Loading Page: ദേശീയ പണിമുടക്ക്: ബലപ്രയോഗം ഒഴിവാക്കുമോ? നേതാക്കള്‍ വാക്ക് പാലിച്ച് ഒരു പുതിയ തുടക്കമിടുമോ?

വരുന്ന 8, 9 തിയതികളിലെ ദേശീയ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക്കലും വാഹനങ്ങള്‍ തടയലും ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കള്‍ ഉറപ്പു നല്കിയിരിക്കുകയാണ്.

കേരളത്തിലിന്ന് ഭൂരിപക്ഷം ജനങ്ങള്‍ക്കും താല്പര്യമില്ലാത്ത കാര്യത്തില്‍ എന്നല്ല, ശക്തമായ എതിര്‍പ്പു തന്നെയുള്ള വിഷയങ്ങളിലായാലും പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും മറ്റു ഗതിയില്ലാതെ തെരുവിലിറങ്ങേണ്ടി വരുന്ന മനുഷ്യരെയും അവരുടെ വാഹനങ്ങളെയും മര്‍ദ്ദിക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിനെതിരെ വമ്പിച്ച ജനരോഷമുയര്‍ന്നി'രിക്കുകയാണ്.

ആ ജനരോഷത്തിനു മുന്നില്‍ അടുത്ത കാലം വരെ ഹര്‍ത്താല്‍ പ്രഖ്യാപനത്തിലും ബലപ്രയോഗത്തിലും ഒന്നാം സ്ഥാനത്തു നിന്നിരുന്ന സി.പി.ഐ-എം പോലും പൊടുന്നനെയുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നു.

ശബരിമലയുടെ പേരില്‍ സംഘപരിവാര്‍ പച്ചക്കള്ളം പറഞ്ഞ് പൊടുന്നനെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളും അത് ഭീകര ഗുണ്ടാ ആക്രമണങ്ങളിലൂടെ അടിച്ചേല്പിക്കുന്ന രീതിയും 99 ശതമാനം ജനങ്ങളിലും ഹര്‍ത്താലുകള്‍ക്കെതിരെ തന്നെ വമ്പിച്ച രോഷമുയര്‍ത്തിയിരുന്നു.

19-ാം തിയതി നടന്ന ഒരു മനുഷ്യന്റെ അപകട മരണം 16-ാം തിയതി നടന്ന പോലീസതിക്രമത്തിലാണെന്നു പറഞ്ഞ് ബി.ജെ.പി നടത്തിയ പത്തനംതിട്ട ജില്ലാ ഹര്‍ത്താല്‍, ജീവിതം മടുത്തു അതുകൊണ്ടാത്മാഹത്യ ചെയ്യുന്നു എന്നു പറഞ്ഞ് സ്വയം തീകൊളുത്തി മരിച്ച മനുഷ്യന്റെ മരണം അയ്യപ്പനു വേണ്ടിയുള്ള ആത്മാഹുതിയാണെന്നു പറഞ്ഞുള്ള ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍ എന്നിവ സംഘപരിവാര്‍ തങ്ങളുടെ ക്രിമിനല്‍-ഗുണ്ടാ ബലം പ്രദര്‍ശിപ്പിക്കാന്‍ മാത്രമായി പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലുകളായിരുന്നു എന്ന് നമുക്കറിയാം. ഈ ഹര്‍ത്താലുകളുണ്ടാകുന്ന വമ്പന്‍ നഷ്ടത്തിനു മുന്നിലാണ് തങ്ങള്‍ ഭീഷണിക്കു വഴങ്ങില്ല, കട തുറക്കും എന്ന് വ്യാപാരികള്‍ക്ക് പ്രഖ്യാപിക്കണ്ടി വന്നത്. ബസ്സുടമകള്‍ കല്ലെറിഞ്ഞാലും തങ്ങള്‍ ബസ് സര്‍വ്വീസ് നടത്തുമെന്നും പ്രഖ്യാപിച്ചു.

ഈ എതിര്‍പ്പിന്റെ മുനയൊടിക്കാനാണ് ജനുവരി 2-നും, തുടര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മൂന്നാം തിയതിയും സംഘപരിവാര്‍ സംസ്ഥാനത്തൊട്ടാകെ വാഹനങ്ങള്‍ ആക്രമിക്കുകയും കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഇന്ന് കേരളത്തിലുടനീളം ഈ ഗുണ്ടാ തേര്‍വാഴ്ചക്കെതിരെ ജന രോഷം ആളിക്കത്തുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ വളരെ മുമ്പേ ജനവരി 8-9 തിയതികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക്കില്ലെന്നും ട്രെയിന്‍ തടയില്ലെന്നും സംഘര്‍ഷങ്ങളുണ്ടാക്കില്ലെന്നും ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ സ്വാഗതാര്‍ഹമായ ഒരു മാറ്റമാണിത്.

നേതാക്കള്‍ അതു പറഞ്ഞാലും, അണികളിന്നു വരെ ധരിച്ചു വച്ചിരിക്കുന്നത് പണിമുടക്കു ദിവസം പണിയെടുക്കുന്നവരെ തടയാനും വാഹനങ്ങള്‍ തകര്‍ക്കാനുമെല്ലാം തങ്ങള്‍ക്കവകാശമുണ്ടെന്നാണ്. ആ ധാരണക്കനുസരിച്ച് തെരുവിലിറങ്ങിയേക്കാവുന്ന അണികളെ നിയന്ത്രിക്കാനും വാക്കു പാലിക്കാനും നേതാക്കള്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടു വരണം. അതല്ലെങ്കില്‍, സംഘപരിവാര്‍ ഹര്‍ത്താല്‍ അക്രമങ്ങള്‍ക്കതിരെ ഇടതുപക്ഷ സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനം തിരിഞ്ഞുകുത്തും.

ദേശീയ പണിമുടക്കിന്റെ ഡിമാന്‍ഡുകള്‍ തൊഴിലെടുക്കുന്നവരുടെ ജീവന്മരണ ആവശ്യങ്ങളാണെങ്കില്‍ അവര്‍ക്ക് അത് തൊഴിലാളികളെ ബോധ്യപ്പെടുത്തി അവരെക്കൊണ്ട് പണിമുടക്കിച്ച് പണിമുടക്ക് വിജയിപ്പിക്കുക പ്രയാസമാകില്ല. മറിച്ച്, കല്ലേറും കട അടിച്ചു തകര്‍ക്കലും വഴി ജനങ്ങള്‍ക്കിടയില്‍ ഭീതി വിതച്ച് നടത്തുന്ന ഹര്‍ത്താലുകളിലും പണിമുടക്കുകളിലും ജനങ്ങള്‍ പങ്കെടുക്കുന്നില്ല; മറിച്ച് അവരെ ബന്ദികളാക്കി കാര്യസാധ്യം വരുത്തുകയാണ് ചെയ്യുന്നത്.

അത്തരം സംഘടിത ഗണ്ടായിസത്തെ ഒഴിവാക്കാന്‍ 8-9 പണിമുടക്കിന് സാധിക്കുകയും ബലപ്രയോഗമില്ലാതെ തന്നെ തൊഴിലാളികള്‍ പണിമുടക്ക് വിജയിപ്പിക്കുകയും ചെയ്താല്‍ കേരളത്തിന്റെ ചരിത്രത്തില്‍ അതൊരു സുപ്രധാന വഴിത്തിരിവാകും.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow