പാരീസ് കാലാവസ്ഥക്കരാറൊപ്പിടുകയും ഗ്രീൻ എനർജി വികസിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മോദിസർക്കാർ അതിവേഗം വളർന്നു വരുന്ന സോളാർ മേഖലക്ക് വലിയ നികുതി ചുമത്തിയത് തികച്ചും ഞെട്ടിക്കുന്നതാണ്.പരിപൂർണ നികുതിയിളവ് നൽകി വികസിപ്പിച്ചു ആവുന്നത്ര വേഗത്തിൽ ഫോസിലിന്ധന ഊർജത്തെ പകരം വക്കണ്ട ഊർജ മേഖലയാണിത്.ഭൂമിയുടെയും വരും തലമുറയുടെയും ഭാവിയിൽ താല്പര്യമുണ്ടെങ്കിൽ നടപ്പാക്കേണ്ട ഈ നയത്തിന് പകരം  ജി.എസ.ടി യുടെ ഭാഗമായി സോളാർവൈദ്യുതിമേഖലയുമായി  ബന്ധപ്പെട്ട  ഉൽപ്പന്നങ്ങൾക്കു 28 %വരെ നികുതി ചുമത്തിയിരിക്കുകയാണ്.

“സോളാർ ഘടകങ്ങൾക്ക് 5 %നിരക്കിലാണ് നികുതിയെന്നു പറയുമ്പോൾ വെയിറ്റേജ് ട് ആവറേജ് 10 ശതമാനത്തിനടുത്തു വരും .ചിലതിനു 18% ആണ് നിരക്ക്.ഇൻവെർട്ടറുകൾക്ക്   28%ആണ് നിരക്ക്” ആമ്പ്ലസ് എനർജി സൊല്യൂഷൻസ് മേധാവി സജ്ജീവ് അഗർവാൾ പറഞ്ഞു.സർക്കാർ സോളാർ ഗവേഷണങ്ങൾക്ക് വേണ്ടതിന്റെ പത്തിലൊന്നു പോലും പ്രാധാന്യം നല്കാതിരുന്നിട്ടും സോളാർ വൈദ്യുതി വില അനുദിനം കുറഞ്ഞുവരികയാണ്.അതിന്റെ വിലയും ലഭ്യതയും വർധിച്ചതോടെ കൽക്കരി കത്തിക്കുന്ന താപനിലയങ്ങൾ പോലും നഷ്ടത്തിലാകുകയാണ്.ടാറ്റായുടെ സൂപ്പർ-മെഗാ താപനിലയമടക്കം പ്രതിസന്ധിയിലാണ്.കൽക്കരി കത്തിച്ചു കാർബൺ അന്തരീക്ഷത്തിൽ  തള്ളു ന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ഏറ്റവും അഭിലഷണീയമായ പ്രവണതയാണ്.പരമാവധി വേഗത്തിൽ ഫോസിലിൻഡനങ്ങൾ കത്തിക്കുന്ന എല്ലാ വൈദ്യുത നിലയങ്ങളും പകരം വെക്കപ്പെടണമെന്നാണ് മനുഷ്യ രാശിയുടെ ഭാവിയിൽ തല്പരരായ ആരും വിളിച്ചുപറയുക.അപ്പോഴാണ് ജി,എസ.ടി.യുടെ മറവിൽ നികുതി കൂട്ടി മത്സരക്ഷമതയില്ലാതാക്കി താപവൈദ്യുതനിലയ കോർപ്പറേറ്റുകളെ രക്ഷിക്കാൻ മോഡി സർക്കാർ രംഗത്തിറങ്ങുന്നത്.കാലാവസ്ഥക്കരാർ റദ്ധാക്കിയ ട്രമ്പിന്റെ  ഭ്രാന്തൻ നടപടിയെയാണിതനുസ്മരിപ്പിക്കുന്നതു.സോളാർ കൊമ്പോണന്റുകൾക്കു മുഴുവൻപരിപൂർണ നികുതിയിളവ് നൽകണമെന്ന് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മോദിസർക്കാരിനോടാവശ്യപ്പെടണം.ഇപ്പോഴത്തെ നടപടി രാജ്യത്തെ ജനതയോട് മാത്രമല്ല, ലോകജനതയോടു തന്നെ ചെയ്യുന്ന പാതകമാണ്.


Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow