Loading Page: ഉരുള്‍ പൊട്ടലും ചുഴലിക്കാറ്റുകളും കടല്‍ കയറ്റങ്ങളും - കാലാവസ്ഥാമാറ്റത്തിന്റെ മുന്നറിയപ്പുകള്‍

വാര്‍ത്താ വിശകലനം

നാമാഗ്രഹിച്ചാലുമില്ലെങ്കിലും കാലാവസ്ഥാ മറ്റം ഒരു യാഥാര്‍ത്ഥ്യമാവുകയാണ് അതിന് പരമാവധി രൂക്ഷത കൂട്ടാന്‍ നമുക്കു പറ്റാവുന്നതെന്തും ചെയ്യുക എന്നതാണ് വികസനത്തിന്റെ മറവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇടുക്കിയില്‍ വനം വേണ്ട, റവന്യൂ ഭൂമി മാത്രം മതിയെന്നു പറയുന്ന മന്ത്രി എം.എം.മണിയുടെ 'ജനകീയത' കൊട്ടിപാടുന്നയാളുകള്‍ തന്നെ ഇടുക്കിയില്‍ പരമാവധി വേഗം 'റെഡ് അലര്‍ട്ട്' പ്രഖ്യാപിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു! പക്ഷേ വിഴിഞ്ഞവും, ഇടുക്കിയിലെ മലകളുടെ മൊട്ടയടിക്കലും, പുതുവൈപ്പിലെ എല്‍.പി.ജി പ്ലാന്റും ഒന്നുംതന്നെ അത്ര സുധാര്യമാകില്ല എന്നു തന്നെയാണ് ശംഖുമുഖം റോഡിന്റെ കടലെടുക്കലും ഉരുള്‍ പൊട്ടലുകളും വലിയ കടല്‍ക്കറ്റങ്ങളുമെല്ലാം ഇന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്്.

കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്തമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ വ്യാപകമായി അനുഭവപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ഓഖി ചുഴലിക്കാറ്റു തന്നെ കേരള മിതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു. കൃത്യമായി കാലാവസ്ഥാമാറ്റത്തെ ശരിവച്ചുകൊണ്ടാണ് തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിലും, കൊടുങ്ങല്ലൂര്‍, ചെല്ലാനം പ്രദേശങ്ങളിലും മഴക്കു മുമ്പേ വലിയ കടല്‍ കയറ്റം അനുഭവപ്പെട്ടത്. തുടര്‍ന്ന് വേനല്‍ മഴക്കൊപ്പം സാധാരണയില്‍ നിന്നു വ്യത്യസ്തമായി ശക്തി കൂടിയ ചെറുചുഴലിക്കാറ്റുകള്‍ പല ജില്ലകളിലും ആഞ്ഞുവീശി. ഇടനാടന്‍ പ്രദേശങ്ങളില്‍ ആഞ്ഞുവീശിയ കാറ്റ് ഒട്ടനവധി മരങ്ങള്‍ ഒടിഞ്ഞും മറിഞ്ഞും വീഴുന്നതിനും, വീടുകള്‍ തകരുന്നതിനും, കൃഷികള്‍ നശിക്കുന്നതിനും കാരണമായി. വന്‍മരങ്ങളെയൊന്നും വീടുകളുടെ ചുറ്റുപരിസരത്തു നിലനിര്‍ത്താന്‍ മനസ്സനുവാദിക്കാത്ത സാഹചര്യമാണുണ്ടായത്. അത് കേരളത്തിലെല്ലായിടത്തും ഒരു മാസക്കാലത്തെ ഒരു മരം മുറിക്കല്‍ യജ്ഞത്തിനും കാരണമായി.

ഇപ്പോള്‍ കാലവര്‍ഷാരംഭത്തില്‍ വീണ്ടും വമ്പിച്ച കടലാക്രമണങ്ങള്‍ അനുഭവപ്പെടുകയാണ്. കൊടുങ്ങല്ലൂരിലും ചെല്ലാനത്തും കടല്‍ കയറി നിരവധി വീടുകള്‍ നഷ്ടമായതോടെ കടലോര ജനത കടല്‍ ഭീത്തി നിര്‍മ്മിക്കാത്തതിന് സര്‍ക്കാരിനെതിരെ വമ്പിച്ച പ്രക്ഷോഭത്തിലാണ്. പക്ഷേ, എത്ര ശതമായ കടല്‍ ഭിത്തി നിര്‍മ്മിച്ചാലും ഓരോ വര്‍ഷവും ശക്തിവര്‍ദ്ധിക്കുന്ന കടലേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ എന്ന പ്രശ്നവും അവശേഷിക്കുന്നു.

കാലവര്‍ഷ മഴയുടെയും സ്വഭാവം ക്രമേണ മാറിവരികയാണ്. മണിക്കൂറുകളോളം നിന്നുചെയ്യുന്ന മഴയുടെ സ്ഥാനത്ത് ചെക്കുത്തായ മലയോരങ്ങളില്‍ അതിശക്തമായ മഴ ആഞ്ഞടിച്ച് ചെയ്യുന്നു. വലിയ മണ്ണിടിച്ചിലുകള്‍ക്കും ഉരുള്‍ പൊട്ടലുകള്‍ക്കുമത് കാരണമാകുന്നു. ചെങ്കുത്തായ മലഞ്ചെരുവുകളിലെ കൃഷിയിടെ മധ്യത്തിലെ വീടുകള്‍ എന്ന സങ്കല്പം കോഴിക്കോട് ജില്ലയിലെങ്കിലും മാറ്റേണ്ടിയിരിക്കുന്നു എന്നാണ് ഓരോവര്‍ഷവും വര്‍ദ്ധമാനമാകുന്ന ഉരുള്‍പൊട്ടലുകള്‍ കാണിക്കുന്നത്.

ഇത്തരം പ്രദേശങ്ങളിലെ കരിങ്കല്‍ ക്വാറികളാണ്, അവിടെ നടക്കുന്ന കൂറ്റന്‍ സ്ഫോടനങ്ങളാണ് മണ്ണിന്റെ പാളിയും കരിങ്കല്‍പ്പാളിയും തമ്മില്‍ ബന്ധം പോകാനും മഴ കനക്കുന്നതോടെ മണ്ണടര്‍ന്ന് താഴേക്കു പതിക്കാനും കാരണമാകുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ ഇതൊന്നും ഭരണകൂടം പരിഗണിക്കുന്നതേയില്ല. പ്രകൃതിദുരന്തം കനക്കുന്നതുവരെ പരമാവധി പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നൊഴിവാക്കാനും പരമാവധി മലഞ്ചെരിവുകള്‍ക്കു പട്ടയം നല്കാനുമുള്ള തീവ്രയജ്ഞ വികസനം, പ്രകൃതിദുരന്തം കടുത്താല്‍ ദുരന്തനിവാരണ സേനയും ദുരിതാശ്വാസ ക്യാമ്പുകളും എന്ന ഒരു സമവാക്യവും രൂപപ്പെട്ടിരിക്കുന്നു. ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും അട്ടിമറിക്കാന്‍ മലയോരജനതയെ ഇളക്കിവിട്ട് തല്ക്കാലിക രാഷ്ട്രീയ നേട്ടം കെയ്തവരാണ്, അതേ ജനത ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോകുമ്പോള്‍, മുതലക്കണ്ണീരൊഴുക്കുന്നത്.

നാമാഗ്രഹിച്ചാലുമില്ലെങ്കിലും കാലാവസ്ഥാ മറ്റം ഒരു യാഥാര്‍ത്ഥ്യമാവുകയാണ് അതിന് പരമാവധി രൂക്ഷത കൂട്ടാന്‍ നമുക്കു പറ്റാവുന്നതെന്തും ചെയ്യുക എന്നതാണ് വികസനത്തിന്റെ മറവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇടുക്കിയില്‍ വനം വേണ്ട, റവന്യൂ ഭൂമി മാത്രം മതിയെന്നു പറയുന്ന മന്ത്രി എം.എം.മണിയുടെ 'ജനകീയത' കൊട്ടിപാടുന്നയാളുകള്‍ തന്നെ ഇടുക്കിയില്‍ പരമാവധി വേഗം 'റെഡ് അലര്‍ട്ട്' പ്രഖ്യാപിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു! പക്ഷേ വിഴിഞ്ഞവും, ഇടുക്കിയിലെ മലകളുടെ മൊട്ടയടിക്കലും, പുതുവൈപ്പിലെ എല്‍.പി.ജി പ്ലാന്റും ഒന്നുംതന്നെ അത്ര സുധാര്യമാകില്ല എന്നു തന്നെയാണ് ശംഖുമുഖം റോഡിന്റെ കടലെടുക്കലും ഉരുള്‍ പൊട്ടലുകളും വലിയ കടല്‍ക്കറ്റങ്ങളുമെല്ലാം ഇന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്്. വികസനം മുടക്കികള്‍ക്കതിരെ കുതിരകയറുന്നതിനു പകരം ഈ പുതിയ പ്രതിഭാസങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്യാന്‍ നമ്മുടെ ഭരണാധികാരിള്‍ എന്നാണ് തയ്യാറാകുക?
2005 ല്‍ നടന്ന പ്രമാദമായ കള്ള ഏറ്റുമുട്ടല്‍ക്കൊലപാതകത്തില്‍ സൊറാബുദ്...
CBI എന്നത് Center for Bogus Investigation (വ്യാജ അന്വേഷണങ്ങളുടെ കേന്...
ഇന്നത്തെ 'ദ ഹിന്ദു' പത്രത്തില്‍ തീവ്ര വര്‍ഗ്ഗീയ വലതുപക്ഷത്തിന്റെ വക്...
കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെട...
ശബരിമലയെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ സൂപ്പര്‍ പ...
ഡിസംബറില്‍ നടക്കുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ്...
നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം തി...
18-ാം തിയതി ശബരിമല ദര്‍ശനത്തിനു പോകുകയും 19-ാം തിയതി വീട്ടിലേക്കു വി...
ഈ അടുത്തിടെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച സുപ്രധാന ലിംഗസമത...
ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow