ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച വാര്‍ത്ത രാജ്യത്തെയാകെ ഞെട്ടലിലും രോഷത്തിലും സങ്കടത്തിലുമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം വെടിയാന്‍ തയ്യാറല്ല. രാജ്യത്തു നടക്കുന്ന നിസ്സാര സംഭവങ്ങളില്‍പ്പോലും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുതലെടുപ്പിനു സാധ്യതയുണ്ടെങ്കില്‍ അതീവ വാചാലനാകുന്ന മോഡിയുടെ സ്ഥിരം പരിപാടിയാണ് തനിക്കും തന്റെ പാര്‍ട്ടിക്കും മെച്ചമില്ലാത്ത കാര്യങ്ങളില്‍ മൗനം പാലിക്കല്‍.

ഗോരഖ്പുർ സംഭവത്തിന് തൊട്ടുമുമ്പാണ് ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി പത്തുവര്‍ഷത്തെ തന്റെ ടേം അവസാനിപ്പിച്ചു വിടവാങ്ങിയത്. ആ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു എന്ന പച്ചയായ യാഥാര്‍ത്ഥ്യം അദ്ദേഹം തുറന്നുപറഞ്ഞു. അതിഷ്ടപ്പെടാതിരുന്ന മോഡി ഉടനടി തന്നെ അന്‍സാരിയെ ഹീനമായി പരിഹസിച്ചുകൊണ്ട് തിരിച്ചടിച്ചു. അന്‍സാരി വളരെ ഇടുങ്ങിയ ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം കാണുന്നവനാണെന്നും ലോകത്തെ മുഴുവന്‍ കാണാനദ്ദേഹത്തിനു കഴിവില്ലെന്നുമാണ് മോഡി തട്ടിവിട്ടത്. ലോകരാഷ്ടീയം മനസ്സിലാക്കുന്നതില്‍ മാത്രമല്ല, ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിലും മോഡിക്ക് യാതൊരു കഴിവുമില്ലെന്ന യാഥാര്‍ത്ഥ്യം അമ്പേ പരാജമായ വിദേശനയവും തകര്‍ന്നു കിടക്കുന്ന സാമ്പത്തിക നയവും നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നടപടികളും തെളിയിച്ചതാണ്. ഇങ്ങനെ അനാവശ്യ വിമര്‍ശനം നടത്തി സ്വന്തം അല്പത്തം തെളിയിച്ച മോഡിക്ക്, പക്ഷേ, ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ വാതുറക്കണ്ട കാര്യമല്ല. ഇതിനുമുമ്പ് ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ വാചാലമായി അനുശോചിക്കുകയും ബ്രിട്ടനോട് ഐക്യാദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത മോഡി തൊട്ടുപിന്നാലെ ജാര്‍ഖണ്ടില്‍ നടന്ന ഏഴു മുസ്ലീങ്ങളുടെ കൊലയെക്കുറിച്ച് ഇന്നേ വരെ വാതുറന്നില്ല. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് എത്രയോ തവണ വിളിച്ചു കൂകിയ മോഡി ചൈന ഡോക്‌ലാമിന്റെ പേരില്‍ എത്രയോ കര്‍ക്കശമായ പ്രസ്താവന നടത്തിയിട്ടും വായതുറന്നിട്ടേയില്ല. മോഡി മാത്രമല്ല, അരുണ്‍ ജെയ്റ്റ്‌ലിയും ഗോരഖ്പൂര്‍ സംഭവമറിഞ്ഞിട്ടില്ല.

അതിനിടെ കിഴക്കന്‍ ഇത്തര്‍പ്രദേശിന്റെയും ബി.ആര്‍.ഡി. ആശുപത്രിയുടെയും ദയനീയവസ്ഥകള്‍ മുഴുവന്‍ പുറത്തുവരികയാണ്. ഇതിനിരയായി വര്‍ഷം തോറും നൂറുകണക്കന് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചൊടുങ്ങിയിട്ടും കൊതുകുനശീകരണം നടത്താനോ പ്രതിശോധ കുത്തിവെപ്പ് നല്കാനോ ഒരു നടപടിയുമുണ്ടായില്ല. യോഗിയുടെ സന്ദര്‍ശനത്തിനായി അശുപത്രിയുടെ രണ്ടു കി.മീ. ചുറ്റളവില്‍ ഗതാഗതം നിരോധിച്ചതോടെ മതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ മൃതദേഹം ചുമന്നുകൊണ്ടുപോകണ്ട ദുര്‍ഗതിയും വന്നുചേര്‍ന്നു. യോഗിയെപ്പോലുള്ള വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ അമ്പലം പണിയുടെയും പശു സംരക്ഷണത്തിന്റെയും പേരില്‍ അഴിച്ചുവിടുന്ന വര്‍ഗ്ഗീയ പ്രചരണം പത്തിലൊന്നു പരിശ്രമം കൊതുകു നിര്‍മ്മാര്‍ജ്ഞനത്തിനും മതിയായ ആരോഗ്യചികിത്സാ സംവിധാനത്തിനുമതി ചെലവക്കിയിരുന്നുവെങ്കില്‍ ഇന്ന് യു.പിക്ക് ഈഗതി വരുമയിരുനില്ല, കേരളം ദൈവം കൈയ്യൊഴിഞ്ഞ നാടാണെന്നു വിളിച്ചുകൂകിയ മീനാക്ഷി ലേഖിമാര്‍ ഈ തുടരുന്ന ശിശുമരണങ്ങളെ എങ്ങനെയാണ് വിശേഷിപ്പിക്കുക? കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളുടെ ശിശുമരണ നിരക്കും യു.പി, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ ശിശുമരണ നരിക്കും തമ്മില്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഈ 70 വര്‍ഷങ്ങളില്‍ വന്നു ചേര്‍ന്ന അന്തരത്തേക്കുറിച്ച് മോഡിയും മോഹന്‍ഭഗവതും മുതലുള്ള ഹിന്ദുത്വ ചാമ്പ്യന്‍മാര്‍ക്കുള്ള വിശദീകരണം എന്താണമോ? കോണ്‍ഗ്രസ് പിന്തുടര്‍ന്നു പോന്നതും ഇന്ന് സംഘപരിവാര്‍ കൂടുതല്‍ തീവ്രമാക്കിയതുമായ പശുബെല്‍റ്റ് രാഷ്ടിയത്തിന്റെ ഇരകളാണാ പിഞ്ചുകുഞ്ഞുങ്ങള്‍. അവരില്‍ ഭൂരിപക്ഷവും ദളിതരും മുസ്ലീങ്ങളും പിന്നോക്കക്കാരുമാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഈ മരണങ്ങളെ കൊലപാതകങ്ങളായാണ് കാണണ്ടതെന്ന ഇന്നുയര്‍ന്നു വരുന്ന പൊതുവഭിപ്രായം തികച്ചും ശരിയാണ്.

Studies and Blogs

ഇന്ത്യന്‍ സ്വകാര്യമേഖല 2017-ല്‍ 2016 നെ അപേക്ഷിച്ച് മൂലധനാവശ്യങ്ങള്‍...
നോട്ട് റദ്ദാക്കല്‍ താല്ക്കാലികമായി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലു...
ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ രാജ്യത്താകമാനം രാഷ്ട്രീയ ലക...
''ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളല...
പിണറായി സര്‍ക്കാരിലെ മന്ത്രിമാരിലെ വമ്പന്‍ പണച്ചാക്കാണ് തോമസ് ചാണ്ടി...
വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷപാത ഉപേക്ഷിച്ച് ഹമാസ് ഒടുവില്‍ ഫത്താ പ്രസ്ഥ...
കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറു...
എന്‍.ഡി.എ യോഗം ബഹിഷ്‌കരിച്ചു കൊണ്ട് തങ്ങളെ പരിഗണിക്കത്തതിലുള്ള പ്രതി...
ആദ്മി പാര്‍ട്ടി രൂപീകരണത്തിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അവരുടെ...
നരേന്ദ്രമോഡിയും ബി.ജെ.പിയും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ച...
കേരളത്തെയാകെ ഞെട്ടിച്ച പ്രശസ്ത സിനിമാനടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോ...
അഷ്ടമിരോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രിയും സി,പി,ഐ.എം നേതാവുമായ കടകം...
ഇന്ത്യയിലെ ബാങ്കുകള്‍ക്കു 2019 സാമ്പത്തിക വര്‍ഷത്തോടെ ബാസല്‍-3 നിബന്...
മോഡി സര്‍ക്കാര്‍ ഭരണമേറ്റെടുത്തിട്ടു മൂന്നര വര്‍ഷമാകുമ്പോള്‍ ''തീവ്ര...
ഈ വരികളെഴുതിക്കൊടിരിക്കുമ്പോള്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയി...
ബ്രിക്സ് ഉച്ചകോടിയില്‍ ലോകസുരക്ഷക്ക് കൊട്ടിഘോഷിച്ച പത്തിനപരിപാടി പ്ര...
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്...
തമിഴ്നാട്ടിലുടനീളം അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow