Loading Page: സുപ്രീം കോടതി വിധിക്കെതിരെ വര്‍ഗ്ഗീയ വാദികളും യാഥാസ്ഥിതികരും കൈകോര്‍ക്കുമ്പോള്‍

വാര്‍ത്താ വിശകലനം

തങ്ങളുടെ അടിസ്ഥാന മതതത്വങ്ങള്‍ക്ക് ഈ വിധ ലൈംഗിക ബന്ധം എതിരാണ് എന്ന് ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും വാദിക്കുന്നത് തികച്ചും പരിഹാസ്യമാണ്. ഈ രണ്ടു മതങ്ങള്‍ക്കും പലിശ വാങ്ങുന്നത് നിഷിദ്ധമാണ്. ഇന്ന് പലിശ തീര്‍ത്തും ഒഴിവാക്കി സാമ്പത്തിക പ്രവര്‍ത്തനം സാധ്യമല്ല. ക്രിസ്തീയ സഭകള്‍ അതിന്റെ സകല ഇടപാടുകളിലും പലിശയെ കുടിയിരുത്തിക്കഴിഞ്ഞു. മുസ്ലീം മതപണ്ഡിതരില്‍ ചിലര്‍ പലിശക്കെതിരെ ഉറഞ്ഞു തുള്ളുമെങ്കിലും അതിനകത്തെ 99 ശതമാനവും പലിശ വാങ്ങിയും കൊടുത്തും തന്നെയാണ് ജീവിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ രാജ്യത്തുള്ള ജനാധിപത്യ വാദികള്‍ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയാണ്. അതേ സമയം കേരളത്തില്‍ ഈ വിധിക്കെതിരെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മത നേതൃത്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വന്നിരിക്കുകയാണ്. തീവ്രമതഭ്രാന്ത് പ്രസംഗിക്കുന്ന കെ.പി. ശശികലയും, ഹിന്ദുത്വ ഫാസിസത്തിനെതിരെ ജീവന്മരണ പോരാട്ടം നടത്തുന്നു എന്ന പറയുന്ന ജമാഅത്തെ ഇസ്‌ളാമിയും, കത്തോലിക്കാസഭയും, കാന്തപുരം മുസല്യാരുമെല്ലാം ഒന്നിച്ചാണ് വിധിയെ എതിര്‍ക്കുന്നത്. അവരെല്ലാം ഏക സ്വരത്തില്‍ വിളിച്ചു കൂകുന്നു: 'ഈ വിധി കുടുംബം തകര്‍ക്കും.'

LGBTQ വിഭാഗത്തില്‍പ്പെട്ടവരോട് ചരിത്രം ഒരു മാപ്പുപറച്ചില്‍ നടത്താന്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് സുപ്രിം കോടതി പറഞ്ഞത്. ഈയിടെ മുത്തലാക്കുമായി ബന്ധപ്പെട്ടും, 18 വയസ്സ് തികഞ്ഞ സ്ത്രീപുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കാമെന്നും, മറ്റും ഉണ്ടായ കോടതി വിധികളുടെ തുടര്‍ച്ചയിലാണ് ഈ വിധിയെ കാണേണ്ടത്.

ലോകവ്യാപകമായി ഉയര്‍ന്നു വന്ന ഉയര്‍ന്ന ജനാധിപത്യ ധാരണകളും ശാസ്ത്രീയമായ അറിവുകളുടെ വളര്‍ച്ചയുമാണ് ചില മനുഷ്യര്‍ ജീവശാസ്ത്ര പരമായിത്തന്നെ സവിശേഷ ലൈംഗികസ്വഭാവങ്ങളുമായി ജനിക്കുന്നുണ്ടെന്നും അവരുടെ നൈസര്‍ഗ്ഗിക സ്വഭാവങ്ങളെ മാറ്റി അവരല്ലാത്ത വിധം പെരുമാറാന്‍ നിര്‍ബ്ബന്ധിക്കുന്നത് തികച്ചും ക്രൂരതയും കാടത്തവുമാണെന്നുമുള്ള ധാരണകളിലേക്ക് സമൂഹത്തെ നയിച്ചത്. അതിനനുസരിച്ച് ലോകത്ത് കഴിഞ്ഞ 25 വര്‍ഷക്കാലത്ത് വലിയ മാറ്റങ്ങള്‍ വന്നു. ഏറ്റവുമൊടുവിലാണ് അതിന്ത്യയിലേക്ക് വരുന്നത്.

പ്രാകൃതകാല ബോധത്തില്‍ നില്ക്കുന്ന മതങ്ങളും യാഥാസ്ഥിതികരും ഇപ്പോഴും സ്ത്രീ-പുരുഷ ലൈംഗികാഭിമുഖ്യം മാത്രമാണ് ശരിയെന്നും' അല്ലാത്തവരെ കര്‍ശനമായി ശിക്ഷിച്ചാല്‍ അവര്‍ മാറിക്കൊള്ളുമെന്നും കരുതുന്നു. ഈ ധാരണകള്‍ വച്ച് gay താല്പ്പര്യമുള്ള ആണിനെയും Lesbian താല്പര്യമുള്ള പെണ്ണിനെയും വിവാഹം കഴിപ്പിച്ച്, അതില്‍ കെട്ടിയിട്ട്, ഒട്ടേറെ കുടുംബങ്ങളെ നരകമാക്കി. അവിടെ gay, Lesbian മനുഷ്യര്‍ക്കൊപ്പം ഒട്ടേറെ സാധാരണ ലൈംഗിക താല്പര്യക്കാരും ബലിയാടുകളായി. ഇനിയെങ്കിലും ആ സ്ഥിതി അവസാനിപ്പിക്കുന്നതിനല്ല, ഈ സ്ഥിതി തുടരണം എന്നതിനാണ് ഇവര്‍ മുറവിളി കൂട്ടുന്നത് എന്നത് വിചിത്രമെന്നേ പറയാന്‍ കഴിയൂ.

കുടുംബങ്ങള്‍ പഴയ ഫ്യൂഡല്‍-കാര്‍ഷിക ഘടനക്കകത്ത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, സ്ത്രീകളെ അടിമകളാക്കുന്നതുമാണ്. സ്ത്രീയുടെ അടിമത്തത്തിന്മേല്‍ കെട്ടിപ്പൊക്കിയ അത്തരം സ്ഥാപനങ്ങളില്‍ സ്ത്രീ സ്വന്തം അടിമപദവി എത്രകണ്ട് ആന്തരവല്‍ക്കരിക്കുന്നുവോ അത്രകണ്ട് അതിന് കെട്ടുറപ്പ് വരുന്നു. ആധുനിക കാലത്തെ ജീവിത സാഹചര്യങ്ങള്‍ ഇത്തരം കുടുംബങ്ങള്‍ക്ക് നിലനില്ക്കാനാകാത്ത സ്ഥിതിയുണ്ടാക്കുന്നു. അതിനെ മത നേതൃത്വങ്ങളും ജാതിക്കോമരങ്ങളും നേരിടുന്നത് നീണ്ട കാല മതപഠനം എന്ന ബ്രെയിന്‍ വാഷിങ്ങിലൂടെ സ്ത്രീകളെ പരുവപ്പെടുത്തിയെടുക്കാം എന്ന ധാരണ വച്ചു പുലര്‍ത്തിക്കൊണ്ടാണ്.

സ്ത്രീ കടുംബത്തില്‍ അടിമപ്പണി ചെയ്യണം, രാത്രി പുറത്തു സഞ്ചരിച്ചു കൂടാ എന്നു തുടങ്ങിയ പൊതുബോധമിന്നും കേരളത്തില്‍ ശക്തമാണ്. സ്ത്രീ പുരുഷ തുല്യതക്കും വേണ്ടി സംസാരിക്കുന്ന പുരുഷന്മാരെ പെണ്‍കോന്തന്മാര്‍ എന്നു വിളിച്ചും സ്ത്രീകളെ ഫെമിനിച്ചികള്‍ എന്നു വിളിച്ചും പരിഹസിച്ച്, കേരളത്തിലെ പുരുഷധോവിത്വ പൊതുബോധം സ്വന്തം ഇളകിത്തുടങ്ങിയ സിംഹാസനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് മതങ്ങളോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും ചൂട്ടു പിടിക്കുന്നു.

തങ്ങളുടെ അടിസ്ഥാന മതതത്വങ്ങള്‍ക്ക് ഈ വിധ ലൈംഗിക ബന്ധം എതിരാണ് എന്ന് ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും വാദിക്കുന്നത് തികച്ചും പരിഹാസ്യമാണ്. ഈ രണ്ടു മതങ്ങള്‍ക്കും പലിശ വാങ്ങുന്നത് നിഷിദ്ധമാണ്. ഇന്ന് പലിശ തീര്‍ത്തും ഒഴിവാക്കി സാമ്പത്തിക പ്രവര്‍ത്തനം സാധ്യമല്ല. ക്രിസ്തീയ സഭകള്‍ അതിന്റെ സകല ഇടപാടുകളിലും പലിശയെ കുടിയിരുത്തിക്കഴിഞ്ഞു. മുസ്ലീം മതപണ്ഡിതരില്‍ ചിലര്‍ പലിശക്കെതിരെ ഉറഞ്ഞു തുള്ളുമെങ്കിലും അതിനകത്തെ 99 ശതമാനവും പലിശ വാങ്ങിയും കൊടുത്തും തന്നെയാണ് ജീവിക്കുന്നത്.

അതിലൊന്നും കുഴപ്പം കാണാത്തവര്‍ ഇപ്പോള്‍ ഈ വിധിയെ ഇത്ര രൂക്ഷമായി എതിര്‍ക്കുന്നതില്‍ തനി യാഥാസ്ഥിതിക കുടുംബം തകരുമെന്ന ഭീതി തന്നെയാണുള്ളത്. തങ്ങളുടെ അടിമത്തത്തിനു മേല്‍ കുടുംബത്തിന്റെ കെട്ടുറപ്പ് കെട്ടിപ്പടുക്കണ്ട പുരോഹിതപ്പരിഷകളേ! എന്നു സ്ത്രീകള്‍ പറയുന്നതു വരെയേ അതിനു നിലനില്പുള്ളു. അത് നന്നായറിയാവുന്ന മതയാഥാസ്ഥിതികര്‍ മതത്തിനു പുറത്തും കുടുംബത്തിനു പുറത്തും മനുഷ്യര്‍ക്ക് വലിയ കുഴപ്പമില്ലാതെ ജീവിക്കാം എന്ന അവസ്ഥയെ വല്ലാതെ ഭയപ്പെടുന്നു.

സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമാക്കിയത് വലിയ തമാശയായിത്തീര്‍ന്ന കാര്യമായിരുന്നു. സ്ത്രീയും സ്ത്രീയും, പുരുഷനും പുരുഷനും ഒന്നിച്ചു കിടക്കണം, വിവാഹിതരായ സ്ത്രീ പുരുഷന്മാരേ ഒന്നിച്ചു കിടന്നുറങ്ങാവൂ എന്നായിരുന്നു സദാചാരം. നീണ്ടു നിവര്‍ന്ന് കിടക്കാന്‍ ആവശ്യത്തിനു സ്ഥലമില്ലാത്ത ഇന്ത്യയില്‍ ഇങ്ങനെ കിടക്കുന്ന പുരുഷന്മാരും സ്ത്രീകളും യാതൊരു 'തെറ്റും' ചെയ്യുന്നില്ലെന്ന് മതങ്ങളും പോലിസും സങ്കല്പിച്ചു. ഇഷ്ടമില്ലാത്തവര്‍ക്കെതിരെ തെറ്റു ചെയ്തിന് കേസെടുക്കുകയും ചെയതു

ഇപ്പോള്‍ Rss മുതല്‍ ജമാ അത്തേ ഇസ്‌ലാമി വരെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരുമിച്ചു കിടക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ അരുതാത്തത് നടക്കുന്നത് നോക്കാന്‍ സംവിധാനമുണ്ടല്ലോ, അതുപയോഗിച്ച് പരമാവധി പേരെ ശിക്ഷിച്ച് തുറുങ്കിലടക്കണം എന്ന പറയുന്നത് കാണാന്‍ രസമുണ്ട്. ഈ മതപുരോഹിതരാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ഏറ്റവുമധികം കാമ പൂര്‍ത്തീകരണത്തിനുപയോഗിച്ച് അവര്‍ക്ക് ഏറ്റവുമധികം ശാരീരിക മാനസിക പീഡകളും മുറിവുകളും സമ്മാനിക്കുന്നതും. അതു കൊണ്ടു തന്നെ മതത്തിന്റെയും സദാചാരത്തിന്റെയും പേരില്‍ ഇവിടെ എന്തോ ഇടിഞ്ഞു വന്നിരിക്കുന്നു എന്ന ഇവരുടെ മുറവിളിയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ ജനാധിപത്യവാദികളും സ്വാതന്ത്ര്യകാംക്ഷികളായ സ്ത്രീകളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow