പുതിയ തൊഴില്‍ വേതന ബില്ലിന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അനുമതി നല്കി. നിലവിലെ നാലു കേന്ദ്രനിയമങ്ങളെ ഏകീകരിച്ചാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. കേന്ദ്രപരിധിയിലുള്ള എല്ലാ തൊഴില്‍ മേഖലകളിലും ഇതിലൂടെ മിനിമം വേതനം ഉറപ്പാക്കപ്പെടും. നാലു കോടിയോളം തൊഴിലാളികള്‍ക്ക് ഇതിലൂടെ നേട്ടമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

1948ലെ മിനിമം വേതന നിയമം, 1936 ലെ കൂലികൊടുക്കല്‍ നിയമം, 1965ലെ ബോണസ് നിയമം, 1976 ലെ തുല്യ വേതന നിയമം എന്നിവ ക്രോഡീകരിച്ചാണ് പുതിയ തൊഴില്‍ വേതനനിയമം വരുന്നത്. ആഗസ്റ്റ് 11 നു സമാപിക്കുന്ന നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിച്ചേക്കും.

പാര്‍ലമെന്റ് ബില്‍ പാസ്സാക്കുകയാണെങ്കില്‍, കേന്ദ്രപരിധിയിലുള്ള തൊഴിലാളികള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കും. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് മിനിമം വേതനം കൊടുക്കുന്നതിന്റെ രീതി ഇപ്പോഴും ജീവിതനിലവാരസൂചിക അനുസരിച്ചായതിനാല്‍ ഇതിന് ഏകീകൃതസ്വഭാവം വന്നിട്ടില്ല. എങ്കിലും 18,000 രൂപയോളം മിനിമം വേതനമായി ലഭ്യമാകുമെന്ന് അനുമാനിക്കപ്പെടുന്നു.

പുതിയ കേന്ദ്രനിയമം സംസ്ഥാനപരിധിയിലുള്ള തൊഴിലാളികള്‍ക്ക് ബാധകമല്ല. കേന്ദ്രസര്‍ക്കാന്‍ നിശ്ചയിക്കുന്ന മിനിമം വേതനത്തെ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പിന്‍പറ്റേണ്ടി വരും എന്നതിനാല്‍ സംസ്ഥാനതൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്.

കരാര്‍ തൊഴിലാളികള്‍ക്ക് ഈ നിയമം ബാധകമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അങ്ങനെയെങ്കില്‍ റഗുലര്‍ തൊഴിലാളികളുടെ അതേ കൂലി കരാര്‍ തൊഴിലാളികള്‍ക്കും ലഭിക്കും. കേന്ദ്രപരിധിയില്‍ തന്നെ പത്തൊമ്പത് ലക്ഷത്തിലേറെ കരാര്‍ തൊഴിലാളികളുണ്ട്. സംസ്ഥാനപരിധിയിലുള്ള കരാര്‍ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ല. 1970 ലെ കരാര്‍ തൊഴിലാളി നിയന്ത്രണ, നിരോധന നിയമം 12 മാസത്തിനുള്ളില്‍ 20ലേറെ തൊഴിലാളികളെ ഒരു ദിവസമെങ്കിലും ജോലിക്ക് വെച്ച സ്ഥാപനത്തിനു മാത്രമേ ബാധിക്കൂ.

ഇന്ത്യയിലെ തൊഴില്‍ശക്തിയില്‍ ഭൂരിപക്ഷവും അസംഘടിതമേഖലയിലായതിനാല്‍, ഭൂരിപക്ഷം തൊഴിലാളികള്‍ക്കും പുതിയ തൊഴില്‍ നിയമം കൊണ്ട് മെച്ചങ്ങളുണ്ടാവില്ല. എങ്കിലും കേന്ദ്രപരിധിയിലെങ്കിലും മിനിമം വേതനം നടപ്പിലാകുന്നത് അവര്‍ക്ക് ഗുണമായി ഭവിക്കും.

കഴിഞ്ഞ സാമ്പത്തിക സര്‍വ്വെ പ്രകാരം 50 തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ 78 ശതമാനവും. 500 ല്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ 10 ശതമാനമേ വരൂ. ചൈനയില്‍ ഇത് യഥാക്രമം 15 ഉം 28 മാണ്.

തൊഴിലാളികള്‍ കുറവായ സ്ഥാപങ്ങളില്‍ മിനിമം വേതനം നടപ്പാക്കപ്പെടുന്നില്ല. വളര്‍ച്ചാ മുരടിപ്പും നോട്ട് നിരോധനം മൂലമുള്ള പണഞെരുക്കവും ജിഎസ്ടി നടപ്പാക്കലും ചെറുകിട സ്ഥാപനങ്ങളെ ഇതിനകം ദുരിതത്തിലാക്കിയിട്ടുണ്ട്. ഇതു കാരണം ഈ ചെറുകിട മേഖലയില്‍ മിനിമം കൂലി നടപ്പാക്കുന്നതിനോട് തൊഴില്‍ദായകരില്‍ നിന്ന് കടുത്ത എതിര്‍പ്പുയരും.

കേന്ദ്രതലത്തില്‍ മിനിമം വേതനവ്യവസ്ഥ നിലവില്‍ വരുന്നതിനായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദീര്‍ഘകാലമായി ആവശ്യമുന്നയിച്ച് വരികയായിരുന്നു. ബില്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കുന്നതുവരെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമം നടപ്പാക്കുന്നതിനായി സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ദീര്‍ഘമായ ഈ പ്രക്രിയകള്‍ക്ക് തൊഴിലാളികള്‍ കാത്തിരിക്കണം.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow