നര്‍മ്മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ബഹിര്‍ദ്വാരമടക്കുന്നതിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് നര്‍മ്മദ ബച്ചാവോ അന്ദോളന്‍ (എന്‍ബിഎ) നേതാവ് മേധ പട‌ക്കര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു.

സമരത്തിനു പിന്തുണയുമായി ഇതിനകം ആഗോളപ്രശസ്തരായ പ്രമുഖ വ്യക്തികള്‍ രംഗത്തുവന്നു. അമേരിക്കന്‍ ചരിത്രകാരനും തത്വജ്ഞാനിയുമായ നോം ചോസ്‌കി ഇവരിലൊരാളാണ്.

അണക്കെട്ട് പദ്ധതിയിലൂടെ ജീവനോപാധികളും ദൈനംദിന ജീവിതവും താറുമാറായ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടണമെന്ന ഓണ്‍ലൈന്‍ പരാതിയില്‍ ചോംസ്കിയും ഒപ്പുചാര്‍ത്തി. ഭരണഘടനാപരമായ ഭരണത്തിലും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജനാധിപത്യപരവും അഹിംസാമാര്‍ഗ്ഗത്തിലുമുള്ള സമരങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനു സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് ചോംസ്കി ചൂണ്ടിക്കാട്ടി.

"നാടും വീടും വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന ഭീഷണി നേരിടുന്ന ജനങ്ങളെ രക്ഷിക്കാന്‍ അങ്ങയുടെ അടിയന്തിര ശ്രദ്ധയും ഇടപെടലുമുണ്ടാവണമെന്ന് നര്‍മ്മദ താഴ്വരയിലെ ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു" എന്ന് ചോംസ്കി ഒപ്പിട്ട അപേക്ഷ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

കുടിയൊഴിപ്പിക്കപ്പട്ടവരെ ശരിയായ വിധം പുനരധിവസിപ്പിക്കണമെന്ന ആവശ്യം നേടിയെടുക്കും വരെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മേധയെന്ന് അവരുടെ സഹപ്രവര്‍ത്തകന്‍ ഹിംഷി സിംഗ് അറിയിച്ചു. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ഛിധാല്‍ഡ ഗ്രാമത്തിലാണ് മേധ ഒരാഴ്ച മുമ്പ് സമരമാരംഭിച്ചത്.

മേധയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഹിംഷി പറഞ്ഞു.

വെള്ളത്തില്‍ മുങ്ങിപ്പോകുന്ന പ്രദേശത്തെ 7010 കുടുംബങ്ങളോട് കുടിയൊഴിഞ്ഞുപോകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് നര്‍മ്മദ വാലി ഡവലപ്പ്മെന്റ് അഥോറിറ്റിയുടെ വക്താവ് പറഞ്ഞു.

കുടിയൊഞ്ഞുപോകുന്നതിന് അന്തിമദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത് ജൂലൈ 31 ആണ്. അതിനുശേഷവും കുടിയൊഴിഞ്ഞുപോയില്ലെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറിനു സുപ്രീം കോടതി ഫെബ്രുവരിയില്‍ അനുവാദം നല്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. എന്നാല്‍ ബലപ്രയോഗം അറ്റകൈ പ്രയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടിന്റെ ജലസംഭരണ പ്രദേശത്തുനിന്നും ഇനിയും കുടിയൊഴിയാത്തവര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ താല്ക്കാലിക വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവര്‍ക്കായി പകരം ഭൂമിയോ സാമ്പത്തികമായ നഷ്ടപരിഹാരമോ നല്കിയിട്ടുമുണ്ട്.

എന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം 40,000 വരുമെന്നാണ് എന്‍ബിഎ പറയുന്നത്. മധ്യപ്രദേശിലെ ബര്‍വാണി, അലിരാജ്‌പൂര്‍, ഖാര്‍ഗോണ്‍, ധര്‍ ജില്ലകളിലായിട്ടാണ് ഇത്രയും പേര്‍ അണക്കെട്ടിന്റെ ജലസംഭരണപ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. ഗുജറാത്തില്‍ അണക്കെട്ടിന്റെ ബഹിര്‍ദ്വാരമടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയതിനെത്തുടര്‍ന്നാണ് ഈ സ്ഥിതിവിശേഷമുണ്ടായത്.

ബുധനാഴ്ച ധര്‍ ജില്ലയില്‍ കല്‍മാല്‍ ഗ്രാമത്തില്‍ ജനങ്ങള്‍ മധ്യപ്രദേശ് നര്‍മ്മദ താഴ്വര വികസനമന്ത്രി ലാല്‍ സിംഗ് ആര്യയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

അണക്കെട്ടു പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്ന 40,000 ഓളം കുടുംബങ്ങളെ ശരിയായ വിധം പുനരധിവസിപ്പിക്കണെമെന്ന് സിപിഐ (എം) ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പുനരധിവാസത്തിന് വേണ്ട സജീകരണങ്ങള്‍ ചെയ്തിട്ടില്ലെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. കാര്‍ഷികതൊഴിലാളികള്‍, കടയുടമകള്‍, മീന്‍പിടിത്തക്കാര്‍, മണ്‍പാത്രനിര്‍മ്മാതാക്കള്‍ മുതലായവര്‍ നഷ്ടപരിഹാരം ലഭിച്ചവരുടെ പട്ടികയില്‍ വരുന്നില്ല. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടാണ് തിരക്കുപിടിച്ച് പദ്ധതി നടത്തിപ്പുമായി സര്‍ക്കാരുകള്‍ മുന്നോട്ടു പോകുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

 

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow