Loading Page: ശബരിമല ദേവപ്രശ്‌നത്തിലെ 'വമ്പന്‍' കണ്ടെത്തലുകള്‍

ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നത് തീര്‍ച്ചയായും ഒരു പുതിയ അറിവല്ല. ആ അര്‍ത്ഥത്തില്‍ അത് അധികം ചര്‍ച്ചചെയ്തിട്ടും പ്രയോജനമില്ല. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രശ്‌നം വെപ്പുകളും തുടര്‍ന്നുള്ള കണ്ടെത്തലുകളും ഇത്തരം ചടങ്ങകള്‍ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കുന്ന താല്പര്യങ്ങളെ എന്തെന്നതിനെ ഒന്നുകൂടെ സ്ഥിരീകരിക്കുന്നു.

ശബരിമല ദേവപ്രശ്‌നത്തില്‍ വമ്പന്‍ പ്രശ്‌നങ്ങളാണിത്തവണ തെളിഞ്ഞിരിക്കുന്നത് എന്നാണ് പത്രവാര്‍ത്തകള്‍ പറയുന്നത്. അഷ്ടമംഗല ദേവപ്രശ്‌നം മൂന്നുദിവസങ്ങളായി നടന്നുവന്നത് സമാപിച്ചുവെന്നും വാര്‍ത്തയിലുണ്ട്. ദേവഹിതമറിയാന്‍ വിവിധതരം പ്രശ്‌നങ്ങള്‍ (സ്വര്‍ണ്ണ പ്രശ്‌നം, താംബൂലപ്രശ്‌നം എന്നിങ്ങനെ) തീരുമാനിക്കുന്നത് ഏതടിസ്ഥാനത്തിലാണ്, അതിനൊക്കെ കൊടുക്കേണ്ട പണമെത്രയാണ്, അവരുടെ തീരുമാനങ്ങള്‍ ഏതടിസ്ഥാനത്തിലാണ് എന്നതിന്റെ മാനദണ്ഡങ്ങളൊന്നും ഈ ലേഖകനറിയില്ല. പക്ഷേ സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങളില്‍ത്തന്നെ യാതൊരു യുക്തിയോ സാമാന്യബുദ്ധിയോ ഇല്ലാത്തതും പ്രധാനപ്രശ്‌നങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്തതുമാണെന്നുമുള്ള കാര്യം പ്രത്യക്ഷത്തില്‍ത്തന്നെ മുഴച്ചുനില്ക്കുന്നു.

ഉദാഹരണത്തിന് ശബരിമലയില്‍ സ്ത്രീ പ്രവേശനമനുവദിക്കാമോ? തീണ്ടാരിയാകുന്ന പ്രായക്കാരായ സകല സ്ത്രീകളും അയ്യപ്പന് കടുത്ത അശുദ്ധിയായി ഇപ്പോഴും നിലനില്കുന്നുണ്ടോ? ഇക്കാര്യമാണ് ശബരിമലയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രധാന ചര്‍ച്ചാവിഷയം എങ്കിലും അതേകുറിച്ച് യാതൊന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞില്ല. അതേ സമയം പള്ളിവേട്ട, ആറാട്ട് എഴുത്തള്ളിപ്പുകള്‍ ആനപുറത്തുതന്നെ വേണമെന്നു തെളിഞ്ഞു. ഒരു ദേവപ്രശ്‌നവും നടത്താതെ വളരെ മുമ്പ് തുടങ്ങിയവച്ച മകരവിളക്ക് അത്ഭുതമാണെന്നും, മനുഷ്യന് അതില്‍ കൈയ്യൊന്നുമില്ലെന്നും, മുക്കാല്‍ നൂറ്റാണ്ടകളായി ആ പെരുകള്ളം തട്ടിവിട്ടുകൊണ്ടിരുന്ന തന്ത്രിമര്‍ക്കും മന്ത്രിമര്‍ക്കും മറ്റു തട്ടിപ്പുവീരന്മാര്‍ക്കുമെതിരെ അയ്യപ്പന് യാതൊരു പ്രതിഷേധവും ഉണ്ടോ ഇല്ലയോ എന്ന് നോക്കിയതേയില്ല!

ക്ഷേത്രത്തോട് തൊട്ട് പ്രമാണി 'മനുഷന്മാര്‍ക്ക്' കെട്ടിടങ്ങള്‍ പണിതത് ഇപ്പോള്‍ അയ്യപ്പന് ഇഷ്ടമില്ല. വലിയ കടുത്തയെയും കൊച്ചുകടുത്തയെയും രണ്ടിടത്താക്കി പ്രതിഷ്ഠിച്ചത് തൊഴുത്തില്‍ കുത്തിനും കലഹക്കിനുമിയോക്കിയ്രെ! മനുഷ്യരുടെ സകല സ്വഭാവങ്ങളും ദൈവങ്ങള്‍ക്കുമുണ്ടെന്നു മനസ്സിലാക്കിക്കോണം. മാളികപ്പുറത്ത് താന്ത്രിക പൂജ കൃത്യമായി നടക്കുന്നില്ല. മാളികപ്പുറത്ത് തെക്കു പടിഞ്ഞാറായി ആശ്രയം പണിത് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു. ചുരുക്കത്തില്‍ ചില കണ്‍സ്ട്രക്ഷന്‍ പൊളിക്കണം പുതിയത് ചിലത് നടത്തണം!

അധികം വൈകാതെ നാട്ടില്‍ ആനകളൊന്നുമില്ലാതാകും. പുതിയ ആനപിടിത്തമില്ല. നാട്ടാനകളെ പ്രസവിപ്പിക്കുന്നത് വന്‍നഷ്ടമായതിനാല്‍ അ് നടക്കുന്നുമില്ല. അതുകൊണ്ട് ശബരിമലയില്‍ ആണ്‍ - പെണ്‍ ആനകളെ നിലനിര്‍ത്തി പ്രസവിപ്പിച്ച് സംരക്ഷിക്കണം എന്ന് തെളിഞ്ഞിട്ടുമില്ല. ആയതിനാല്‍ ആഫ്രിക്കന്‍ ആനകളുടെ പുറത്ത് പള്ളിവേട്ട - ആറാട്ട് എഴുന്നള്ളിപ്പുകള്‍ നടത്തിയാല്‍ മതി എന്നാകും ഒരു 25 കൊല്ലം കഴിഞ്ഞുള്ള പ്രശ്‌നവിധി എന്നു വന്നേക്കും. എന്തുതന്നെയായാലും കടുത്ത സ്ത്രീവിരുദ്ധ -പിത്രാധിപത്യ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ദേവപ്രശ്‌നങ്ങക്കാര്‍ക്ക് സ്ത്രീകളെ അശുദ്ധിയാക്കി പ്രഖ്യാപിച്ച്, അവരെ മാറ്റി നിര്‍ത്തി, എത്രനാള്‍ 'പ്രശ്‌ന'മൊന്നുമില്ലാതെ സബരിമലയില്‍ 'ദേവഹിതം' നടപ്പാക്കാനാകും?
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow