Loading Page: ഡാം സേഫ്റ്റി അതാറിറ്റി ചെയര്‍മാനോ അതോ അഭിനവ ഡയറോ?

രാഷ്ട്രീയ വിശകലനം

കേരളം അതിന്റെ ചരിത്രത്തില്‍ തന്നെ വളരെ തീക്ഷ്ണമായ ദുരന്ത അനുഭവത്തിലൂടെയാണ് കടന്നുപോയത്. അതിന്റെ കെടുതികളില്‍ നിന്നും ഇനിയും ഈ കേരളം മുക്തമായിട്ടില്ല. നാട് നേരിട്ട പ്രളയാനുഭവത്തെ ഗൗരവകരമായി എടുക്കുകയാണെങ്കില്‍ അതില്‍ നിന്നും പലകാര്യങ്ങളും പഠിക്കാനുണ്ട്. വി.എസ്സ്. അച്ചുതാനന്ദനെ പോലുയുള്ളവരടക്കം പലരും അതിന്റെ ഗൗരവം ചുണ്ടിക്കാട്ടി. പക്ഷെ പാറമടക്കാരുടെയും കെട്ടിടനിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ വ്യക്താക്കള്‍ തങ്ങളുടെ വികസന വാദഗതികളുമായി സജീവമായി കഴിഞ്ഞു. ആ കുട്ടത്തില്‍ ഏറ്റവും വിഷലിപ്തമായ ഒരു നിലപ്പാടാണ് ഡാം സേഫ്റ്റി ചെയര്‍മാന്റേത്. ഭാവി കേരളം ശക്തമായി തിരിച്ചറിയേണ്ട ഒരു ദുരന്തമായി ഈ ചെയര്‍മാനെ കാണണം

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്കുത്തരവിട്ട ജനറല്‍ ഡയര്‍. ഇന്ത്യക്കാര്‍ ഇനിയൊരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ പരമാവധി മനുഷ്യരെ കൊല്ലലായിരുന്നു ഡയറിന്റെ ലക്ഷ്യം.

ആ ഡയറിനെക്കാള്‍ ക്രൂരമായണ് ഇന്ന് കേരളത്തിലെ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ സി.എന്‍ രാമചന്ദ്രന്‍ നായര്‍ സംസാരിച്ചത്.

ഡാമിന്റെ സേഫ്റ്റി മാത്രമാണ് തന്റെ ചുമതല, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ട് യാതൊരു കാര്യവുമില്ല. പ്രളയം വന്നാല്‍ എല്ലാം മുങ്ങും. എന്നാണ് ഈ മനുഷ്യന്‍ തട്ടി വിട്ടത്. മനുഷ്യ ജീവനോടുള്ള ഇയാളുടെ സമീപനം വച്ചു നോക്കുമ്പോള്‍ ഇയാളെ ഒരു മനുഷ്യന്‍ എന്നു പറയാമോ എന്നാരും സംശയിക്കും.

ജഡ്ജിയായിരുന്ന കാലത്തെ ഇദ്ദേഹത്തിന്റെ കടുത്ത ജനവിരുദ്ധ നിലപാടുകള്‍ പ്രസിദ്ധമായിരുന്നു. അതാകാം ഭരണകൂടവും മുതലാളിമാരും വന്‍ തട്ടിപ്പിന് ലക്ഷ്യം വക്കുന്ന ഡാം ലോബിയും ചേര്‍ന്ന് ഇയാളെ ഇയാള്‍ക്കൊരു അറിവും കഴിവുമില്ലാത്ത ഇത്തരമൊരു മേഖലയിലെ പരമോന്നത സ്ഥാപനത്തിന്റെ തലവനാക്കാന്‍ കാരണം.

ഓരോ ഡാമുകള്‍ക്കു താഴെയും ലക്ഷക്കണക്കിനു മനുഷ്യര്‍ ജീവിക്കുന്നു. അവരുടെ ജീവനോടൊന്നും തനിക്കു യാതൊരു ബാധ്യതയുമില്ല, ഡാമുകളുടെ സുരക്ഷ മാത്രമേ തനിക്കു പ്രശ്‌നമായുള്ളു എന്നു പറയുന്ന ഈ മനുഷ്യനെ മനുഷ്യ രൂപമെടുത്ത പിശാച് എന്നു വല്ല മനുഷ്യരും വിശേഷിപ്പിച്ചാല്‍ അതിലൊട്ടും തെറ്റുപറയാന്‍ കഴിയില്ല.

ഇപ്പോള്‍ ഡാമുകളെല്ലാം കൂട്ടത്തോടെ തുറന്നു വിടുന്നതിനു മുമ്പ് ,ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ട് വമ്പിച്ച നാശനഷ്ടമുണ്ടാക്കിയത് ചര്‍ച്ചയായപ്പോള്‍ ഓരോരുത്തരുടെയും വീടുകളില്‍ നോട്ടിസെത്തിക്കലല്ല ഞങ്ങളുടെ പണി, വാട്‌സാപ്പ് വഴി ജില്ലാ ഭരണകൂടത്തെ അറിയിച്ചു, അതിന്റെ ആവശ്യമേ ഉള്ളൂ എന്നാണിയാള്‍ പറഞ്ഞത്. അന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്ത സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചു. അന്നേ പുറത്താക്കുന്നതിനു പകരം ഈ മനുഷ്യ വിരോധിയെ ആസ്ഥാനത്ത് നിലനിര്‍ത്തിയതാണ് ഇന്നീ സമീപനം പച്ചക്ക് പറയാന്‍ ഇയാള്‍ക്ക് ധൈര്യം വന്നത്.

ഇയാളെ പുറത്താക്കണമെന്ന് ഈ ലേഖകന്‍ ആവശ്യപ്പെടുന്നില്ല. ഇത്ര ലാഘവ ബുദ്ധിയോടെ ഡാം കൈകാര്യം ചെയ്യപ്പെട്ടതാണോ ഇപ്പോള്‍ ഇത്ര വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കിയത് എന്നതിനെപ്പറ്റി സത്യസന്ധമായ ഒരന്വേഷണം നടത്തണമെന്ന് കേരള സമൂഹം ആവശ്യപ്പെടുമോ എന്നറിയില്ല. പക്ഷേ അവരതര്‍ഹിക്കുന്നു.

ജനജീവിതവുമായി ബന്ധപ്പെട്ട ഇത്തരം മര്‍മപ്രധാന സ്ഥാപനങ്ങളില്‍ വിവരമോ മിനിമം മനുഷ്യാഭിമുഖ്യമോ ഇല്ലാത്ത ഇത്തരം ഭീകരമാരെ റിട്ടയേര്‍ഡ് ജഡ്ജി എന്ന പേരില്‍ നിയമിക്കുന്നതിന്റെ ലക്ഷ്യമെന്താണ് എന്ന ചോദ്യമുയരുന്നു. വേണ്ടപ്പെട്ടവരുടെ എന്തു സ്ഥാപിത താല്പര്യവും നടത്തിയെടുക്കുക എന്നതാണ്. അത്തരം നിലപാടുകള്‍ എത്ര അപകടകാരിയാകാം എന്നതിന്റെ ആള്‍രൂപമാണ് ഈ മനുഷ്യന്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് ഇയാള്‍ പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലായാല്‍ ഇയാള്‍ക്കിനി കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ സാധിച്ചെന്നു വരില്ല. അതു കൊണ്ട് ഡാമിന്റെ സുരക്ഷമാത്രം പരിഗണിക്കുന്ന ഈ മനുഷ്യന് സെഡ് കാറ്റഗറി സുരക്ഷ നല്കാന്‍ സര്‍ക്കാര്‍ മടിക്കരുത്.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow