ഹരിയാനയിലെ ബി.ജെ.പി പ്രസിഡന്റിന്റെ മകന്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമത്തോട് ഹരിയാന സര്‍ക്കാരെടുത്ത സമീപനവും സി.സി.ടി.വി. ദൃശ്യങ്ങള്‍ കാണാനില്ലെന്ന വിശദീകരണവും അടിയന്തിരാവസ്ഥയെപ്പോലും മറികടക്കുന്ന ഭരണകക്ഷി വിളയാട്ടത്തിന്റെ ഉദാഹരണമാണ്. രണ്ടു യുവതികള്‍ യാത്ര ചെയ്യുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മദ്യ ലഹരിയില്‍ രണ്ടു തെമ്മാടികള്‍ തുറക്കാനാവശ്യപ്പെടുന്നു. ഒരുവിധം രക്ഷപ്പെട്ടു കാറോടിച്ചു പോകുന്ന യുവതികളെ നിരന്തരം പിന്തുടരുന്നു, ഒടുവില്‍ പോലീസിടപെട്ടതുകൊണ്ടു മാത്രം യുവതികള്‍ രക്ഷപ്പെടുന്നു. ആക്രമണകാരികളെ വളരെ നിസ്സാരമായ വകുപ്പ് മാത്രം ചുമത്തി ഉടനടി ജാമ്യത്തില്‍ വിടുന്നു.

ആ ഭീകര സംഭവത്തിന്റെ ഷോക്കില്‍ നിന്ന് മുക്തയാകാത്ത യുവതിചോദിക്കുന്നതു താനൊരു ഐ.എ.എസ് ഓഫീസറുടെ മകളല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു ഓടയില്‍ മൃഗീയമായി പീഡനത്തിനിരയാക്കപ്പെട്ട് കൊലപ്പെടുത്തപ്പെട്ട ഒരു മൃതദേഹമായി കിടക്കുമായിരുന്നില്ലേ എന്നാണ്.ഹരിയാനയില്‍ ബി.ജെ.പി.അധികാരത്തിലേറിയ ശേഷം അത്തരത്തില്‍ എത്രയോ മൃതദേഹങ്ങള്‍ കാണപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട് എന്നതും നാമീ സംഭവവുമായി കൂട്ടിവായിക്കണം. സംഭവം ദേശീയതലത്തില്‍ വമ്പിച്ച ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത് സി.സി.ടി.വി ദൃശ്യങ്ങളൊന്നും ലഭ്യമല്ലെന്നാണ്. പക്ഷെ ഇന്ന് അവ ലഭ്യമാണെന്നും അതില്‍ ഈ തെമ്മാടികള്‍ യുവതിയുടെ കാറിനെ പിന്തുടരുന്നതും കാണാമെന്നും പറയുന്നു. അപ്പോള്‍ ബി.ജെ.പി.സര്‍ക്കാരിന്റെ സകല കള്ളക്കളികളും പൊളിഞ്ഞിവീഴുകയാണ്.സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല എന്ന മൂടിവക്കല്‍ ആരുടെ താല്‍പ്പര്യ പ്രകാരമായിരുന്നു? പിന്നീട് അവ രംഗത്തുവരാനിടയായതെങ്ങനെയാണ്? കേരളത്തില്‍ ക്രമസമാധാനമാകെ തകര്‍ന്നു എന്ന് നിലവിളി കൂട്ടി ഇവിടേയ്ക്ക് കുതിച്ചെത്തിയ അരുണ്‍ ജെയ്റ്റിലിക്ക് ഇക്കാര്യത്തിലെന്തു പറയാനുണ്ട്?

ഇവിടെ ഒരു യുവതിയെ ഒരു ബി.ജെ.പി പ്രമാണിയുടെ പുത്രന്‍ തന്റെ മൃഗയ വിനോദത്തിന്റെ ഭാഗമായി വേട്ടയാടി. അതിനു പകരം ഹരിയാനയിലെവിടെയെങ്കിലും ഒരു പശുവിനെ ആരെങ്കിലും കൊന്നുവെന്നിരിക്കട്ടെ. അപ്പോള്‍ എന്താകുമായിരുന്നു പുകില്? എത്ര ശവങ്ങള്‍ വീണേനെ! പശുവിനെ സംരക്ഷിക്കണം, അതേസമയം യുവതികള്‍ ആഢ്യ പ്രമാണിമാരുടെപ്രിയ പുത്രരുടെ സന്തോഷത്തിനുള്ള മൃഗയാവിനോദത്തിനിരകളാകേണ്ടവരാണ്!

ഇതിനോടൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കാര്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി അക്രമത്തെ ന്യായീകരിച്ചു കൊണ്ട് ലോകസഭയില്‍ നടത്തിയ പ്രസ്താവന. എസ്.പി.ജി. സുരക്ഷയുള്ള രാഹുല്‍ ഗാന്ധി ബുള്ളറ്റ് പ്രൂഫ് കാര്‍ നിഷേധിച്ചതാണ് പ്രശ്‌നത്തിന് കരണമെന്നാണദ്ദേഹം തട്ടിവിട്ടത്! രാഹുലിനെ കല്ലെറിഞ്ഞത് നാട്ടുകാരാരുമല്ല. ബി.ജെ.പി.യുടെ ജില്ലാതല യുവനേതാക്കന്മാരടക്കമുള്ള സംഘമാണ്. തങ്ങളുടെ പ്രാദേശികനേതാക്കളെക്കൊണ്ട് കല്ലേറ് നടത്തിയശേഷം കുറ്റം എസ.പി.ജി. സുരക്ഷ നിരസിച്ചുവെന്ന പേരില്‍ രാഹുലിന്റെ തലയില്‍ത്തന്നെ കെട്ടിവക്കുന്നു. ഇനി അഥവാ, രാഹുല്‍ യാതൊരു സുരക്ഷക്കും വഴങ്ങാതെ ഇറങ്ങി നടന്നാലദ്ദേഹത്തെ ആക്രമിച്ചു കൊല്ലാന്‍ ഗുജറാത്തിലെ ബിജെപിക്കാര്‍ക്കു ലൈസന്‍സ് ഉണ്ടായിരിക്കുമെന്നാണൊ രാജ്നാഥ് പറഞ്ഞതിന്റെ അര്‍ഥം?

കശ്മീരില്‍ പോലീസിനെയും പട്ടാളക്കാരെയും കല്ലെറിയുന്നതു രാജ്യദ്രോഹമാണ്, വേണമെങ്കില്‍ വധിക്കാവുന്ന കുറ്റം തന്നെയുമാണ്. മോദിയുടെ സ്വന്തം ഗുജറാത്തിലായാല്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെ കല്ലെറിയല്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അംഗീകൃത രീതി മാത്രമാണ്!

ബി.ജെ.പി. ഭരണം അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന വിധത്തില്‍ ഭരണകക്ഷിയുടെയും അവരുടെ കൂള സംഘത്തിന്റെയും അമിതാധികാരവാഴ്ചയാകുന്നതാണ് ഈ രണ്ടു സംഭവങ്ങളിലും നാം കാണുന്നത്.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow