടുത്തുന്ന ഏജന്റാണ് ജിഗ് നേഷ് മേവാനി. സാമ്പത്തിക, നിയമ സഹായങ്ങള്‍ ഈ ബന്ധം വഴി നല്കുന്നു.

(2) അതുകൊണ്ടാണ് മോഡിയെ വധിക്കാനുളള പദ്ധതി പുറത്തറിഞ്ഞപ്പോള്‍ ബിജെപി യുടെ രാഷ്ട്രീയ നാടകമെന്നാരോപിച്ച് കോണ്‍ഗ്രസ്സ് രംഗത്തുവന്നത്.

(3) രാഷ്ട്രീയ നേട്ടത്തിനായി ദളിത് വിഭാഗങ്ങളെ കലാപത്തിലേക്ക് തള്ളിയിടുകയാണ് കോണ്‍ഗ്രസ്സ്.

ഇതിനു കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ. എങ്കിലും ദളിതരെ കലാപത്തിലേക്ക് ഇളക്കിവിടാന്‍ കോണ്‍ഗ്രസ്സ് ദളിത് നേതാക്കളോടല്ല, മാവോയിസ്റ്റുകളോടാണ് പറയുന്നത്. അപ്പോള്‍ രാജ്യത്തെ സകല ദളിത് പ്രക്ഷോഭങ്ങളും കുത്തിയിളക്കന്നത് മാവോയിസ്റ്റുകളാണ്. മാവോയിസ്റ്റുകളെ എന്നപോലെ അവരെ, അതുകൊണ്ട്, കൂട്ടമായി വെടിവെച്ചു കൊല്ലുന്നതിലും യാതൊരു തെറ്റുമില്ല.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow