ഇപ്പോള്‍ ഹൈദ്രാബാദില്‍ നടന്നുവരുന്ന RCEP പദ്ധതിയുടെ ഭാഗമായി ഒപ്പുവെക്കപ്പെടുവാന്‍ പോകുന്ന മെഗാ സ്വതന്ത്രവ്യാപാര ഉടമ്പടിയിലൂടെ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും നികുതി പാടെ എടുത്തുകളയാനുള്ള  സമ്മര്‍ദ്ദത്തിനുവഴങ്ങരുതെന്ന് ക്ഷീരസഹകരണസംഘങ്ങളും കര്‍ഷകസംഘടനകളും ശക്തമായി ആവശ്യപ്പെട്ടു. ഈ പതിനാറ് രാജ്യങ്ങളില്‍പ്പെട്ട ന്യൂസിലാന്റും ആസ്‌ട്രേലിയയുമാണ് ലോകത്തിലെ ഡയറിവ്യാപാരത്തിന്റെ 35%നിയന്ത്രിക്കുന്നത്. ഇപ്പോള്‍ ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുള്‍പ്പെടുന്ന സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ചയാണ്  RCEP ക്കുകീഴില്‍ നടക്കുന്നത്.

'ഇന്ത്യന്‍ ഡയറിവ്യവസായം 15കോടി കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗമാണ്. ഇന്ന് പാലിനും പാലുല്പന്നങ്ങള്‍ക്കുമുള്ള 40-60 ശതമാനം ഇറക്കുമതിത്തീരുവ കൊണ്ടാണത് സംരക്ഷിക്കപ്പെടുന്നത്.   അത്  പൂജ്യത്തിലേക്ക് കൊണ്ടുവന്നാല്‍ നമ്മുടെ ആഭ്യന്തരവ്യവസായം പാടെ തകരും',അമൂല്‍ മുന്നറിയിപ്പുനല്‍കി. അമൂലിന്റെ സീനിയര്‍ ജനറല്‍മാനേജരായ ജയെന്‍ മേത്ത പറഞ്ഞത്. ഇന്ത്യയില്‍ 15കോടി ക്ഷീരകര്‍ഷകരുളളപ്പോള്‍ ന്യൂസിലാന്റില്‍ വെറും 22000 വും ആസ്‌ടേലിയയില്‍ വെറും 6000വും കര്‍ഷകരാണുള്ളതെന്നാണ്. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കേന്ദ്രകോര്‍ഡിനേഷന്കമ്മിറ്റി നേതാവായ യോഗേന്ദ്രയാദവും ഡ്യൂട്ടി പൂര്‍ണ്ണമായും എടുത്തുകളയുന്നതിനെ വിമര്‍ശിച്ചു.

ഒരുവശത്ത് സംഘപരിവാര്‍ ഗോംമാംസ വില്പനക്കും ഗോവധത്തിനുമെതിരെയെന്ന പേരില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും തല്ലിക്കൊന്നും അടിച്ചവശരാക്കിയും ഗോഭക്തി തെളിയിക്കുകയാണ്. എന്നാലിക്കൂട്ടര്‍ ഒരുപശുവിനെയെങ്കിലും എവിടെയെങ്കിലും  പുല്ലോ വെള്ളമോ നല്കി വളര്‍ത്തിയതായി കേട്ടിട്ടില്ല. മറുവശത്ത് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പശുവളര്‍ത്തലിനെ വന്‍തോതില്‍ തകര്‍ക്കുമെന്ന് ചീഫ് എക്കണോമിക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്മണ്യം തന്നെ ചൂണ്ടിക്കാട്ടിയുള്ളതാണ്. പശുവിനെ കൊല്ലാനായി വിറ്റുകൂടാ എന്നു വന്നാല്‍ ക്ഷീരകര്‍ഷകര്‍ക്ക് കൃഷി നഷ്ടമാകുമെന്നദ്ദേഹം പറഞ്ഞതിന് ഇതുവരെ മോഡി മറുപടി പറഞ്ഞിട്ടില്ല. അതിന്റെ കൂടെ കോര്‍പ്പറേറ്റുകളുടെ  സമ്മര്‍ദ്ദത്തിനുവഴങ്ങി ഈ മേഖലയിലെ ഇറക്കുമതി ചുങ്കം കാര്യമായി കുറക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. അതുംകൂടി നടന്നാല്‍ ഗോസംരക്ഷണത്തിനുപകരം  മോഡി ഇന്ത്യകണ്ട ഏറ്റവും വലിയ 'ഗോ-ഗോകര്‍ഷക' അന്തകനായി മാറും. ഇത്തരം പിന്‍വാതില്‍ നീക്കങ്ങള്‍ക്ക് മറയിടാനാണ് ഗോഭക്തിയുടെ പേരിലുള്ള ഗുണ്ടായിസവും തെരുവുപ്രസംഗങ്ങളുമെന്ന സംശയവും പല ക്ഷീരവിദഗ്ദരും പ്രകടിപ്പിച്ചുതുടങ്ങി.


Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow