Loading Page: പ്രളയക്കെടുതി രൂക്ഷമാകാന്‍ സാധ്യത സമചിത്തത വെടിയാതെ രക്ഷാപ്രവത്തനത്തിനിറങ്ങുക

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മുതല്‍ മധ്യ ജില്ലകളിലേക്കു നീങ്ങി. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പാഴും ശമനമില്ലാതെ തുടരുന്നു. മഴക്ക് അല്പം ശമനമുള്ളത് വയനാട്ടില്‍ മാത്രമാണ്. ബാണാസുര സാഗറില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നു വിട്ടതിന്റെ ഭാഗമായി വീണ്ടും വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളില്‍ പതിനായിരത്തിലേറെപ്പേര്‍ അവിടെ അഭയം തേടിയിരിക്കുന്നു. ഒട്ടനവധി വീടുകള്‍ തകര്‍ന്നിരിക്കുന്നു. ഇടുക്കിയും അതിനു താഴെയുള്ള എറണാകുളവും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയെത്തിയതോടെ ബാക്കി വെള്ളം ഇടുക്കിയിലേക്ക് തുറന്നു വിടുന്നു. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതോടെ മൂന്നാര്‍ ടൗണിനെ വെള്ളത്തില്‍ മുക്കി ആ വെള്ളവും ഇടുക്കിയിലെത്തുന്നു. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നതും നിര്‍ത്താതെ പെയ്യുന്ന പേമാരിയും പെരിയാറിന്റെ ഇരുകരകളിലും വെള്ളമൊഴുക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഏലൂര്‍ മുതല്‍ പറവൂര്‍ വരെ ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരും. ശബരിഗിരി-കുളത്തുപ്പുഴ മേഖലകളിലെ കനത്ത മഴ പമ്പ-അച്ചന്‍കോവിലാറുകള്‍ കരകവിയുന്നതിനിടയാക്കി. ആ ജലം കുട്ടനാട്ടിലെത്തുന്നതോടെ കുട്ടനാടു വീണ്ടും പ്രളയത്തില്‍ മുങ്ങും. വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവര്‍ അഭയം തേടേണ്ടി വരും. നെയ്യാറും കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകുന്നു. തിരുവനന്തപുരം നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഇപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടുക, സഹായിക്കാന്‍ കഴിവും ആരോഗ്യവുമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ഉറപ്പാക്കുക എന്നതാണ് പ്രധാനം. വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടല്‍ ഭീഷണിയുമില്ലാത്ത ഭൂരിപക്ഷം പ്രദേശങ്ങളിലെയും ജനങ്ങള്‍ ഇപ്പോള്‍ യാത്രകള്‍ പരമാവധി ഒഴിവാക്കി വീടുകളില്‍ തങ്ങുക എന്നതാണ് കരണീയം.

ഒട്ടനവധി റോഡുകള്‍ വെള്ളത്തിലാണ്. മിക്ക റോഡുകളിലും എവിടെയെങ്കിലും വെള്ളം കയറിയിരിക്കുന്നു. മലയോര മേഖലയില്‍ റോഡുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. അതു കൊണ്ട് യാത്രകള്‍ ഒഴിവാക്കേണ്ടത് പരമപ്രധാനമാണ്. കേരളത്തില്‍ 33 ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നു. അത് ഡാമുകളുടെ മാനേജ്‌മെന്റ് പ്രശ്‌നം ഉയര്‍ത്തുന്നുണ്ട്. ബാണാസുര സാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടത് വമ്പിച്ച കെടുതികള്‍ക്കിരയാക്കി.

ഇപ്പോള്‍ മരണങ്ങള്‍ നടക്കുന്നത് 90% വും ഉരുള്‍പൊട്ടലുകളിലാണ്. ഇന്നലെ വരെ കേരളത്തില്‍ 250 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് വാര്‍ത്ത. അതിനുശേഷം അമ്പതിടങ്ങളില്‍ കൂടി ഉരുള്‍പൊട്ടിയിട്ടുണ്ടാകും. അത്തരം മേഖലകളിലെ മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കേണ്ടന്തിന്റെ ആവശ്യകതയാണിത് കാണിക്കുന്നത്.

തല്ക്കാലം പരമാവധി ജീവന്റെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനം. അതിനു ശേഷം ഇപ്പാഴത്തെ ദുരിതത്തെ വിശകലനം ചെയ്ത് ഒഴിവാക്കേണ്ട സംഗതികള്‍ എന്തെന്നു തീരുമാനിക്കാം. അതിനിടെ നീന്തല്‍ മത്സരം നടത്തി ഒരു പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു എന്നതു പോലുള്ള വാര്‍ത്തകള്‍ വരുന്നു. അത്തരം പരിപാടികള്‍ക്കുത്തരവാദികള്‍ കര്‍ശനശിക്ഷകള്‍ക്ക് വിധേയമാക്കപ്പെടണം.ഏറ്റവും പ്രധാനം ആത്മവീര്യം നിലനിര്‍ത്തലാണ്. ഭീതി വിതക്കുന്നതും അനാവശ്യമായി സംഗതികളെ പെരുപ്പിച്ചവതരിപ്പിക്കുന്നതും ശരിയല്ല.

അതുപോലെ ശ്രദ്ധിക്കേണ്ട സംഗതിയാണ് ദുരിതാശ്വാസപ്പിരിവുകള്‍. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാര്‍ അതിന്റെ പണമുപയോഗിച്ച് പൗര സംരക്ഷണമുറപ്പാക്കണം. പിരിവ് കിട്ടിയ ദുരിതാശ്വാസ തുക മാത്രം ചെലവാക്കേണ്ട സംവിധാനമാണ് സര്‍ക്കാര്‍ എന്ന ധാരണയാണിപ്പോള്‍ വളരുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുക അതിനപ്പുറം, ഓരോ യുവജന സംഘടനകളും സമുദായ-മത-രാഷ്ട്രീയ സംഘടനകളും ദുരിതാശ്വാസപ്പിരിവിനിറങ്ങുന്ന രീതി ഒട്ടും ആശാസ്യമല്ല. കാരണം അവര്‍ പിരിക്കുന്ന പണം യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവര്‍ക്കെത്തുമെന്ന് യാതൊരുറപ്പുമില്ല. അവരോട് പൗരന്മാര്‍ക്ക് കണക്കു ചോദിക്കാനുമാകില്ല. ലാത്തൂര്‍ ദുരന്തം മുതല്‍ ഒട്ടേറെ ദുരന്തങ്ങളുടെ പേരില്‍ മാധ്യമങ്ങളും പാര്‍ട്ടികളും പല മത-ആള്‍ ദൈവ സംഘടനകളും നടത്തിയ പിരിവ് വലിയ തട്ടിപ്പുകളില്‍ കലാശിച്ചതാണനുഭവം. സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കലാണ് പ്രധാനം. മറ്റു സംഘടനകള്‍ പിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കണക്ക് ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. ഉത്തരവാദപ്പെട്ട സംഘടനകള്‍ അവരുടെ അംഗങ്ങള്‍ക്കിടയില്‍ പിരിവു നടത്തുന്നതു പോലെയല്ല പൊതു ജനങ്ങള്‍ക്കിടയിലെ പിരിവ്. അതെത്രയെന്നോ, ആര്‍ക്ക, എവിടെ, എങ്ങനെ ചെലവാക്കിയെന്നോ പൗരര്‍ക്കറിയാന്‍ ഒരു സംവിധാനവുമില്ല.

മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴുവിരുദ്ധ വികാരം ആളിക്കത്തിക്കാനും ആസൂത്രിത ശ്രമം നടത്തുന്നുണ്ട്. അത് തുറന്നു കാട്ടപ്പെടണം, ചെറുക്കപ്പെടണം.

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow