Loading Page: താരപ്രമാണിമാരുടെ 'അമ്മ' - അതിന്റെ ശരിനിറം

വാര്‍ത്താ വിശകലനം

അമ്മയുടെ തലപ്പത്തുള്ള താരപ്രമാണിമാര്‍ ഒരു യുദ്ധ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. അത് മലയാള സിനിമാ പ്രേക്ഷകര്‍ക്കു നേരെ മാത്രമല്ല, കേരള ജനങ്ങളുനേരെ തന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങളുണ്ടാക്കിതരുന്ന ഉച്ഛിഷ്ടവും അമേധ്യവും കഴിച്ച് നിങ്ങളടങ്ങി നിന്നാല്‍ മതിയെന്ന ആ ആണധികാര വെല്ലുവിളിക്ക് ചുട്ടമറുപടി നല്കാന്‍ വരും ദിനങ്ങളില്‍ കേരള ജനത മുന്നോട്ടു വരുമോ? അമ്മയിലെ 'തെരഞ്ഞെടുപ്പും' ദിലീപിന്റെ 'തിരിച്ചു വരവും' ഉയര്‍ത്തുന്ന ചോദ്യമിതാണ്.

മലയാള സിനിമയിലെ താരപ്രമാണിമാരുടെ ആധിപത്യം നിലനിര്‍ത്താനുള്ള സംവിധാനമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ് 'അമ്മ'; അതിനെ ഒരു സംഘടന എന്നു പേരു വിളിക്കുന്നതിലര്‍ത്ഥമില്ല. ഭീമമായ അംഗത്വ ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കാട്ടാള രീതികള്‍ക്കെതിരെ ശബ്ദിക്കുന്ന ആരെയും മലയാള സിനിമയില്‍ നിന്നു പുറത്താക്കാനുള്ള കഴിവും സ്വാധീനവും പലവട്ടം തെളിയിച്ച ആ സംഘടനക്കെതിരെ ഒരു വര്‍ഷം മുമ്പ് കേരളത്തിലെ ജനാധിപത്യ ബോധമുള്ള സകലരും ആഞ്ഞടിക്കുകയുണ്ടായി. ഒരു പ്രമുഖ നായികാ നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്തു നല്കാന്‍ കൊട്ടേഷന്‍ കൊടുത്തതിനു പിടിയിലായ നടനെ അമ്മയുടെ മകനെന്നു പറഞ്ഞു സംരക്ഷിക്കാന്‍ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും മുമ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എംഎല്‍എ മാരായ ഗണേഷും മുകേഷും നടത്തിയ ഉറഞ്ഞു തുള്ളലായിരുന്നു അതിനു കാരണം. അന്ന് അലയടിച്ചുയര്‍ന്ന ജനരോഷത്തിനു മുന്നില്‍ ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കിയെന്നു പ്രഖ്യാപിച്ചും, തിയേറ്ററുടമകളുടെ സംഘടനയുടെ തലപ്പത്ത് ആന്റണി പെരുമ്പാവൂരിനേ പ്രതിഷ്ഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ ആ സുപ്പര്‍ മഫിയാ സംഘം ഒരു നാടകം കളിച്ചു.

ഇപ്പോള്‍ കൃത്യം ഒരു വര്‍ഷമാകുമ്പോള്‍ അമ്മ അതിന്റെ പ്രസിഡന്റായി മോഹന്‍ ലാലിനെയും സെക്രട്ടറിയായി ഇടവേള ബാബുവിനെയും വൈസ് പ്രസിഡന്റ് മാരായി ഗണേഷ് - മുകേഷ് ദ്വന്ദങ്ങളേയും തെരഞ്ഞെടുത്തുവെന്നു പ്രഖ്യാപിച്ചിരിക്കുന്നു!! സിദ്ദിഖ് പോലുള്ള ദിലീപ് ഭക്തമാരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയില്‍.

കൊച്ചി രാജാവായി സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കൊച്ചിയും ദുബായിയും കേന്ദ്രീകരിച്ച് നടക്കുന്ന വമ്പന്‍ ഇടപാടുകളുടെ തലപ്പത്ത് ദിലീപ് വിരാജിക്കുന്ന സമയത്താണ് കെട്ടേഷന്‍ സ്ത്രീ പീഡനം. മ്മൂട്ടി-ദിലീപ് ഫാന്‍സുകാര്‍ തിയേറ്ററില്‍ മോഹന്‍ ലാലിന്റെ ഒരു പടം കൂവിത്തോല്പിച്ച സമയത്താണ് ആ സംഭവം വന്നത്. തല്ക്കാലിക രക്ഷക്കുവേണ്ടി മൂന്നു രാജാക്കന്മാരും അന്നൊരുമിച്ചു. എങ്കിലുമവര്‍ക്ക് ഒരടി പിന്നോടുവെക്കേണ്ടിവന്നു. അന്നത്തെ സംഭവഗതികളെത്തടര്‍ന്നു കേരളത്തില്‍ നടന്ന ചര്‍ച്ച കേരളീയ സമൂഹത്തില്‍ പഴഞ്ചന്‍ സ്ത്രീവിരുദ്ധ മൂല്യങ്ങളടക്കം ജീര്‍ണ്ണതയുടെ വിത്തുവിതച്ചു വിളവെടുക്കുന്നതില്‍ താരപ്രമാണിമാര്‍ക്കും അവരുടെ സിനിമകള്‍ക്കുമുള്ള പങ്കു പുറത്തു കൊണ്ടുവന്നു. കാസ്റ്റിങ്ങ് കൗച്ചും കസബ ഡയലോഗും ചര്‍ച്ചയായി. തുടര്‍ന്ന് ഒട്ടേറെ പുതിയ സിനിമകളും യുവസിനിമാക്കാരും മുന്നോട്ടു വന്നു. എത്രയൊക്കെ പണം വാരിയെറിഞ്ഞിട്ടും അളിഞ്ഞ താര സിനിമകളെ രക്ഷിക്കാനായില്ല.

കാര്യങ്ങള്‍ തങ്ങളുടെ പിടിവിട്ടു പോകുമെന്നു തിരിച്ചറിഞ്ഞ താരക്കിഴവന്മാരുടെയും തൈക്കിളവന്റെയും നിലനില്പിനുള്ള ഐക്യമാണ് അമ്മ സംഘടനാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ജനരോഷം എത്ര ആഞ്ഞടിച്ചാലും രാഷ്ട്രീയ-സാമ്പത്തീക സ്വാധീനം വേണ്ടവിധം ഉപയോഗിച്ച് അവരവരുടെ സാമ്പത്തിക സാമ്രാജ്യം സംരക്ഷിക്കുന്നതില്‍ വിജയച്ചിരുന്നു. അതുപയോഗിച്ച് സിനിമാ മേഖലയെയും പൂര്‍ണ്ണമായും കൈപിടിയിലൊതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നാം കാണുന്നത്. ഒന്നിച്ചു നില്ക്കാന്‍ വിജയിച്ചു നിന്നിരുന്ന ഇരുവര്‍ സംഘത്തിന് മോഹന്‍ ലാലിന് പ്രസിഡന്റ് സ്ഥാനവും അയാളുടെ ശിങ്കിടിക്ക് സെക്രട്ടറി സ്ഥാനവും നല്കേണ്ടിവന്നു. അത്രയേയുള്ളു. അവര്‍ രണ്ടടി മുന്നോട്ടുവക്കുന്നു.

അമ്മ സംഘടനായോഗത്തില്‍ നിന്ന് യുവനടിന്മാരില്‍ ഏറാന്‍ മൂളികളല്ലാത്ത സകലരും, വിമന്‍ ഇന്‍ സിനിമാ കളക്ടീവുകാരും വിട്ടു നിന്നു. അതൊന്നും താര പ്രഭുക്കള്‍ക്കോ ആശ്രിതര്‍ക്കോ പ്രശ്നമല്ല! എങ്കിലും തങ്ങളുടെ അളിഞ്ഞ താരമുല്യ സിനിമകള്‍ വിജയിപ്പിക്കാനും, പുതിയ നല്ല സിനിമകളെ പെട്ടികളിലാക്കാനും അവര്‍ നടത്താന്‍ പോകുന്ന ജീവന്മരണ യുദ്ധം വിജയിപ്പിക്കാന്‍ ഇതുകൊണ്ടു മാത്രം കഴിയില്ല. അമ്മയുടെ തലപ്പത്തുള്ള താരപ്രമാണിമാര്‍ ഒരു യുദ്ധ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. അത് മലയാള സിനിമാ പ്രേക്ഷകര്‍ക്കു നേരെ മാത്രമല്ല, കേരള ജനങ്ങളുനേരെ തന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങളുണ്ടാക്കിതരുന്ന ഉച്ഛിഷ്ടവും അമേധ്യവും കഴിച്ച് നിങ്ങളടങ്ങി നിന്നാല്‍ മതിയെന്ന ആ ആണധികാര വെല്ലുവിളിക്ക് ചുട്ടമറുപടി നല്കാന്‍ വരും ദിനങ്ങളില്‍ കേരള ജനത മുന്നോട്ടു വരുമോ? അമ്മയിലെ 'തെരഞ്ഞെടുപ്പും' ദിലീപിന്റെ 'തിരിച്ചു വരവും' ഉയര്‍ത്തുന്ന ചോദ്യമിതാണ്.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow