Loading Page: ഇടതു ഭരണവും ഫ്രാങ്കോ ബിഷപ്പിന്റെ കേസും

വാര്‍ത്താ വിശകലനം

കേരളത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സകല പീഡനക്കേസുകളിലും മനപൂര്‍വം അറസ്റ്റ് വൈകിച്ച് സാക്ഷികളെയും ഇരകളെയും കുറു മാറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വിതുര കേസില്‍ വെറും സ്വാധീനിക്കല്‍ പോരാതെ വന്നപ്പോള്‍ മുഖ്യ സാക്ഷി 'ആത്മഹത്യ' ചെയ്തു. അങ്ങനെ കേസ് പോയി. പ്രമാദമായ ഐസ് ക്രീം കേസില്‍ എത്രയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊഴി നല്കിയിട്ടും പോലിസ് 'കഞ്ഞാപ്പ'യെ തൊട്ടില്ല. കിട്ടിയ സമയം കൊണ്ട് പെണ്‍കുട്ടികളത്രയും 'കൂറുമാറി'.

അത് 96 -2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്റെ മഹത്തായ സ്ത്രീപക്ഷ നടപടിയായിരുന്നു എന്നാരും മറന്നിട്ടില്ല. സൂര്യനെല്ലിയില്‍ കുര്യനെ അറസ്റ്റു ചെയ്യേണ്ട സംഗതി വന്നപ്പോള്‍ കര്യന്റെ സാക്ഷ്യമാണ് തേടിയത്. ബാക്കിയാളുകളുടെ കാര്യത്തില്‍ പെണ്‍കുട്ടിയുടെ സാക്ഷ്യവും. അതും നടത്തിയത് ഘഉഎ സര്‍ക്കാരാണെന്ന് കേരളീയര്‍ മറന്നിട്ടില്ല.

കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍ സമരത്തിനിറങ്ങിയിട്ട് ഇന്ന് നാലാം ദിവസം. ഇതേ വരെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പലവിധ ഒഴികഴിവുകള്‍ പറഞ്ഞിരുന്ന നിലപാട് മാറ്റി രണ്ട് സി.പി.ഐ എം. നേതാക്കള്‍ ചാനലുകളില്‍ അഭിപ്രായം പറയുന്നതു കേട്ടു. ആനത്തലവട്ടം ആനന്ദനും വരദരാജനും. അവര്‍ ചര്‍ച്ചയില്‍ വരാതിരിക്കുന്നതായിരുന്നു നല്ലത് എന്ന് ഇടതു പക്ഷ അനുഭാവികളായ നല്ല മനുഷ്യരെല്ലാം ചിന്തിച്ചു കാണും.

കന്യാസ്ത്രീ കേസ് കൊടുത്തിട്ട് 75 ദിവസത്തിനു ശേഷമാണ് ആ പാവങ്ങള്‍ മറ്റു ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയത്. പരാതിക്കാരിയെ എട്ടുതവണയോ മറ്റോ ചോദ്യം ചെയ്യുകയും ബിഷപ്പിനെ പേരിന് 'വാക്കൈ പൊത്തി' നിന്ന് ഒരു ചോദ്യാവലി നീട്ടിയും ചോദ്യം ചെയ്ത് നാളുകള്‍ക്കു ശേഷം. ആനന്ദന്‍ സഖാവ് സൗമ്യമായി ചോദിക്കുന്നു: 2014-ല്‍ അല്ലേ ആദ്യ പീഡനം? ഇത്ര നാളൊക്കെ കഴിഞ്ഞില്ലേ? സഖാവിന് ഫ്രാങ്കോക്കെതിരെ ഒരു ധാര്‍മിക രോഷവുമില്ല.

ശരി, സഖാവെ, നാലു കൊല്ലം കഴിഞ്ഞാണ് കേസ് കൊടുത്തത്. നാലു കൊല്ലം വരെ അറസ്റ്റ് വേണോയെന്ന് തീരുമാനിക്കാന്‍, ഫ്രാങ്കോ ബിഷപ്പാകയാല്‍, ഇടതു ഭരണത്തിന് സമയമെടുക്കാം. വരദരാജനും ആനന്ദന്‍ സഖാവിനെപ്പോലെ പഴുതടച്ച അന്വഷണത്തിന്റെ വക്താവാണ്

സഖാക്കള്‍ക്ക് നന്നായറിയാമെങ്കിലും ഭരണപക്ഷത്തായതു കൊണ്ട് 'മറന്നു പോയ' ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കട്ടെ. ബലാല്‍സംഗമാകട്ടെ, കൊലയാകട്ടെ, അറസ്റ്റ് വൈകിയാല്‍ പ്രബലരായ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചും സര്‍ക്കാരിനെ സ്വാധീനിച്ചും കേസ് ഉണ്ടാകാതെ നോക്കും. കേസ് വന്നാല്‍ത്തന്നെ അത് നീട്ടിക്കൊണ്ടുപോയി തെളിവില്ലാതാക്കി കേസ് വിടും.

ഇന്ന് സൊറാബുദ്ദീന്‍ ഷേക്കിനെ കൊന്ന കേസില്‍ സകലരെയും വെറുതെ വിട്ടു. ഈ സഖാക്കള്‍ ആ സംഭവത്തിന്റെ ചാനല്‍ ചര്‍ച്ചയില്‍ ആണ് പങ്കെടുത്തിരുന്നതെങ്കില്‍ എന്തു പറയുമായിരുന്നു? വെറുതെ വിടപ്പെട്ടത് തികച്ചും ശരിയാണ്, അവര്‍ മന:പൂര്‍വം കടുക്കപ്പെട്ടവരാണ്, സൊറാബുദ്ധീന്‍ ഷേഖ് കൊല്ലപ്പെട്ടിട്ടില്ല, എന്നോ?

കേരളത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സകല പീഡനക്കേസുകളിലും മനപൂര്‍വം അറസ്റ്റ് വൈകിച്ച് സാക്ഷികളെയും ഇരകളെയും കുറു മാറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വിതുര കേസില്‍ വെറും സ്വാധീനിക്കല്‍ പോരാതെ വന്നപ്പോള്‍ മുഖ്യ സാക്ഷി 'ആത്മഹത്യ' ചെയ്തു. അങ്ങനെ കേസ് പോയി.

പ്രമാദമായ ഐസ് ക്രീം കേസില്‍ എത്രയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊഴി നല്കിയിട്ടും പോലിസ് 'കഞ്ഞാപ്പ'യെ തൊട്ടില്ല. കിട്ടിയ സമയം കൊണ്ട് പെണ്‍കുട്ടികളത്രയും 'കൂറുമാറി'. അത് 96 -2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്റെ മഹത്തായ സ്ത്രീപക്ഷ നടപടിയായിരുന്നു എന്നാരും മറന്നിട്ടില്ല. സൂര്യനെല്ലിയില്‍ കുര്യനെ അറസ്റ്റു ചെയ്യേണ്ട സംഗതി വന്നപ്പോള്‍ കര്യന്റെ സാക്ഷ്യമാണ് തേടിയത്. ബാക്കിയാളുകളുടെ കാര്യത്തില്‍ പെണ്‍കുട്ടിയുടെ സാക്ഷ്യവും. അതും നടത്തിയത് LDF സര്‍ക്കാരാണെന്ന് കേരളീയര്‍ മറന്നിട്ടില്ല. ഉന്നതര്‍ ഇരകളെ ഭീഷണിപ്പെടുത്തും, സാക്ഷികളെ കീഴ്‌പ്പെടുത്തും, വേണ്ടി വന്നാല്‍ വേണ്ടവരെ ഇല്ലാതാക്കും എന്നതൊന്നും CP1 (M) നേതാക്കള്‍ക്കറിയാത്തതാണോ?

അക്കാര്യം നാടു മുഴുവന്‍ ചര്‍ച്ചയായപ്പോഴാണ് പുതിയ നിയമം കൊണ്ടുവന്നത്. അതുപ്രകാരം പ്രഥമ ദൃഷ്ട്യാ കേസുണ്ടെങ്കില്‍ സ്ത്രീ പീഡനക്കേസില്‍ ഉടനടി പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലിടണം. ഇരകളെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിയെ - പ്രതികളെ - അനുവദിക്കാന്‍ പാടില്ല.

ഈ 75 ദിവസം ഇരയെ ഭീഷണിപ്പെടുത്താനും, വലിയ സാമ്പത്തിക വാഗ്ദാനങ്ങളില്‍ കുടുക്കാനും, കൊലപ്പെടുത്താനും വരെ ശ്രമം നടത്തിയ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നിട്ടും പറയുകയാണ്: 'അറസ്റ്റ് ചെയ്യാന്‍ വൈകുന്നില്ല. കൃത്യമായ തെളിവുകള്‍ ശേഖരിച്ചു കെണ്ടിരിക്കുകയാണ് '.

സ്ത്രീ സുരക്ഷ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനമാക്കിയ, സരിത വിഷയവും ജിഷ കൊലയും തെരഞ്ഞെടുപ്പു കാലത്ത് നാട്ടിലെങ്ങും ചര്‍ച്ചയാക്കിയ, സര്‍ക്കാര്‍ ഈ പാവം കന്യാസ്ത്രീ കൊല്ലപ്പെട്ട ശേഷം ജിഷക്ക് നീതി നല്കിയതുപോലെ നീതി നല്കാനിരിക്കുകയാണോ? അപ്പോള്‍ ഒരു വാടകക്കൊലയാളിയെ അറസ്റ്റു ചെയ്താല്‍ നീതി നടപ്പാകുമല്ലോ?

ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. കുഞ്ഞാപ്പ സംരക്ഷണം കഴിഞ്ഞപ്പോള്‍ 2001-ല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 40 സീറ്റ് കിട്ടി. അതേ മട്ടില്‍ ഫ്രാങ്കോ സംരക്ഷണം നടത്തിയാല്‍ തീച്ചയായും വീഴും; ഇനി എഴുനേല്‍ക്കാന്‍ കഴിയാത്ത വിധം. 1996-ല്‍ നിന്ന് 2018 ആകുമ്പോള്‍ ഒട്ടേറെ വെള്ളം പാലത്തിനടിയിലൂടെയും (ഇപ്പാള്‍ മുകളിലൂടെയും) ഒഴുകിപ്പോയിരിക്കുന്നു എന്നോര്‍ത്താല്‍ നന്നായിരുന്നു.

ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow