Loading Page: കേരളത്തിലെ വൈദ്യുത ഉപഭോക്താക്കളെ പിഴിയുന്ന കായംകുളം പദ്ധതിയെ K.S.E.B ഒഴിവാക്കാത്തതെന്തേ?

വാര്‍ത്താ വിശകലനം

കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്നിട്ടും കായംകുളം പദ്ധതിയിലെ എടുക്കാത്ത വൈദ്യുതിയുടെ പേരില്‍ നാളെ തങ്ങളടക്കേണ്ടിവരുന്ന പണത്തെക്കുറിച്ച് ബോധമുള്ളവര്‍ എത്ര പേരുണ്ട്? സമ്പൂര്‍ണ്ണ സാക്ഷരതയവകാശപ്പെടുന്ന കേരളത്തില്‍ പലകാര്യങ്ങളിലും സമ്പൂര്‍ണ്ണ നിരക്ഷരതയോളം പോന്ന വിവരക്കേട് നിലനില്ക്കുന്ന ഒരു മേഖലയാണ് വൈദ്യൂതി മേഖല. അതുകൊണ്ടതിന് എം.എം. മണിയുടെ നിലവാരത്തിലുള്ള ഒരു മന്ത്രി മതി. പവര്‍കട്ട് ഒഴിവാക്കുക മാത്രം ചെയ്ത് മണി മന്ത്രിക്കുപോലും അവിടെ കൈയ്യടി നേടാം എന്നതാണ് പോതുജനാവബോധത്തിലെ പാപ്പരത്വത്തിന്റെ ആഴം.

ഇന്നത്തെ ഹിന്ദുവില്‍ കായംകുളം പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്കിയിരിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ N.T.P.C-യാണ് കായംകുളം പദ്ധതിയുടെ ഉടമ. അവര്‍ ഒരു ലക്ഷത്തിലേറെ മെഗാവാട്ട് വൈദ്യുതി രാജ്യം മുഴുവന്‍ യൂണിറ്റിന ്3-4 രൂപ നിരക്കില്‍ വില്‍ക്കുന്നു. എങ്കിലും അവരുടെ കായംകുളം നിലയത്തിലെ വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്കാന്‍ വില യുണിറ്റിന് 13 രുപ! ഒന്നുകില്‍ കെ.എസ്.ഇ.ബി ആ വിലക്ക് വൈദ്യുതി വാങ്ങണം അല്ലെങ്കില്‍ നഷ്ടം ഒഴിവാക്കാന്‍ ഒരു യുണിറ്റ് വൈദ്യുതി പോലും എടുക്കാതെ K.S.E.B പ്രതിവര്‍ഷം 250-300 കോടി അവര്‍ക്ക് കൊടുക്കണം. ഇന്ന് കായംകുളത്ത് വൈദ്യുതി ഉല്പാദനം ഇല്ല; പക്ഷെ നഷ്ടം K.S.E.B കൊടത്തുകൊണ്ടേയിരിക്കുന്നു!!! അതുകുടി നഷ്ടകണക്കില്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെ കൈയ്യില്‍ നിന്നും പിടുങ്ങുമ്പോള്‍ കേരളത്തിലെ പൊതുജനം ഇതൊന്നും അറിയില്ലെന്നും കരുതി ആശ്വസിക്കുന്നു!!!!

ഈ വര്‍ഷം എടുക്കാത്ത വൈദ്യുതിക്ക് 301.17 കോടി. കഴിഞ്ഞവര്‍ഷം 288.93 കോടി, അതിനുമുമ്പ് 284.74 കോടി. എന്നിട്ടും കേരളത്തില്‍ ഭരണപ്രതിപക്ഷ-ബി.ജെ.പി പാര്‍ട്ടികള്‍ അറിഞ്ഞിട്ടേയില്ല.

1995-ല്‍ എന്റോണ്‍ മോഡലില്‍ ഒപ്പിട്ട് കരാറാണ് ഇത്. പിന്നീട് മഹാരാഷ്ട്രയിലെ ധാബോള്‍ എന്റോണ്‍ കരാര്‍, സി.ഐ.ടി.യുവിന്റെ കുടി പ്രക്ഷോഭ ഫലമായി ഗോഡ്‌ബോലെ കമ്മിറ്റി പുനഃപരിശോധനക്ക് വിധേയമാക്കി, ഇത്തരം വ്യവസ്ഥകള്‍ റദ്ദാക്കി. പിന്നെ എന്‌റോണ്‍ എന്ന ബഹുരാഷ്ട്രക്കുത്തക തന്നെ തകര്‍ന്ന് ധാബോള്‍ പദ്ധതി ബാങ്കുകള്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കി (അന്തിമ വിശകലനത്തില്‍ ജനങ്ങള്‍ക്ക്!).

ഇതെല്ലാം കഴിഞ്ഞിട്ടും കേരളത്തില്‍ സി.ഐ.ടി.യു അടക്കം ഒരു വൈദ്യുതി യുണിയനും ഈ കൊടുംചതി നിര്‍ത്തണമെന്ന് പറയുന്നില്ല. ഇന്ന് ഇന്ത്യ മുഴുവന്‍ വൈദ്യുതി മിച്ചമാണ്. 3-4 രൂപ യൂണിറ്റ് നിരക്കില്‍ വൈദ്യുതി വില്‍ക്കാന്‍ കഴിയാതെ ടാറ്റയുടെ 4,000 മെഗാവാട്ടിന്റെ മുണ്‍ധ്ര താപനിലയം കുഴപ്പിത്തിലാണ്. അപ്പോള്‍ സ്വാകാര്യവൈദ്യുതി വില്പനക്കാരില്‍ നിന്ന് കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കിയെന്നത് മഹാകാര്യമാകുന്നു! ലോകത്തൊന്നുമില്ലാത്ത വിധം കായംകുളം നമ്മുടെ കഴുത്തില്‍ തുങ്ങുന്നു!!

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow