Loading Page: ഗണേശ് കുമാറിന്റെ വീരപരാക്രമങ്ങളും ഇടതുപകഷ മുന്നണി രാഷ്ട്രീയവും

രാഷ്ട്രീയ വിശകലനം

കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ഏക മന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍. സിനിമയുടെ ഗ്ലാമര്‍ ലോകത്തേക്ക് പോയ യുവാവായ ഗണേശന് കിട്ടിയ അധിക റോളുകളും കോളേജിലെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുന്നതിനടക്കം ശ്രമിക്കന്ന സമ്പന്ന-കുമാരന്മാരുടെ ഗാങ്ങ് ലീഡറുടേതായിരുന്നു. അക്കാലം മുതല്‍ ഏറെക്കുറെ അതേ സ്വാഭാവത്തിലുള്ള പെരുമാറ്റങ്ങളും ഗാങ്ങുകളും തന്നെയാണ് ഗണേശിനുള്ളതെന്ന് നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഗണേശ് മന്ത്രിയായി. തന്റെ ഭാര്യ തന്റെ മുഖത്തടിച്ച് കടുത്ത പരിക്കുകളേല്പിച്ചു എന്ന് ഗണേശ് പറഞ്ഞു. മുഖത്തു പരിക്കുമായ ഗണേശ് ചിത്രങ്ങളും പത്രങ്ങളില്‍ വന്നു. അതിനൊരാഴ്ച മുമ്പ് ഒരു മന്ത്രിയെ തന്റെ കുട്ടിയുടെ സഹപാടിയുടെ അമ്മയെ വശീകരിച്ചതിന് ഭര്‍ത്താവ് അടിച്ചു ശരിപ്പെടുത്തിയെന്നാണ് അന്ന് മുന്നണിയുടെ ഒരു 'രക്ഷക'നായിരുന്ന പി.സി. ജോര്‍്ജ്ജ് പറഞ്ഞിരുന്നത്. എന്തായാലും മന്ത്രിയുടെ മുഖമടിച്ച് ശരിപ്പെടുത്തിയിട്ടും പോലീസ് കേസ്സുണ്ടായില്ല. ഭാര്യയുടെ പക്ഷത്ത് അച്ഛന്‍ ബാലകൃഷ്ണപിള്ള നില്‍ക്കുകയും ഗണേശിന് മന്ത്രിസ്ഥാനം പോകുകയും ചെയ്തു. അടിച്ചത് ഭാര്യയല്ല എനാണ് കേരള ജനത കരുതുന്നതും.

ഇത്തരമൊരാളെയാണ് ഇടതുമുന്നണിയിലെടുത്തത്! പലപ്പോഴും കേരളത്തിലെ ഇടതുമുന്നണി പെരുമാറുന്നത് വലതു മുന്നണിയില്‍ നിന്നും പുറത്തുവരുന്ന ഏത് ഊച്ചാളിയെയും മുന്നണിയിലെടുക്കാന്‍ തങ്ങള്‍ 'മാര്‍ക്‌സിസ്റ്റ് സിദ്ധാന്ത' പ്രകാരം ബാധ്യതപ്പെട്ടിരിക്കുന്നു എന്ന ഭാവത്തിലാണ്. തങ്ങള്‍ തന്നെ 'ബഡ്ജറ്റ് വിറ്റു കാശാക്കിയവന്‍' എന്നു വിശേഷിപ്പിച്ച കെ.എം. മാണി വലതു മുന്നണി വിട്ടയുടനെ അദ്ദേഹത്തെ ഇടതുമുന്നണിയിലെടുക്കാനുള്ള വിക്രിയകളും വെള്ളപൂശലും കേരളം കണ്ടതാണ്.

ഈ ഗണേശന്‍ ബഹുമാന്യനായ വി.എസ് അച്യുതാനന്ദനെ കാമഭ്രാന്തു മൂത്തവന്‍ എന്ന് വിളിച്ചതൊന്നും മുന്നണിയിലെടുക്കുന്നതിനൊന്നും തടസ്സമായില്ല!!! തങ്ങളുടെ ഉന്നത നേതാവ് വി.എസ്. അഴിമതിക്ക് ശിക്ഷിപ്പിച്ച അച്ഛന്‍പിള്ള ഇപ്പോള്‍ മുന്നണി വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാനായി വിരാജിക്കുകയുമാണ്.

ഇടതുമുന്നണിയില്‍ വന്നതുകൊണ്ട് ഗണേശിന്റെ മാടമ്പി സ്വഭാവവും സമ്പന്നക്രിമിനലുകളോടുള്ള ചങ്ങാത്തവും ഇല്ലാതാകുമോ? നടിയെ ആക്രമിച്ച് കേരളത്തെഞെട്ടിച്ച കേസില്‍ പ്രതിയായ ദിലീപിനു വേണ്ടി പരസ്യവക്കാലത്തുമായി ഇറങ്ങി ഇതിനായി അമ്മയുടെ ചാവേര്‍പ്പോരാളികളായ ഇദ്ദേഹവും മുകേഷും (ഇടതു എം.എല്‍.എ മാര്‍) പത്രക്കാര്‍ക്കെതിരെ നടത്തിയ പരാക്രമങ്ങളും മൊത്തത്തില്‍ മുന്നണിക്കു തന്നെ അങ്ങേയറ്റം അപമാനമായതും ഈ അടുത്തു നടന്നതാണ്.

ഇപ്പോള്‍ തന്റെ മുന്നില്‍ വന്നുപെട്ട ഒരുകാര്‍ പിന്നോട്ടെടുത്ത്, തന്നെ ബഹമാനിച്ചില്ല എന്നതിന് ഈ മാടമ്പി ഒരു യുവാവിനെ മര്‍ദ്ദിക്കുകയും അയാളുടെ അമ്മയെ ലൈഗീക-അശ്ലീല പദങ്ങള്‍ വിളിച്ചപമാനിക്കുകയും ചെയ്തിരിക്കുന്നു. പോലീസ് നിസ്സാര വകുപ്പുകള്‍ക്കാണിയാളുടെമേല്‍ കേസ്സെടുത്തിരിക്കുന്നത്. യുവാവിനുമേല്‍ ഇയാളുടെ പരാതിയില്‍ കൂടുതല്‍ കടുത്ത വകുപ്പുചുമത്തി കേസ്സെടുക്കുകയും ചെയ്തു.

പോലീസ് എന്തെങ്കിലും ചെയ്യട്ടെ. പോലീസിനെ കേരളത്തില്‍ വിമര്‍ശിച്ചാല്‍ പിണറായി ഭക്തമാരിളകും. അതുകൊണ്ടത് മാറ്റി നിര്‍ത്തുക. അതിനേക്കാളുപരി ഇതൊരു രാഷ്ട്രീയ നിലപ്പാടിന്റെ വിഷയം കൂടെയാണ്. ഈ മാടമ്പി ഇടതുമുന്നണിക്കഭിമാനമാണോ? ഇയാളെ മുന്നണിയില്‍ നിന്നും പുറത്താക്കാനുദ്ദേശമുണ്ടോ? കാനവും കോടിയേരിയും, വി.എസ്സ് വിജയരാഘവനും എന്തെങ്കിലും മറുപടി പറയുമോ? അതോ മാതൃകപരമായ ഇടതുപക്ഷ ജനാധിപത്യ പെരുമാറ്റമാണിതെന്ന് വിലയിരുത്തുമോ? കേരളം ഇവരില്‍ നിന്നൊരു മറുപടി പ്രതീക്ഷിക്കുന്നു. ഇയാളാണ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ വന്നിരിക്കുന്ന ജനാധിപത്യവാദി എന്നുമാത്രം വിശദീകരച്ചാല്‍ മതി. കുര്യന് സീറ്റ് കൊടുക്കാതെ മാണിപുത്രന് കൊടുത്താല്‍ ബി.ജെ.പി വളരുമെന്ന പറഞ്ഞ ഇടതു ബുദ്ധിജീവികള്‍ക്ക് ഇയാളെ സംരക്ഷിക്കാതിരുന്നാല്‍ ബി.ജെ.പി. വളരുമെന്നാണെങ്കില്‍ ്അക്കാര്യവും തുറന്നു പറഞ്ഞേപറ്റൂ.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow