Loading Page: കുമ്മനത്തിനു ശേഷം ഇനി ശ്രീധരന്‍'പിള്ള'

വാര്‍ത്താ വിശകലനം

കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജെ.പിക്ക് ഒരു പ്രസിഡന്റിനെ കിട്ടി. മറ്റാരുമല്ല, മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തന്നെ.

കേരളത്തിലെ ബി ജെ പി യില്‍ നായര്‍ ലോബിയും നായരിതര ലോബിയും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധം നീണ്ടുനീണ്ടു പോകുന്നതിനിടയിലാണ് ഗ്രൂപ്പുപോരിന് അന്ത്യം കുറിക്കാന്‍ ആറെസ്സെസ് കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയത്. കൃഷ്ണദാസ് നയിക്കുന്ന നായര്‍ ലോബി, ബി മുരളീധരന്‍ നയിക്കുന്ന എതിര്‍പക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്ന വിമര്‍ശനത്തിനും പരാതിക്കും പരിഹാരമായി കടുത്ത വര്‍ഗ്ഗീയവാദിയായ കുമ്മനം വരുമ്പോള്‍ ന്യൂനപക്ഷ വിരോധം ആളിക്കത്തിച്ച് ഹിന്ദു വോട്ട് മുക്കാലും ബി.ജെ.പിക്ക് പിടിക്കാന്‍ പറ്റുമെന്ന് അമിത് ഷാ കരുതി.

കുമ്മനം കുറെ കോമാളിക്കളി കളിച്ചു ഫേസ് ബുക്ക് ട്രോളന്മാര്‍ക്കിടയില്‍ താരമാകുകയും കുമ്മനടി പോലുള്ള പദങ്ങള്‍ ഭാഷക്കു സംഭാവന ചെയ്യുകയും ചെയ്തു എന്നതൊഴിച്ചാല്‍ ബി.ജെ.പിക്ക് വലിയ നേട്ടമൊന്നുമുണ്ടാക്കിയില്ല. എന്നു മാത്രമല്ല, മെഡിക്കല്‍ കോളേജ് അഴിമതി പോലുള്ള വലിയ അഴിമതികളും നാടിന്റെ നാനാഭാഗത്തും നടത്തുന്ന 'അപ്പനാ അപ്പനാ' അടിസ്ഥാനത്തിലുള്ള ചെറുകിട അഴിമതികളും മൂടിവക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്തു. അമിത് ഷാ പയ്യന്നൂരില്‍ നിന്നു കടുത്ത വെയിലത്ത് തെക്കോട്ട് യാത്ര പുറപ്പെടുകയും സകല ബി.ജെപി മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും കേരളത്തിലെ വെയിലിന്റെ ചൂടറിയിക്കുകയും ചെയ്തിട്ടും വേങ്ങരയില്‍ വോട്ട് കുറയുകയാണ് ചെയ്തത്. യു ഡി എഫില്‍ നിന്ന് പുറത്തുചാടിയ മാണിയെ പിടിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പോലും നടപ്പാക്കാന്‍ കുമ്മനത്തിനു പറ്റാതെ വന്നതോടെ അദ്ദേഹത്തെ മിസോറാമിലേക്ക് തട്ടി.

സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വന്‍ സമ്മര്‍ദ്ദവും വന്നു. സുരേന്ദ്രനെ പ്രസിഡന്റാക്കിയാല്‍ വിവരമറിയും എന്ന കേരള RSS-ന്റെ ഭീഷണിക്കു മുന്നില്‍ ഒടുവില്‍ മറ്റുവഴിയില്ലാതായതോടെയാണ് ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ 12 സീറ്റ് പിടിക്കണമെന്നായിരുന്ന അമിത് ഷായുടെ കേരള നേതാക്കളോടുള്ള കല്പന. താന്‍ പ്രസിഡന്റായ കാലത്ത് NDA ക്ക് സീറ്റുകിട്ടി എന്ന് പറഞ്ഞ് മേനി നടിച്ചതാണ് പിള്ളക്ക് വിനയായത്.

ഇപ്പോള്‍ ന്യൂനപക്ഷത്തുനിന്ന് പരസ്യമായി കൂടെ കൂട്ടാന്‍ ആരുമില്ല. ചെങ്ങന്നൂരില്‍ സുരേഷ് ഗോപി'ജി', കണ്ണന്താനം'ജി', ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവകുമാരന്‍'ജി' എന്നിവരെല്ലാം വന്ന് വോട്ടുപിടിച്ചിട്ടും, വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും, പിള്ളക്ക് 20% വോട്ട് കുറഞ്ഞു. ആ നിലക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ പിള്ള സീറ്റുപിടിക്കണം എന്നു പറഞ്ഞാല്‍ വലിയ കഷ്ടമാണ്

നായാടി മുതല്‍ നമ്പൂരി വരെയുള്ളവരെ പിടിച്ചു തരാമെന്ന് വെള്ളാപ്പള്ളി പറഞ്ഞെങ്കിലും തുഷാര്‍ജിയെ തീണ്ടാപ്പാടകലെ നിര്‍ത്തുകയായിരുന്നു കുമ്മനം. രാജ്യം മുഴുവന്‍ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലകള്‍, കുമ്പസാര നിരോധന ശുപാര്‍ശ തുടങ്ങിയവയുള്ളപ്പോള്‍ പിള്ള വിചാരിച്ചാല്‍ ന്യൂനപക്ഷ വോട്ടൊന്നും കിട്ടാനിടയില്ല. പിന്നെ ഭുരിപക്ഷ വോട്ടിനായി എന്നെ പിടിച്ചോളു എന്ന് വെള്ളാപ്പള്ളിജി പറയുന്നുണ്ടെങ്കിലും അത് ഗുണമൊന്നും ചെയ്യില്ലെന്ന് പിള്ളക്കറിയാം. മോഹന്‍ലാലിനെ തിരുവനന്തപുരത്തു നിര്‍ത്തി ജയിപ്പിക്കാന്‍ ഇട്ട പരിപാടി ബി മുരളീധരന്‍ തുടക്കത്തിലെ പൊളിച്ചു.

ഇനി നാഗാലാണ്ടിലേക്ക് തട്ടുന്നതു വരെ പിള്ളക്ക് ഭരിക്കാം. അതിനിടയില്‍ മോഡിയും അമിത് ഷായും തോറ്റു പുറത്തു പോകാന്‍ പ്രാര്‍ത്ഥിക്കാം. നടന്നാല്‍ വോട്ടും സീറ്റും കൂടിയില്ലെങ്കിലും പത്ത് കാശു തടയും. നൂറു പുസ്തകമെഴുതി കൈയ്യിലിരിക്കുന്ന കാശ് കളയുന്നതിലും എത്രയോ നല്ലതാണത്. കണ്ട അണ്ടനും അടകോടനുമെന്നും പ്രസിഡന്റായില്ലല്ലോ എന്ന് രമേശിനും രാധാകൃഷ്ണനും ആശ്വസിക്കാം. സുരേന്ദ്രന് പ്രസിഡന്റാകാന്‍വേണ്ടി അറ്റ കൈക്ക് വല്ല ബ്രാഹ്മണന്‍ ആകുന്ന വിദ്യയും പരീക്ഷിച്ചു നോക്കാം.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow