രണ്ടാഴ്ചക്കാലമായി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചടക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥി അഹമ്മദ് പട്ടേൽ വിജയിച്ചു. കോൺഗ്രസ്സ് വിജയിച്ചു, അമിത് ഷായുടെ തന്ത്രങൽ പിഴച്ചു, എന്നനിലയിലാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. പക്ഷെ,യാഥാർത്ഥത്തിൽ നടന്നതു കേന്ദ്രം ഭരിക്കുന്ന ബിജെപി അടിയന്തരാവസ്ഥയിലൊഴികെ ഒരിക്കലും രാജ്യം കാണാത്ത ഫാസിസ്റ്റു-അമിതാധികാര പ്രയോഗത്തിലൂടെ അഹമ്മദ് പട്ടേലിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നതാണ്. അഹമ്മദ് പട്ടേൽ കഷ്ടിച്ച് ജയിച്ചു എന്നതിനപ്പുറം എങ്ങനെയും തങ്ങളുടെ ലക്‌ഷ്യം നേടാനും അധികാരം നിലനിർത്താനും സംഘപരിവാർ എന്തെല്ലാം ചെയ്യാൻ തയ്യാറാകുമെന്നതിന്റെ ഒരു നിദർശനമാണ് ഗുജറാത്തിൽ നാം കണ്ടത്.

കോൺഗ്രസ്സിനും, അടുത്ത തെരഞ്ഞെടുപ്പിൽ മോദിയുടെ വിജയം ആഗ്രഹിക്കാത്തവർക്കും, ഒട്ടേറെ പാഠങ്ങൾ ഗുജറാത്ത് നൽകുന്നുണ്ട്. ഒരു ബിജെപി അംഗത്തിന്റെ കൂറുമാറ്റം എന്ന അപ്രതീക്ഷിത ഭാഗ്യം കൊണ്ട് മാത്രം 44 എന്ന മന്ത്രികസംഖ്യ ഒപ്പിച്ചു അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് പോയെന്നതു ഒരു തരത്തിലും കോൺഗ്രസ്സിന്റെ വിജയമായിക്കാണാൻ കഴിയില്ല.

ഒന്നാമതായി ഗുജറാത്തിന്റെ പാഠമെന്താണ്? മുൻപ് കോൺഗ്രസ്സ് പാർട്ടി തങ്ങളുടെ നേതാവാക്കിയ ആർഎസ്എസുകാരൻ വഗേല അമിത് ഷായുടെ വമ്പൻ വാഗ്ദാനങ്ങൾക്കു മുന്നിൽ കാലുമാറി. വഗേലയെ ചുമന്നുനടന്നതുകൊണ്ടു ഗുജറാത്തിലെ കാര്യമാത്ര പ്രസക്തിയുള്ള ഏക പ്രതിപക്ഷപ്പാർട്ടിയായ കോൺഗ്രസ്സിനു മോദി സർക്കാരിന്റെ ഗുജറാത്ത് കൂട്ടക്കൊലയടക്കമുള്ള കാലത്തേ നടപടികൾക്കെതിരെ പ്രതിഷേധമുയർത്താനോ, ഗുജറാത്തിൽ ഭരണഘടനമൂല്യങ്ങള്‍ ഉയർത്തിപ്പിയ്ക്കുന്ന ഒരു പാർട്ടിയാകാനോ, സംസ്ഥാനഭരണം പിടിക്കാനോ കാൽ നൂറ്റാണ്ടായി കഴിഞ്ഞില്ല. ഒടുവിൽ വഗേല ട്രോജന് കുതിരയാകുകയും ചെയ്തു. പതിനഞ്ചു കോടി വച്ച് നീട്ടിയാൽ കരണം മറിയുന്നവരാണ് തങ്ങളുടെ എം.എൽ.എ.മാരെന്നതിനാൽ ഇന്ത്യയൊട്ടുക്കു എം.എൽ.എ.മാരെ തടവിൽ കൊണ്ട് നടക്കേണ്ടി വന്നു. അവരിൽ രണ്ടു പേര് തന്നെ വിവരമില്ലാതെ തങ്ങളുടെ വോട്ട് അമിത് ഷാ “ചക്രവർത്തി”യെ നേരിൽ കാണിച്ചു ബോധ്യപ്പെടുത്തിയതിനാൽ ആ വോട്ടുകളസാധുവായി. അവരതു ചെയ്തിരുന്നില്ലെങ്കിൽ അഹമ്മദ് പട്ടേൽ രണ്ടാം റൗണ്ടിലേക്ക് പോയി ക്ളീനായി തോറ്റേനെ.

കോൺഗ്രസ്സിന്റെ ഒട്ടനവധി എം.എൽ. എ മാർ രാജ്യത്തിൻറെ മറ്റിടങ്ങളിലും ബിജെപിയുടെ ചാക്കും നോക്കി നിൽപ്പാണ്. ചാക്ക് വരുന്ന മുറക്ക് അവരതിൽ കയറുന്നുമുണ്ട്. ഇത്തരം ഉദരംഭരികളാണ് മഹാന്മാരായ ഗാന്ധിജിയുടെയും,നെഹ്‌റുവിന്റെയും പാർട്ടിക്കാർ! ഇവിടേയ്ക്ക് വ്യക്തിയാദര്ശങ്ങള്ക്കു ഊന്നൽ നൽകുന്നുവെന്ന് പറയുന്ന ഗാന്ധിയൻ കോൺഗ്രസ്സ് എങ്ങനെയെത്തി? അത്തരമൊരാത്മപരിശോധനക്കും തിരുത്തലിനും ഇനിയെങ്കിലും കോൺഗ്രസ്സ് തയ്യാറാകുമോ?

രാജ്യത്താകമാനമുള്ള ജനാധിപത്യ ശക്തികൾക്ക് ഇതൊരു മുന്നറിയിപ്പാണ്.വലിയ ആദര്ശപ്രകടനം നടത്തുന്ന മോദിയുടെ കീഴിൽ അധികാരം പിടിക്കാനും വ്യക്തിവിരോധം തീർക്കാനും മോദിയും അമിത് ഷായും എവിടം വരെപോകുമെന്നു ഗുജറാത്ത് കൃത്യമായി കാണിച്ചു തന്നു. അമിത് ഷായെ വോട്ടു കാണിച്ച എം.എൽ.എമാരുടെ നടപടിയിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റൊന്നും കണ്ടില്ല! കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആ രണ്ടു വോട്ട് രക്ഷിച്ചെടുക്കാൻ കേന്ദ്രമന്ത്രിസഭയിൽ രണ്ടാമൻ അരുൺ ജെയ്റ്റ്ലി വാദിക്കാൻ പോയി.കൂടെ വലിയൊരു മന്ത്രിപ്പടയും വളരെ പ്രകടമായ ചട്ട ലംഘനമുള്ളതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പുലർത്തി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെപ്പോലൊരു സ്ഥാപനത്തെ വരുതിയിലാക്കാൻ ഇത്ര സമ്മർദ്ദം ചെലുത്തിയ നിലക്ക് കോടതികളടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ എത്ര നാൾ പിടിച്ചു നിൽക്കും? മോദിയുടെ ഒരു രണ്ടാമൂഴം, അഥവാ എങ്ങാനും വരാനിടയായാൽ,എത്ര വലിയ ഫാസിസ്റ്റു- സ്വേച്ഛാധികാര അപകടമുള്ളതായിരിക്കും എന്ന കാര്യമാണ് ഇത് തെളിയിച്ചുകാട്ടുന്നതു. രാജ്യത്താകെയുള്ള ജനാധിപത്യ ശക്തികൽക്ക് -പ്രത്യേകിച്ച് ഇടതുപക്ഷ ശക്തികൾക്ക് -ഗുജറാത്ത് ഒരു വിജയമല്ല, അതൊരു മുന്നറിയിപ്പാണ്.ചരിത്രത്തിലെ ഒരോർമ്മപ്പെടുത്തലുമായി അത് മാറിത്തീർന്നേക്കാം .

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow