Loading Page: മോഹന്‍ലാല്‍ വാഴ്ത്തുപാട്ടായി ചലച്ചിത്ര അവാര്‍ഡ് ചടങ്ങ്

വാര്‍ത്താ വിശകലനം

മന്ത്രി ബാലന്‍ മോഹന്‍ലാലിന് സ്തുതി പാടി. അവാര്‍ഡ് ജേതാക്കളുടെ കൂടെയല്ലാതെ, മോഹന്‍ലാലിന്റെ ഒപ്പമുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ കൊടുത്ത് മുഖ്യമന്ത്രിയും, കൊട്ടിപ്പാടി സേവ ഉഷാറാക്കി. സ്വന്തം വിലയെന്ത് എന്നറിയാത്ത ഇത്തരക്കാര്‍ ജനാധിപത്യത്തെയും കേരള ജനതയുടെ അഭിമാനത്തെയും നാണം കെടുത്തി. ലാലിനെതിരെ ഒപ്പിട്ടവര്‍ എവിടെപ്പോയെന്ന ചോദ്യവുമായി ഒരു സംഘം ആരാധകര്‍ ചടങ്ങു നടക്കുന്ന നിശാഗന്ധിയുടെ പുറത്തു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു എന്നും മനോരമ പത്രം റിപ്പോര്‍ട്ടു ചെയ്തു.

അതായത്, ഫേസ് ബുക്കിലൂടെ സൈബര്‍ ലിഞ്ചിംഗിനു മാത്രമല്ല, നേരിട്ടുള്ള ആക്രമണത്തിനും തങ്ങള്‍ തയ്യാറാണെന്ന് ആരാധക ഗുണ്ടകള്‍ പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മൂക്കിനു മുന്നില്‍ കാണിച്ചു കൊടുത്തു.

രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്മനാഭദാസനും പ്രജകളൂം അച്ഛന്റെ സര്‍ക്കാര്‍ ഫയലുകളും അമ്മയുടെ ക്ഷേത്ര ദര്‍ശനവും!!!

രാജ വാഴ്ചയോടുള്ള ഈ ഫ്യൂഡല്‍ ഗൃഹാതുരത്വവും സ്വന്തം കുടുംബപുരാണവും വ്യക്തിപരമായ ഗീര്‍വാണവും കേള്‍ക്കാനായിരുന്നു നമ്മുടെ ജനപ്രതിനിധികള്‍ മെഗാതാരത്തേയും രണ്ടു സില്‍ബന്ധികളെയും കൊച്ചിയില്‍ നിന്ന് ഇന്നലെ വിമാനത്തില്‍ നിശാഗന്ധിയില്‍ എത്തിച്ചതെന്നോര്‍ക്കുമ്പോള്‍ സിനിമയെക്കാളേറെ ജനാധിപത്യത്തിന്റെ അവസ്ഥയില്‍ ആശങ്ക തോന്നുന്നു. മുതിര്‍ന്ന പത്രപ്രവത്തകനും ദേശാഭിമാനിയില്‍ എഡിറ്ററുമായിരുന്ന എന്‍.മാധവന്‍കുട്ടി ഇന്നലെ നടന്ന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിനെക്കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ച വരികളാണിത്.

താന്‍ കളിച്ചു നടന്ന മണ്ണിന്റെ മഹത്വം വിവരിച്ച ശേഷം അങ്ങനെയുള്ള ഒരിടത്തു വച്ച് തന്റെ സഹപ്രവത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കുകൊള്ളാന്‍ വരുന്നതിന്ന് ആരുടെയും അനുവാദം വേണ്ട; ആ ഒപ്പം ചേരലില്‍ പങ്കുകൊള്ളുക കടമയും അഭിമാനവും അവകാശവുമാണ് എന്ന് മോഹന്‍ലാല്‍ പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതായത്, മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സാക്ഷി നിര്‍ത്തി തന്നെ മുഖ്യാതിഥി ആക്കേണ്ടതും, വിമാനത്തില്‍ കൊണ്ട് വന്ന് എഴുന്നള്ളിക്കേണ്ടതും നിങ്ങളുടെ കടമയും ചുമതലയുമാണ് എന്ന് മോഹന്‍ലാല്‍ തട്ടി വിട്ടു എന്നു ചുരുക്കം. അതംഗീകരിച്ച മന്ത്രി ബാലന്‍ മോഹന്‍ലാലിന് സ്തുതി പാടി. അവാര്‍ഡ് ജേതാക്കളുടെ കൂടെയല്ലാതെ, മോഹന്‍ലാലിന്റെ ഒപ്പമുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ കൊടുത്ത് മുഖ്യമന്ത്രിയും, കൊട്ടിപ്പാടി സേവ ഉഷാറാക്കി. സ്വന്തം വിലയെന്ത് എന്നറിയാത്ത ഇത്തരക്കാര്‍ ജനാധിപത്യത്തെയും കേരള ജനതയുടെ അഭിമാനത്തെയും നാണം കെടുത്തി.

ലാലിനെതിരെ ഒപ്പിട്ടവര്‍ എവിടെപ്പോയെന്ന ചോദ്യവുമായി ഒരു സംഘം ആരാധകര്‍ ചടങ്ങു നടക്കുന്ന നിശാഗന്ധിയുടെ പുറത്തു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു എന്നും മനോരമ പത്രം റിപ്പോര്‍ട്ടു ചെയ്തു. അതായത്, ഫേസ് ബുക്കിലൂടെ സൈബര്‍ ലിഞ്ചിംഗിനു മാത്രമല്ല, നേരിട്ടുള്ള ആക്രമണത്തിനും തങ്ങള്‍ തയ്യാറാണെന്ന് ആരാധക ഗുണ്ടകള്‍ പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മൂക്കിനു മുന്നില്‍ കാണിച്ചു കൊടുത്തു.

ഇത്തരത്തില്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ഫ്യൂഡല്‍ ഹുങ്ക് കാട്ടി ഞെളിയുന്നതില്‍ മോഹന്‍ലാല്‍ വിജയിച്ചു. പക്ഷേ സ്വന്തം തറനിലവാരം ഒന്നുകൂടി പുറത്തു കാട്ടി. നടി ആ ക്രമിക്കപ്പെട്ട ശേഷം ഒരു വര്‍ഷം വായില്‍ പഴം കുത്തിത്തിരുകി ഇരുന്ന ശേഷം നടിക്കൊപ്പം നിന്നുകൊണ്ട് ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് താനെന്നു പറഞ്ഞ ഈ മനുഷ്യന് ഒരു മനുഷ്യന്റെ പ്രാഥമികമായ കടമയെപ്പറ്റി ഒരു ചുക്കുമറിയില്ല എന്നു മാത്രമല്ല, എന്തു വിഡ്ഡിത്തവും വിളമ്പിയാല്‍ വിഴുങ്ങുന്ന ഊള ഫാന്‍സുകാരുടെ നിലവാരത്തിലാണ് കേരള ജനതയെ കാണുന്നതെന്നും വ്യക്തമായി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിലും, വീരസ്യം വിളമ്പുന്നതിലും മുഖ്യമന്ത്രിക്കു മുന്നില്‍ പ്രമാണി ചമയുന്നതിലും മോഹന്‍ലാലിന്റെ ഫ്യൂഡല്‍ മനസ്സ് സന്തോഷിക്കുന്നുണ്ടാകാം. പക്ഷേ, ജനാധിപത്യ കേരളത്തിനു മുന്നില്‍ സ്വയം തുറന്നു കാട്ടുകയാണയാള്‍ ചെയ്തത്.

അയാള്‍ക്ക് കൊട്ടിപ്പാടി സേവ ചെയ്ത് സാംസ്‌കാരിക മന്ത്രി തനിക്ക് ജനാധിപത്യ സംസ്‌കാരമെന്തെന്നറിയില്ല എന്നും തെളിയിച്ചു. ചുരുക്കത്തില്‍, മോഹന്‍ലാലിന് വിലയുയര്‍ത്താന്‍ നടത്തിയ ശ്രമം മാത്രമായി ഈ ചടങ്ങ്. അത്രത്തോളം ഇടതുമുന്നണി സര്‍ക്കാര്‍ സ്വയം വിലകെടുത്തുകയും ചെയ്തു. ഇതിനൊക്കെയാണ് നാം കേരളീയര്‍ നികുതി കൊടുക്കുന്നത്‌

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow