യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്.ഇതെഴുതുമ്പോൾ വരുന്ന വാർത്ത അഞ്ചുദിവസത്തിനുള്ളിൽ അവിടെ 62 കുഞ്ഞുങ്ങൾ മരിച്ചുവെന്നാണ്. ഓക്സിജൻ കിട്ടാതെയല്ല കുഞ്ഞുങ്ങൾ മരിച്ചതെന്നും വെറും ഏഴ് കുട്ടികൾ മാത്രമേ മരിച്ചുള്ളുവെന്നും അധികൃതർ പറഞ്ഞതായും വാർത്തകൾ വരുന്നു. കഴിഞ്ഞ കുറെ നാളുകളായി മസ്തിഷ്ക ജ്വരം ബാധിച്ചു ഗോരഖ്‌പൂർ മേഖലയിൽ ആയിരക്കണക്കിന് കുട്ടികൾ മരിച്ചുവെന്നും വാർത്തകൾ വരുന്നുണ്ടു.

ഓക്സിജൻ കമ്പനിക്കു 63 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരുന്നുവെന്നും, അവർ തങ്ങൾ വിതരണം നിറുത്തുകയാണെന്ന് കാണിച്ചു കത്ത് നൽകിയിരുന്നുവെന്നും, അത് അവഗണിക്കപ്പെടുകയായിരുന്നു എന്നും വാർത്തകൾ വരുന്നു. ഇന്നത്തെ ഇന്ത്യയിൽ 63 ലക്ഷം രൂപ എന്നത് തീർത്തും നിസ്സാരമായ ഒരു തുകയാണ്. അതിന്റെ പേരിൽ ഇത്രയുമധികം കുഞ്ഞുങ്ങൾ മരിച്ചൊടുങ്ങി എന്നതിനെ മോദിയും യോഗിയും എങ്ങനെയാണാവോ കാണുന്നത്? ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളിലാകെ വൻതോതിൽ മസ്തിഷ്കജ്വര മരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്ന വർത്ത ശരിയാണെന്നു വന്നാൽ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാണ്. അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ എന്തുകൊണ്ട് വന്നില്ല, അതുപരിഹരിക്കാൻ എന്ത് നടപടി കൈക്കൊണ്ടു എന്ന് തുടങ്ങിയ ചോദ്യങ്ങൾ ഉയരും.

സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടു കഴിഞ്ഞിട്ടുമൊരു ബീമാരു സംസ്ഥാനമാണ് യു.പി .ഏറ്റവുമധികം ശിശു മരണങ്ങൾ നടക്കുന്ന ഒരു സംസ്ഥാനം. അവിടം എന്തുകൊണ്ട് ഈ നിലയിൽതുടരുന്നു? ഒരാധുനിക മനോഭാവവും മൂല്യങ്ങളുമുള്ള സംസ്ഥാനമായി അത് മാറാതിരിക്കാൻ എന്താണ് കാരണം? മനപ്പൂർവം പ്രചരിപ്പിക്കപ്പെട്ട വർഗീയ-വിഭാഗീയ ആശയങ്ങൾ കൽ നൂറ്റാണ്ടുമുമ്പ് ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിലേക്കെത്തി. അതിനായി ചെലവഴിച്ച അധ്വാനത്തിന്റെ പത്തിലൊന്നു ചെലവാക്കിയിരുന്നെങ്കിൽ യു .പി പ്രാഥമികാരോഗ്യ രംഗത്തു എത്രയോ മുന്നിലെത്തുമായിരുന്നു. സംഘപരിവാർ തങ്ങളുടെ മന്ദിർ+പശു=ഹിന്ദുത്വ എന്ന രാഷ്ട്രീയത്തിന്റെ കൃഷിയിടമായി യു പി യെ മാറ്റി. ആ നിലപാടിന്റെ വിളവെടുപ്പിൽ ഇപ്പോൾ യോഗി ആദിത്യനാഥ് അധികാരത്തിലുമെത്തി. അദ്ദേഹത്തിന് ദരിദ്ര മനുഷ്യരുടെ കാര്യത്തിലുള്ള താൽപ്പര്യം വളരെ വിശേഷമായ ഒന്നാണ്. അവരുടെ ഭൗതികമായ ഉന്നതിയിലല്ല, ”ആത്മീയമായ ഉന്നതി”യിലാണദ്ദേഹത്തിനു താൽപ്പര്യം അതുകൊണ്ടു ആന്റി-റോമിയോ സ്‌ക്വാഡുകൾ,, ഗോശാലകൾ, പശുസംരക്ഷണം, എന്നിവക്കാണദ്ദേഹം ഊന്നൽ നൽകുന്നത്.റോമിയോമാർ ഒരു ജൂലിയറ്റുമാരുമായും കണ്ടുമുട്ടാതെ നോക്കുകയും, ജൂലിയറ്റുമാർ വീട്ടിലിരിക്കുകയും, അവർ ജാതിമാറി കല്യാണ കഴിക്കുകയെന്ന അപകടം എന്ത് വിലകൊടുത്തും ഒഴിവാക്കുകയും വേണം! പശുവിന്റെ പേരിൽ ദളിതർക്കും മുസ്ലീങ്ങള്‍ക്കും എതിരെ ആക്രമണം നടത്തി ഒട്ടനവധി ദരിദ്രരുടെ മാംസവ്യവസായത്തിലെയും, തോല്‍ വ്യവസായത്തിലെയും ജീവന മാര്‍ഗ്ഗങ്ങള്‍ അടച്ചുകളയണം!! പശുവിൽപ്പന നിരോധിച്ച നടപടിക്കെതിരെ കേരളത്തിൽ യൂത്തു കോൺഗ്രസ്സുകാർ ഒരു കന്നിനെ കൊന്നതിനെതിരെ യോഗി എത്ര തീവ്രമായാണ് രംഗത്തു വന്നതെന്നു നാം കണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ജനങ്ങൾക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിനേക്കാൾ യോഗയ്ക്കും ജ്യോത്സ്യത്തിനും പ്രാധാന്യം കൽപ്പിക്കുന്ന ഒരാളാണദ്ദേഹം.

ഇത്തരമൊരാൾ അധികാരത്തിലിരിക്കുമ്പോൾ ആധുനിക ചികിത്സയും അതിന്റെ സൗകര്യങ്ങൾ വര്ധിപ്പിക്കലും ആശുപത്രികളുടെ ശരിയായ മേൽനോട്ടവും അവഗണിക്കപ്പെടുന്നുവെങ്കിൽ അതിൽ അതിശയമൊന്നുമില്ല.

യോഗി സംസ്ഥാന ഖജനാവിൽ നിന്ന് പണമെടുത്തു കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിനെ നീതി ആയോഗ് ഇന്നലെ പ്രശംസിച്ചു, കേന്ദ്രത്തിനെ പണം ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല എന്നതാണ് മാതൃകയായത്. ഉള്ള പണം ഇത്രയും പിന്നോക്കാവസ്ഥയുള്ള ഒരു സംസ്ഥാനത്തു വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കാൻ മുടക്കാതെ കാർഷിക കടം എഴുതിത്തള്ളാനും മറ്റുമുപയോഗിക്കുന്നതു മാതൃകയാകുന്നത്‌ ഏതു മാനദണ്ഡപ്രകാരമാണ്? ജി.എസ.ടി. വഴിയും പെട്രോളിയം ഉല്പന്നങ്ങൾക്കു നികുതി ഇരട്ടിയാക്കിയുമൊക്കെ കേന്ദ്രം വലിയ തുക ദരിദ്ര നാരയണന്മാരുടെ പിച്ചച്ചട്ടികളിൽ നിന്നു പിടിച്ചുപറിച്ചെടുത്തു കുന്നു കൂട്ടുകയാണ്. അത് വൻകിട കോർപ്പറേറ്റുകൾക്ക് എല്ലാത്തരം സൗകര്യങ്ങളും നൽകാനും ,അവരുടെ കടം എഴുതിത്തള്ളാനും മറ്റുമുപയോഗിക്കുന്നതിന് മാറ്റിവക്കേണ്ടതാണ് അല്ലാതെ കാര്ഷിക കടം എഴുതിത്തള്ളാനുള്ളതൊന്നുമല്ല എന്ന മാനദണ്ഡമല്ലേ ഇവിടെ മുന്നോട്ടുവക്കപ്പെടുന്നത്?

ഗോരഖ്‌പൂരിലെ ദുരന്തത്തിൽ ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ കടുത്ത അനാസ്ഥയും ജാഗ്രതയില്ലായ്മയുമൊക്കെ ഉണ്ടാകാം.ഒരന്വേഷണത്തിൽ ഏതാനും താഴെക്കിട ഉദ്യോഗസ്ഥർ കുടുങ്ങിയെന്നും വരാം. ഒരു പക്ഷെ , മധ്യപ്രദേശിലെ വ്യാപം അഴിമതി പോലെ അന്വേഷണം നീണ്ടുനീണ്ടുപോയി ഒടുവിൽ ഒന്നുമല്ലാതായെന്നും വരാം.പക്ഷെ അതിലപ്പുറം നാമുയര്‍ത്തേണ്ട പ്രശനം യോഗിയെപ്പോലുള്ള, ഭരണഘടന പറയുന്ന സയന്റിഫിക് ടെമ്പർ അടുത്തുകൂടിപ്പോയിട്ടില്ലാത്ത, ഒരാൾ ഒരു വലിയ സംസ്ഥാനത്തു അധികാരത്തിലേറുന്നതുണ്ടാക്കുന്ന ദുരന്തമെത്രയെന്നതാണ്. ഹിന്ദുത്വത്തിന്റെ പേരിലുള്ള കപട പശുസ്നേഹികളുടെ കാടൻ നയങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു ഇന്ത്യയിലെ മനുഷ്യ സ്നേഹികളുടെ കണ്ണ് തുറപ്പിക്കാൻ ഈ സംഭവം ഉപകരിക്കേണ്ടതാണ്.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow