ജിയോയുടെ വന്‍വിജയത്തിലൂടെ തന്റെ ആസ്തിമൂല്യത്തിലുണ്ടായ വര്‍ദ്ധനവ് മുകേഷ് അംബാനിയെ ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനാക്കിയെന്ന് ഇന്ന് വാര്‍ത്തവന്നിരിക്കന്നു. ഒന്നാമന്‍ ആലിബാബ എന്ന ഓണ്‍ലൈന്‍ കമ്പനിയുടമയായ ചൈനക്കാരനാണ്. ചൈനയുടെ കീഴിലുള്ള ഹോങ്കോങ്ങുകാരനാണ് മൂന്നാമന്‍.

മോഡിയെ പരസ്യമോഡലാക്കി അംബാനി ജിയോയും അതിന്‍രെ 4-G യും സൗജന്യങ്ങളുമായി നടത്തിയ തേരോട്ടം അനുജന്‍ അനില്‍ അംബാനിയുടെ മൊബൈല്‍ കമ്പനിയെ പാടെ തകര്‍ത്തു. ലെടകോ മേഖലയെ മൊത്തം നഷ്ടത്തിലാക്കുകയും ചെയ്തു. ഇതോടെ എല്ലാ ടെലകോം കമ്പനികള്‍ക്കും ചേര്‍ന്ന് ബാങ്കുകള്‍ക്കുള്ള എട്ടുലക്ഷം കോടി കടം പ്രശ്‌നബാധിതമായിരിക്കുന്നു. പ്രതിസന്ധി നേരിടാനായി വോഡഫോണും ഐഡിയയും ലയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഭാരതി എയര്‍ ടെല്‍ (നിലവിലെ മാര്‍ക്കറ്റ് ലീഡര്‍) TRAI ക്ക് കേസ്സുകൊടുത്ത് മുകേഷിനെ തടഞ്ഞു നിര്‍ത്താനുള്ള പരിശ്രമത്തിലാണ്. മോഡി ശക്തമായി പിന്നിലുറച്ചു നില്ക്കുമ്പോള്‍ മുകേഷിനെ തടയാര്‍ക്കുകഴിയും?

ജിയോയുടെ അടുത്ത ഘട്ടം പൂര്‍ണ്ണമായ നികുതിവെട്ടിപ്പ് ലക്ഷ്യമിട്ടുകൂടിയാണ്. ആയിരത്തഞ്ഞൂറു രൂപ എന്ന നിസ്സാര സെക്ര്യൂരിറ്റി ഡെപ്പോഡിറ്റ് വാങ്ങി ഹാന്‍ഡ് സെറ്റ് നല്കും! മൂന്നു വര്‍ഷം കഴി.ുമ്പോള്‍ തുക മടക്കി നല്കുകയും ചെയ്യും!! വില്പനയല്ലാത്തതിനാല്‍ നികുതി നല്കണ്ടതില്ല. വിളികള്‍ മുഴുവന്‍ സൗജന്യവിളികള്‍ ഉപഭോക്കാക്കള്‍ക്കെത്തിക്കണ്ട ചെലവ് മറ്റുകമ്പനികള്‍ക്കാകും. ഭാരതി എയര്‍ടെല്‍ പറയുന്നത് മറ്റുകമ്പനികളില്‍ നിന്നുള്ള വിളി ഉപഭോക്താവിനെത്തിക്കാന്‍ കമ്പനിക്ക് മിനിട്ടിന് 35 പൈസ ചെലവു വരുമെന്നാണ്.

ജിയോയോട് മത്സരിച്ച് മറ്റു കമ്പനികളും വിളികള്‍ സൗജന്യമായക്കിയാല്‍ അവയുടെ വരുമാനം കുത്തനെ ഇടിയുമെന്നതുറപ്പാണ്. സൗജന്യമില്ലെങ്കില്‍ ഉപഭോക്താക്കള്‍ മുഴുവന്‍ 1500 രൂപ മുടക്കി ജിയോയിലേക്ക് മാറും. രണ്ടായാലും മറ്റെല്ലാ കമ്പനികളും തകര്‍ന്നടിയും. റിലയന്‍സ് പടുകൂറ്റന്‍ കുത്തകയാകും.

പക്ഷേ ഇതു നടന്നാല്‍ ഇന്ത്യന്‍ സമ്പദ്ഘടന തലകുത്തിവീഴും. നിലവില്‍ എട്ടുലക്ഷം കോടി കിട്ടാക്കടവും, മറ്റൊരു നാലുലക്ഷം കോടി പ്രശ്‌നബാധിതവുമായി നില്കുന്ന ബാങ്കുകള്‍ക്ക് ടെലകോം മേഖല മറ്റൊരെട്ടുലക്ഷം കോടി കൂടി കിട്ടാക്കടമാക്കിയാല്‍ എങ്ങനെ പിടിച്ചുനില്ക്കാനാകും?

അതായത്, അംബാനി അര്‍ജ്ജുനനും മോഡി സാരഥിയായ കൃഷ്ണനുമായുള്ള ഈ തേരോട്ടം മറ്റെല്ലാ ടെലകോം കമ്പനികളും ആദ്യം പൊളിയുന്നതിലും, രണ്ടാമത് ബാങ്കകള്‍ പൊളിയുന്നതിലും, മൂന്നാമത് ഇന്ത്യ തന്നെ പൊളിയുന്നതിലുമാണത്തി നില്ക്കുക. പൊളിയുന്ന ബാങ്കുകള്‍ക്ക് താങ്ങ് നല്കാന്‍ കേന്ദ്ര സര്‍ക്കാരിന് പണമുണ്ടാക്കാനാകാം മോഡി സബ്‌സിഡി നിവാരണ യജ്ഞവും ജി.എസ്.ടി യുടെ മറവില്‍ 28 ശതമാനം വരെ വരുന്ന അചിന്ത്യമായ നികുതി നിരക്കുമായി മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെയും ജനതയുടെയും ചെലവില്‍ ഇപ്പോള്‍ അംബാനിക്ക് കളിക്കളവും കളിനിയമങ്ങളും വിട്ടുകൊടുത്തിരിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാകുമെന്ന് മോഡി കാണുന്നില്ല. സംഘപരിവാരവും അതു കാണാത്തതിനെന്താകാം കാരണം? മോഡി വച്ചുനീട്ടുന്ന പതിനായിരക്കണക്കിനു കോടികളുടെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചു പോയതാകുമോ?

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow