Loading Page: ഈ പ്രളയ ദുരന്തം കേരളീയരെ വല്ലതും പഠിപ്പിക്കുമോ?

വാര്‍ത്താ വിശകലനം

ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറും ഇടുക്കി തുറക്കുന്നതിന്റെ ദൃശ്യവിരുന്നൂട്ടുകയാണ്. ഇടുക്കി മുതല്‍ ചെറുതോണി, കാലടി, ആലുവ പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ലൈവ് കാണിക്കുന്നു. കെഎസ്ഇബിയുടെ ഭീമാബദ്ധം ജനങ്ങള്‍ ചര്‍ച്ചയാക്കുന്നു. മുല്ലപ്പെരിയാര്‍ കൂടി നിറഞ്ഞാലുള്ള പ്രശനം വച്ച് ഊഹാഭോഗങ്ങള്‍ നടത്തുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്ന ശേഷം പശ്ചിമഘട്ട മേഖലയില്‍ ആദ്യമായാണ് കാലവര്‍ഷത്തിന്റെ ആദ്യ രണ്ടരമാസക്കാലത്ത് ഇത്തോതില്‍ മഴ പെയ്യുന്നത്. ഒരു നൂറുവര്‍ഷം മുമ്പ് വയനാട്, ഇടുക്കി, അട്ടപ്പാടി, നെല്ലിയാംപതി, കുടക് ഫോറസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വെള്ളമൊഴുകുന്ന കണ്ണൂര്‍, കാസര്‍കോട് മലയോര മേഖലകള്‍, ശബരിമല, കുളത്തൂപ്പുഴ വനമേഖല എന്നിവിടങ്ങളില്‍ ശരാശരി കിട്ടിക്കൊണ്ടിരുന്ന വര്‍ഷപാതം വനനശീകരണത്തെത്തുടര്‍ന്ന് കാര്യമായി സമീപ വര്‍ഷങ്ങളില്‍ കുറയുകയുണ്ടായി. ആ പതിവ് വിട്ട് ഈ വര്‍ഷം മലയോരങ്ങളില്‍ വര്‍ഷപാതം കൂടി. ഇതേക്കുറിച്ച് യാതൊന്നും കണക്കിലെടുക്കാതെ പതിവു രീതി തുടര്‍ന്നപ്പോള്‍ പ്രകൃതി അതിന്റെ കരുത്തുകാട്ടി. ഈ വര്‍ഷമാദ്യം നടന്ന ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം ഒലിച്ചു പോകാനിടയായത് അവര്‍ താമസിച്ചിരുന്ന മലഞ്ചെരുവിനു മുകളില്‍ വന്‍തോതില്‍ കുളം കഴിച്ച് ജലം ശേഖരിച്ചു വച്ചതിന്റെ ഭാഗമായാണെന്നു തെളിഞ്ഞു. അതു ചെയ്ത പണച്ചാക്കിന്റെ കൈയ്യില്‍ നിന്ന് ആ ഭൂമി ഏറ്റെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ജൂലൈ പകുതിയോടെ ഉണ്ടായ മഴക്കെടുതിയില്‍ നിരവധി ചെരിവു മേഖലകളില്‍ ഉരുള്‍പൊട്ടി. ഇപ്പോള്‍ ഒട്ടുമിക്ക ജില്ലകളിലെയും ചെങ്കത്തായ മലകളില്‍ ഉരുള്‍പൊട്ടി. ഒട്ടേറെ മനുഷ്യജീവനുകള്‍ നഷ്ടമായി.

ഇത് സൂചിപ്പിക്കുന്നത് ഗാഡ്ഗില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്നാണ്. അവ ഗാഡ്ഗില്‍ നടത്തിയ പുതിയ കണ്ടുപിടിത്തങ്ങളൊന്നുമായിരുന്നില്ല. കാലങ്ങളായി അനുഭവസമ്പന്നരായ കര്‍ഷകര്‍ക്കും പ്രകൃതി നിരീക്ഷകര്‍ക്കും അറിയാമായിരുന്ന കാര്യങ്ങള്‍ ഗാഡ്ഗില്‍ ഔദ്യോഗിക റിപ്പാര്‍ട്ടാക്കി. ആ റിപ്പാര്‍ട്ട് വന്നതുമുതല്‍ കേരളത്തിലെ ക്വാറി മാഫിയ ഇരുമുന്നണികളെയും മത-സാമുദായിക സംഘടനകളെയും വിലക്കെടുത്ത് അവരെ ഉപയോഗിച്ച് മലയോര കര്‍ഷകരെ ഇളക്കിവിട്ടു. ക്വാറിയിങ്ങ് നിര്‍ബാധം തുടര്‍ന്നു.

കര്‍ഷകരുടെ പേരിലുള്ള പശ്ചിമഘട്ട കൈയ്യേറ്റങ്ങള്‍ക്ക് ഗതിവേഗം കൂട്ടാനും ഇടുക്കിയില്‍ വനഭൂമി ബാക്കിയില്ല എന്നുറപ്പിക്കാനും ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യാത്തതൊന്നുമില്ല. പരമാവധി കൈയ്യേറ്റങ്ങള്‍ക്ക് ലൈസന്‍സ് നല്കി. പട്ടയം എല്ലാവര്‍ക്കും വാങ്ങിക്കൊടുക്കുമെന്ന് ഉറപ്പുനല്ലി. കാര്‍ഡമം ഹില്‍ റിസര്‍വ്വില്‍ മരങ്ങള്‍ മുറിക്കാനനുമതി നല്കി. ഒരൊറ്റ വന്‍കിട കൈയ്യേറ്റക്കാരെയും ഒഴിപ്പിക്കില്ലെന്ന് ഉറപ്പാക്കി.

30-40 ഡിഗ്രി ചെരിവു പ്രതലങ്ങള്‍ ഉയര്‍ന്നു നില്ക്കന്നത് വെറും മണ്‍കൂനകളായല്ല. ചെറിയൊരു ഉപരിതല മണ്‍ പാളി കഴിഞ്ഞാല്‍ അവ കരിങ്കല്‍പ്പാറകളാണ്. അവ സ്‌ഫോടനം നടത്തി തകര്‍ക്കമ്പോള്‍ ഇളകി നില്ക്കുന്ന മണ്‍ പാളികള്‍ വന്‍തോതില്‍ മഴ പെയ്യുമ്പോള്‍ ഇളകിയടര്‍ന്ന് ഉരുള്‍പൊട്ടലായി താഴേക്ക് കുത്തിയൊലിച്ച് വീടുകളും കൃഷിയിടങ്ങളും മനുഷ്യരും കുത്തിയൊലിച്ചു പോകുന്നു.

ഇതെല്ലാം സംഭവിച്ചിട്ടും സര്‍ക്കാരും വികസനവാദികളും ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമമായോ, വേണ്ടത്ര പുതപ്പും ഭക്ഷണവും കിട്ടിയോ, ഇടുക്കിയിലെ കെഎസ്ഇബിയുടെ ജലമാനേജ്‌മെന്റ് ശരിയായോ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടലുകളില്‍ ഇത്രയേറെ മനഷ്യജീവനുകള്‍ നഷ്ടമായതിന് ആരാണുത്തരവാദി എന്ന ചര്‍ച്ച ഉയര്‍ന്നു വരാതിരിക്കാന്‍ മാധ്യമങ്ങളും ശ്രമിക്കുന്നു.

കേരളത്തില്‍ റിസര്‍വ് വനഭൂമിക്കു പുറത്ത് പരിസ്ഥിതിലോല മേഖലയില്ല എന്ന് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ തങ്ങളുടെ സമ്മര്‍ദ്ദം പോരാഞ്ഞ് മോഡിയുടെ കാര്യക്കാരന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ വിലക്കെടുക്കുക വരെ ചെയ്തു പിണറായി സര്‍ക്കാര്‍. ഈ മഹാ ബുദ്ധിജീവി പറഞ്ഞത് കുടിയേറ്റ കര്‍ഷകര്‍ ഒന്നാന്തരം പരിസ്ഥിതി-വനം സംരക്ഷകരാണെന്നാണ്.

കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതിലോല മേഖല ഇടനാടന്‍ മേഖലയില്‍ നിന്ന് പശ്ചിമഘട്ട ഉയര്‍ന്ന മേഖലയിലേക്കുയരുന്ന ചെങ്കുത്തായ ചെരിവു പ്രതലങ്ങളാണ്. അവിടങ്ങളിലെ ഒട്ടേറെ വീടുകള്‍ ഒരു തരത്തില്‍ ടൈംബോംബുകള്‍ക്ക് മേലെയാണിരിക്കുന്നത്. അവിടങ്ങളിലെ വീടു നിര്‍മ്മാണം, ക്വാറിയിങ്ങ്, പരിസ്ഥിതിക്ക് പറ്റാത്ത കൃത്യങ്ങള്‍ എന്നിവ ഒഴിവാക്കണമെന്ന് പറഞ്ഞതിനാണ് ഗാഡ്ഗിലിനെ ക്രൂശിക്കുക, വനഭൂമി വിട്ടുതരിക എന്ന മുറവിളിയുയര്‍ന്നത്. ഇതിനായി മുന്നില്‍ നിന്ന കത്തോലിക്കാ ബിഷപ്പുമാരും, CPIM നേതാക്കളും ഇപ്പോള്‍ ഉരുള്‍പൊട്ടലുകളില്‍ പൊലിഞ്ഞുപോയ മനുഷ്യ ജീവനുകള്‍ക്ക് ഉത്തരം പറയുമോ?

ഈ മണ്‍സൂണ്‍ കാലം ഒട്ടേറെ വികസന പ്രശ്‌നങ്ങള്‍ക്കുത്തരം നല്കി. ശംഖുമുഖം കടലെടുത്തു പോയി. വിഴിഞ്ഞം ഒരിക്കലും തുറമുഖമാകില്ല എന്നു പറയാതെ പറഞ്ഞു. വൈപ്പിനിലെ ഐ.ഒ.സി പ്ലാന്റ് പത്തുവര്‍ഷത്തിനകം കടലിലാകും എന്നു വ്യക്തമാക്കി. അറബിക്കടലില്‍ നിന്നും ചുഴലിക്കൊടുങ്കാറ്റ് അടിച്ചു കയറാം എന്ന് ഓഖി വ്യക്തമാക്കി. ഇനിയും ദുബായി മോഡലില്‍ത്തന്നെ കേരളത്തെ വികസിപ്പിച്ചേ നില്‍ക്കൂ എന്നു പറയുന്ന വികസന ഭരണകര്‍ത്താക്കളും പരിസ്ഥിതിവാദികളുടെ കഴുത്തിനു പിടിക്കാന്‍ നില്ക്കുന്ന വികസന ബുദ്ധിജീവികളും തീര്‍ക്കുന്ന ചതിക്കുഴി തിരിച്ചറിയാന്‍ ചെങ്കുത്തായ ചെരിവു പ്രതലങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെങ്കിലും മുന്നോട്ടു വരുമോ?

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow