Loading Page: ശശി തരൂരിനും എസ്. ഹരീഷിനുമെതിരായ സംഘപരിവാര്‍ കുതിരകയറ്റം

വാര്‍ത്താ വിശകലനം

എന്തിനാണ് സംഘപരിവാര്‍ ഈ കടുത്ത പ്രളയ ദുരിതങ്ങള്‍ക്കിടയിലും ഇതുംപൊക്കിപ്പിടിച്ചു വരുന്നത്? തങ്ങളുടെ ദയനീയമായ നഗ്‌നത മറക്കാന്‍. പാര്‍ട്ടിക്ക് ഒരു പ്രസിഡന്റില്ലാതായിട്ട് മാസം രണ്ടാകാറായി. കേരള ആറെസ്സെസും കേന്ദ്ര ബിജെപി തമ്മിലുള്ള തര്‍ക്കം കാരണം അതു തീരുമാനിക്കാന്‍ പറ്റുന്നില്ല. കണ്ണന്താനത്തിന് മന്ത്രിസ്ഥാനം, സുരേഷ് ഗോപിക്കും, റിച്ചാര്‍ഡ് ഹേക്കും, രാജീവ് ചന്ദ്രശേഖറിനും ബി.മുരളീധരനും എം.പി. സ്ഥാനം എന്നിവ കൊടുത്തിട്ട് എന്തുമെച്ചമുണ്ടായി എന്നു അമിത് ഷാ കലിതുള്ളിച്ചോദിച്ചു. പാര്‍ട്ടി വളര്‍ത്താന്‍ മുപ്പതും നാല്പതും കൊല്ലാം വെള്ളം കോരുകയും ന്യൂനപക്ഷവിരോധം വളര്‍ത്തുകയും ചെയ്ത നായര്‍ നേതൃത്വത്തിന് എന്തുകിട്ടിയെന്ന് കേരള പ്രമാണിമാര്‍ ചോദിക്കുന്നു. എന്നാലിനി നായന്മാര്‍ വെള്ളം കോരേണ്ട, വിറക്ക് വെട്ട് എന്ന് അമിത് ഷാ കല്പിക്കുന്നു. ആകെ ജഗപൊക.

ബിജെപി ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കാന്‍ ശ്രമിച്ചു എന്ന വിമര്‍ശിച്ചതിന് ശശിതരൂര്‍ എം.പി. യുടെ ഓഫീസാക്രമിക്കാനും, തരൂരിനോട് പാക്കിസ്ഥാനില്‍ പോകാനും കേരളത്തിലെ സംഘപരിവാര്‍ മുന്നോട്ടുവന്നിരിക്കുന്നു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഒരു നോവലില്‍ എന്നു പറഞ്ഞുകൊണ്ടും കേരളത്തില്‍ സംഘപരിവാറുകള്‍ ലഹളക്കിറങ്ങിയിരിക്കുകയാണ്.

ആരോടെങ്കിലും പാക്കിസ്ഥാനില്‍പ്പോകാന്‍ പറയാന്‍ സംഘപരിവാറുകള്‍ക്ക് ഒരു മടിയുമില്ല. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍, ബീഫ് തിന്നുകയോ തങ്ങളെ വിമര്‍ശിക്കുകയോ ചെയ്യുന്ന ഹിന്ദുക്കള്‍ തുടങ്ങി ഏതാണ്ടൊരു 30-40 കോടി പേര്‍ പാക്കിസ്ഥാനില്‍ പോകണം. ശൂദ്രരും അതനുതാഴെയുള്ള ദളിതരും ആദിവാസികളും ഇവിടെത്തന്നെ നില്‍ക്കണം അവര്‍ ഞങ്ങള്‍ ത്രൈവര്‍ണ്ണികര്‍ക്ക് പാദസേവചെയ്യാനുള്ളതാണ്. മോഡിയും ഭഗവതും ഇത്തരം മുദ്രാവാക്യങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വിസിക്കുന്നുവെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചചെയ്ത് ഇത്രയും പേരെ പാക്കിസ്ഥാനിലയക്കാനും അവര്‍ക്കായി ഇന്ത്യയുടെ വലിയൊരു ഭാഗം വിട്ടുനല്കാനും ഉടനടി ഐക്യരാഷ്ട്രസഭയുടെകീഴില്‍ ചര്‍ച്ചയാരംഭിക്കണം. (അവരോട് ഇന്ത്യ നിങ്ങള്‍ വിലകൊടുത്തുവാങ്ങിയതാണോ എന്നു ചോദിക്കാന്‍ പാടില്ല. വികാരം വ്രണപ്പെടും. പാക്കിസ്ഥാനില്‍പ്പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അനന്തമൂര്‍ത്തി മുതല്‍ ശശി തരൂര്‍ വരെയുള്ളവര്‍ക്ക് വികാരങ്ങളൊന്നുമില്ല.)

ഹിന്ദു പാക്കിസ്ഥാന്‍ എന്നത് ഒരു മതരാഷ്ട്രം എന്ന ആലങ്കാരിക അര്‍ത്ഥം മാറ്റി നിര്‍ത്തിയാല്‍ ഒട്ടും ശരിയല്ല. കാരണം ഒരു മതരാഷ്ട്രമാകുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പെട്രോഡോളറിന്റെയും ശീതസമരക്കളിക്കളമാകുകയും ചെയ്തു തകര്‍ന്നു പോയ ആ രാജ്യത്ത് പഞ്ചാബ് ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഒരു ഭരണം തന്നെയില്ല. എന്നിട്ടും സമീപകാലത്ത് സാമൂഹ്യമായി വളര്‍ച്ച നേടുന്നതില്‍ ആ രാജ്യം അത്ഭുതം കാഴ്ചവക്കുന്നു. കോളേജ് വിദ്യാര്‍ത്ഥിനികളുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍കുതിച്ചുചാട്ടം പാക്കിസ്ഥാനിലുണ്ടായി. മറുവശത്ത്, മോഡിക്കു കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലായ്മയില്‍ ലോകത്ത് ഒന്നാമത് എന്ന സ്ഥാനം ഇന്ത്യ നേടി. അതുകൊണ്ട് പാക്കിസ്ഥാന്‍കാര്‍ക്ക് പാക്കിസ്ഥാനെ മോഡിയുടെ ഇന്ത്യയാക്കരുത് എന്നു പറയാം. മറിച്ച് തരൂര്‍ ഹിന്ദുപാക്കിസ്ഥാന്‍ എന്നു പറയുമ്പോള്‍ പാക്കിസ്ഥാനത് അപമാനകരമാണ്.

എന്തിനാണ് സംഘപരിവാര്‍ ഈ കടുത്ത പ്രളയ ദുരിതങ്ങള്‍ക്കിടയിലും ഇതുംപൊക്കിപ്പിടിച്ചു വരുന്നത്? തങ്ങളുടെ ദയനീയമായ നഗ്‌നത മറക്കാന്‍. പാര്‍ട്ടിക്ക് ഒരു പ്രസിഡന്റില്ലാതായിട്ട് മാസം രണ്ടാകാറായി. കേരള ആറെസ്സെസും കേന്ദ്ര ബിജെപി തമ്മിലുള്ള തര്‍ക്കം കാരണം അതു തീരുമാനിക്കാന്‍ പറ്റുന്നില്ല. കണ്ണന്താനത്തിന് മന്ത്രിസ്ഥാനം, സുരേഷ് ഗോപിക്കും, റിച്ചാര്‍ഡ് ഹേക്കും, രാജീവ് ചന്ദ്രശേഖറിനും ബി.മുരളീധരനും എം.പി. സ്ഥാനം എന്നിവ കൊടുത്തിട്ട് എന്തുമെച്ചമുണ്ടായി എന്നു അമിത് ഷാ കലിതുള്ളിച്ചോദിച്ചു. പാര്‍ട്ടി വളര്‍ത്താന്‍ മുപ്പതും നാല്പതും കൊല്ലാം വെള്ളം കോരുകയും ന്യൂനപക്ഷവിരോധം വളര്‍ത്തുകയും ചെയ്ത നായര്‍ നേതൃത്വത്തിന് എന്തുകിട്ടിയെന്ന് കേരള പ്രമാണിമാര്‍ ചോദിക്കുന്നു. എന്നാലിനി നായന്മാര്‍ വെള്ളം കോരേണ്ട, വിറക്ക് വെട്ട് എന്ന് അമിത് ഷാ കല്പിക്കുന്നു. ആകെ ജഗപൊക.

അതിനിടയില്‍ നായര്‍ നേതാക്കന്മാര്‍ കിട്ടിയ താപ്പില്‍ പത്തുകാശ് അടിച്ചുമാറ്റാമെന്നു വച്ചപ്പോള്‍ അതും സമ്മതിക്കില്ല. മെഡിക്കല്‍ അഴിമതി, സ്വീകരണ അഴിമതി, റെയില്‍വേ ജോലി അഴിമതി. മണ്ണുമാറ്റല്‍ അഴിമതി എന്നിങ്ങനെ മറുപക്ഷം വന്‍ ബഹുളത്തില്‍. നായര്‍ വോട്ട് മുഴുവന്‍ കിട്ടില്ല, ശശികലാജി നല്ല പത്ത് വര്‍ഗ്ഗീയ ഹിന്ദു വോട്ട് പിടിക്കുമ്പോള്‍ നൂറു വോട്ട് എതിരാളികള്‍ക്കുറപ്പാകും. ഇങ്ങനെ എങ്ങനെ ജയിക്കും എന്നാണ് അമിത് ഷായുടെ ചോദ്യം. മാണിയെ പിടിക്കാനേല്പിച്ചിട്ട് എന്തായി എന്നു ചോദിച്ചിട്ട് മിണ്ടാട്ടമില്ല. ചുരുക്കത്തില്‍, ഇരുപതില്‍ പന്ത്രണ്ടുപോയിട്ട് ഒരു സീറ്റും കിട്ടില്ല എന്നുറപ്പായി. ആ ജാള്യം മറച്ചുവക്കാനും തങ്ങള്‍ ജീവനോടെയുണ്ട് എന്ന് കാണിക്കാനുമുള്ള കോപ്രായങ്ങളാണ് ശശി തതൂരിനും ഹരീഷിനുമെതിരെ ഉറഞ്ഞു തുള്ളലുകള്‍.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow