ദക്ഷിണേന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായിട്ടുള്ളതും അരിയുല്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നതുമായ പ്രദേശമാണ് കൃഷ്ണ-ഗോദാവരിതടം (K.G. Basin). പക്ഷേ അവിടെ കടല്‍കയറ്റവും അതുണ്ടാക്കുന്ന ഉപ്പുരസവും ഇപ്പോള്‍ കൃഷിക്ക് വലിയ ഭീഷണിയുയര്‍ത്തുകയാണ്. ഭൂമിയുടെ വിതാനും എന്തുകൊണ്ടാണ് അതിവേഗത്തില്‍ താഴുകയും അങ്ങനെ കടല്‍ കയറുകയും ചെയ്യുകയും ചെയ്യുന്നത് എന്നതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആന്ധ്ര യൂണിവേഴിസ്റ്റിയിലെ റിട്ട: പ്രൊഫസര്‍ ജി. കൃഷ്ണറാവു പറയുന്നത് (അദ്ദേഹം കഴിഞ്ഞ 30 വര്‍ഷക്കാലമായ ഇവിടെ ഫീല്‍ഡ് സര്‍വ്വേയില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്.) പ്രതിവര്‍ഷം രണ്ടോ മൂന്നോ മി.മീ കടല്‍ നിരപ്പുയരുന്നതല്ല പ്രശ്‌നം മറിച്ച് ഭൂമി ഇടിഞ്ഞു താഴുന്നതാണെന്നാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 5.4 മുതല്‍ 4 അടിവരെ ഭൂമി താഴ്ന്നിരിക്കുന്നു എന്നദ്ദേഹം പറയുന്നു.

ഇതിന് കാരണം കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം ഖനനം ചെയ്യലാണെന്ന് കൃഷ്ണറാവു പറയുന്നു. ഭൂമിയുടെ ഉപരിതലത്തിനും വളരെ താഴെ നിന്ന് ഹൈഡ്രോകാര്‍ബണുകള്‍ പുറത്തെടുത്തതോടെ അടിത്തട്ടിലെ പാറകളുടെ സന്തുലനം നിലനിര്‍ത്തിയിരുന്ന സമ്മര്‍ദ്ദത്തില്‍ കുറവുണ്ടായെന്നും അതാണ് ഭൂമി ഇടിഞ്ഞിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. പക്ഷേ ഇക്കാര്യം തെളിയിക്കാനാവശ്യമായ ശാസ്ത്രീയ സ്ഥിതിവിവരക്കണക്കൊന്നും ലഭ്യമല്ലെന്ന് O N G C പറയുന്നു. ഭൂമി ഇടിഞ്ഞു താഴുന്നതിനെക്കുറിച്ചുള്ള രണ്ടുപഠനങ്ങള്‍ ഡെല്‍റ്റ സ്റ്റഡീസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് നടത്തിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രാരമായിരുന്നു അത്. 'ശ്രദ്ധേയമായ ഭൗമമാറ്റങ്ങള്‍ നടക്കുന്നുവെന്നു കണ്ടെത്തിയ ആ റിപ്പോര്‍ട്ട് അതിന്റെ കാരണമൊന്നും കണ്ടെത്തിയിട്ടില്ല. ഇത്ര വലിയതോതില്‍ വെറും മുപ്പതുവര്‍ഷം കൊണ്ട് ഭൂമി ഇടിഞ്ഞുവെന്നത് നാഗാര്‍ജ്ജുന സാഗര്‍ അണക്കെട്ടില്‍ നിന്നു വെള്ളമെത്തിച്ച് മൂന്നു വിളകൃഷിചെയ്യുന്ന ഈ വിശാലമായ നെല്‍കൃഷിമേഖലയുടെ ഭാവി ആശങ്കയിലാക്കുന്നു.

ദക്ഷിണേന്ത്യയില്‍ കാലവര്‍ഷമാഴ വന്‍തോതില്‍ കുറയുന്ന ഒരു പ്രതിഭാസവും സമാന്തരമായി നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം വയനാട്ടിലും കുടകിലുമടക്കം വന്‍തോതില്‍ മഴ കുറഞ്ഞതുമൂലം തഞ്വാവൂരി ആദ്യവിളയിറക്കാനേ കഴിഞ്ഞില്ല. ഈ വര്‍ഷവും അവിടെ കൃഷി നടക്കാവുന്ന വിധം കാവേരിയില്‍ ജലലഭ്യതയുണ്ടായിട്ടില്ല. അതിന്റെ കൂടെ കര്‍ണ്ണാടകത്തിന്റെ തെക്കന്‍ പശ്ചിമഘട്ടമേഖലകളിലും 28 ശതമാനം വരെ ഇതുവരെ മഴകുറവാണ്. ഡാമുകളില്‍ ഒഴുകിയെത്തിയ വെള്ളം വളരെ പരിമിതമായതിനാല്‍ അത് മൈസൂര്‍-ബാംഗ്‌ളൂര്‍ നഗരങ്ങളുടെ കുടിവെള്ളത്തിനായി മാറ്റിവക്കനേയുള്ളു. അതിനാല്‍ മാണ്ഡ്യയിലെയും സമീപ ജില്ലകളിലെയും മൂന്നു ലക്ഷം ഏക്കറില്‍ ഈ വര്‍ഷം കൃഷിയിറക്കരുതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിന്റെ പശ്ചിമഘട്ടമേഖലകളിലും വളരെ ഗണ്യമായി മഴകുറഞ്ഞിരി്കകുന്നു. അതുകാരണം ജൂലൈ മാസം ഡാമുകളില്‍ 1600 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തണ്ട സ്ഥാനത്ത് കിട്ടിയത് 600 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ്.

ദക്ഷിണേന്ത്യയില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മഴ കുറഞ്ഞ് തഞ്ചാവൂര്‍, മാണ്ട്യ തുടങ്ങിയ നെല്‍കൃഷി മേഖലകള്‍ തരിശാകുകയും കൃഷ്ണാ-ഗോദാവരീ തടത്തില്‍ കടല്‍ കയറുകയും ചെയ്യുന്നത് ദക്ഷിണേന്ത്യയുടെ അരിലഭ്യതക്ക് വലിയ ഭീഷണിയാകുകയാണ്.

അതേ സമയം ഈവര്‍ഷം ആസ്സാം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും അളവിലുമെത്രയോ അധികം മഴലഭിച്ച് വലിയ കെടുതികളുണ്ടായി. ഗുജാറാത്തിന്റെ ജലക്ഷാമം പരിഹരിക്കാനെന്നു പറഞ്ഞ് നര്‍മ്മദയില്‍ വന്‍ഡാമുകളുണ്ടാക്കി നിരവധി ആദിവാസി ഗ്രാമങ്ങളെ വെള്ളത്തിന്‍ മുക്കുമ്പോള്‍, വെള്ളം ഉപയോഗിക്കണ്ട പ്രദേശങ്ങളെ പ്രകൃതി വെള്ളത്തില്‍മുക്കിയിരിക്കുകയാണ്.

ചരിത്രത്തിലിന്നേ വരെ നടക്കാത്തവിധം രാജസ്ഥാനിലെ മൗണ്ട് ആബുവില്‍ ഒറ്റദിവസം 75 സെ.മീ മഴ ചെയ്തു. ഇതെല്ലാം കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമാണെന്ന പൊതുവഭിപ്രായമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞാക്കുള്ളത്.

ഗുരുതരമായ കാലാവസ്ഥാ മാറ്റം കണക്കിലെടുക്കാതെയുള്ള എല്ലാ 'വികസന'ങ്ങളെയും വെറും അസംബന്ധങ്ങളാക്കി പ്രകൃതി മാറ്റുകയാണെന്നു തോന്നുന്നു.

എന്തുതന്നെയായാലും ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ മഴയുടെ ഗതിക്രമത്തില്‍ വന്നുകൊണ്ടിരിക്കുന്നു മാറ്റം ശൂഭസൂചകമല്ല തന്നെ.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow