Loading Page: A.M.M.A-യും മോഹന്‍ലാലിന്റെ വികൃത ന്യായീകരണങ്ങളും

വാര്‍ത്താ വിശകലനം

സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘടനയായ A.M.M.A ക്കെതിരെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട്് വമ്പിച്ച ജനരോഷം ഉയര്‍ന്നു വന്നു. അന്ന് അതിനു മറുപടി പറയാതെ വിദേശത്താണ് എന്ന് ന്യായീകരണം പറഞ്ഞ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇപ്പോള്‍ കാര്യങ്ങളെ ലഘൂകരിക്കാന്‍ പുതിയ ചില വായ്ത്താരികളുമായി രംഗത്തു വന്നിരിക്കുകയാണ്.

ദിലീപിനെ പുറത്താക്കിയെന്നു മമ്മൂട്ടി പറഞ്ഞതേയുള്ളൂ നീയമാവലി പ്രകാരം പുറത്താക്കല്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവിന് അധികാരമുണ്ടായിരുന്നില്ല, അതുകൊണ്ട് ദിലീപിനെ ഒരിക്കലും പുറത്താക്കിയിരുന്നില്ല. മമ്മൂട്ടിയെ കൊണ്ടങ്ങനെ പ്രഖ്യാപിപ്പിച്ച് കേരള ജനതയെ ഞങ്ങള്‍ പറ്റിക്കുകയായിരുന്നു എന്നാണ് പിന്നീട് നടന്‍ സിദ്ദിഖ് വിശ്ദീകരിച്ചത്. അതു തെറ്റാണെന്ന് മമ്മൂട്ടി നിഷേധിച്ചുമില്ല.

ഇപ്പോള്‍ മോഹന്‍ലാല്‍ പറയുന്നത് ദിലീപ് അമ്മ സംഘടനയിലില്ല, കുറ്റവിമുക്തനായാലെ തിരിച്ചെടുക്കുന്ന പ്രശ്‌നമുള്ളൂവെന്നാണ്. അതിന്റെ വിശ്ദീകരണം ഇങ്ങനെ : 'ദിലീപ് തന്നെ താന്‍ സംഘടനയില്‍ സജീവമാകില്ല എന്നു പറഞ്ഞ നിലക്ക് ദിലീപ് സംഘടനയില്‍ നിലവിലില്ല'.

അതായത് ദിലീപ് A.M.M.A സംഘടനക്കുമുപരിയാണ്. വരുന്നോ, പോകണോ എന്ന് തീരുമാനിക്കാന്‍ അധികാരമുള്ളയാള്‍. ദിലീപിന്റെ കാര്യത്തില്‍ ഒരാള്‍ പോലും എതിര്‍ത്തില്ല, A.M.M.A എപ്പോഴും നടിക്കൊപ്പമാണ് എന്നു തുടങ്ങിയ പതിവു നമ്പറുകളും മുറയ്ക്ക് ഇറക്കി. ഒരാള്‍ പോലും എതിര്‍ത്തില്ല എന്നു പറയുന്ന മോഹന്‍ലാല്‍, എന്തുകൊണ്ട് താനെതിര്‍ത്തില്ല എന്നുകൂടെ വിശ്ദീകരിക്കണമല്ലോ. സംഘടനയുടെ പ്രസിഡന്റ് എന്നു പറഞ്ഞാല്‍ ഏതൊരുംഗവും വക്കുന്ന നിര്‍ദ്ദേശങ്ങള്‍ തെറ്റാണെങ്കില്‍ അത് ചൂണ്ടികാട്ടി തരേണ്ട ആളാണ്. (പക്ഷെ, അതിനാദ്യം പ്രസിഡന്റ് എന്ന മിനിമം വിവരം വേണമല്ലോ. അത് ഈ പ്രസിഡന്റിനില്ല.)

അമ്മ പിളരുമായിരുന്നു എന്നൊക്കെ മോഹന്‍ലാല്‍ പറയുമ്പോള്‍ എന്തോ മഹാദുരന്തം താനൊഴിവാക്കി എന്ന സൂചനയാണ് വരുന്നത്. ഇത്ര നാണംകെട്ട ഒരു പീറ സംഘടന പിളര്‍ന്നാല്‍ അതില്‍ ജനം സന്തോഷിക്കുകയേയുള്ള. മലയാള സിനിമക്ക് അത് വലിയ ഗുണം ചെയ്യുകയും ചെയ്യും.

പാര്‍വ്വതിക്കും വേണമെങ്കില്‍ മത്സരിക്കാം, കൂടുതല്‍ സ്ത്രീകളെ ഭാരവാഹിയാക്കുന്ന കാര്യവും പരിഗണിക്കാം എന്നൊക്കെ പറയുന്നുണ്ട്. ആര്‍ക്കുവേണമെങ്കിലും മത്സരിക്കാം, പരിഗണിക്കാം തുടങ്ങിയ അഴകുഴമ്പന്‍ വര്‍ത്തമാനങ്ങള്‍ വഴി ദിലീപ് സംരക്ഷകരായി മാറിയതിന്റെ ചീഞ്ഞവശം മൂടിവക്കാമെന്നു മോഹന്‍ലാല്‍ കരുതുന്നു. യാതൊരു ജനാധിപത്യവുമില്ലാത്തതും മൂന്നു താര കേസരികളും അവരുടെ ആശ്രിതക്കൂട്ടവും എന്നനിലയില്‍ പ്രവര്‍ത്തിക്കുന്നതുമായ A.M.M.A യെ വെള്ളപൂശാന്‍ ഇത്തരം ഒതളങ്ങാ വര്‍ത്തമാനം കൊണ്ടുകഴിയില്ല എന്ന യാഥാര്‍ത്ഥ്യം മി. മോഹന്‍ലാല്‍ മനസ്സിലാക്കണം. തന്റെ ക്രിമില്‍ മുഖം മൂടിവെക്കാനും, കേസ്സൊതുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഈ സംഘടനയെ പരിചയായി ഉപയോഗിക്കാനും ബുദ്ധിമാനായ സൂത്രധാരനു കഴിയുന്നു എന്ന വസ്തുത മാത്രമാണ് മോഹന്‍ലാല്‍ പ്രസ്താവനയില്‍ നിന്നും കേരള ജനത മനസ്സിലാക്കുന്നത്.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow