ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ മന്ത്രിമാരും പച്ചക്കള്ളം പറയുകയായിരുന്നുവെന്നു ''ദ ഹിന്ദു''വും ''ടെലഗ്രാഫും ''പുറത്തുവിട്ട രേഖകള്‍ തെളിയിച്ചിരിക്കുകയാണ്.''കുടിശ്ശിക കിട്ടാത്തതിനാല്‍ ഓക്‌സിജന്‍ കമ്പനി വിതരണം നിര്‍ത്തിവെക്കാന്‍ പോകുന്ന വിവരം താനറിഞ്ഞിരുന്നില്ല, സംഭവത്തില്‍ ഉത്തരവാദികളായ സകലരുടെ മേലും നടപടിയെടുക്കും'' എന്നാണ് യോഗി പ്രസ്താവിച്ചിരുന്നത്. ഇപ്പോള്‍ സര്‍ക്കാരും മന്ത്രിമാരും ഒന്നുകൂടി മലക്കം മറിഞ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നില്ല, കുട്ടികളുടേതു സ്വാഭാവിക മരണമാണ് എന്നാണ് വാദിക്കുന്നത്. ഈ പ്രശ്‌നത്തില്‍ മാത്രമല്ല, ഈ ആശുപത്രിയിലെ കാലങ്ങളായി തുടരുന്ന ശോച്യാവസ്ഥയുടെ കാര്യത്തിലും മുന്‍പ് എം.പി. എന്ന നിലയിലോ തുടര്‍ന്ന് മുഖ്യമന്ത്രി എന്ന നിലയിലോ യോഗി യാതൊരു താല്‍പ്പര്യവും കിട്ടിയിരുന്നില്ല എന്ന വസ്തുതയും ഇപ്പോള്‍ പുറത്തുവരികയാണ്.

ഐ.എം.എ യുടെ അന്വേഷണ റിപ്പോര്‍ട് ഓക്‌സിജന്‍ വിതരണം നിലച്ചിരുന്നുവെന്നു പറയുന്നു. അതോടെ ഓക്‌സിജന്‍ വിതരണം കുഴപ്പമില്ലാതെ നടന്നിരുന്നുവെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. ''ദ ഹിന്ദു''വും ''ടെലഗ്രാഫും ''പുറത്തുവിട്ട രേഖകള്‍ ഓക്‌സിജന്‍ കുടിശ്ശികയുടെ കാര്യവും, വിതരണം, നിര്‍ത്തുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയ കാര്യവും ബി.ആര്‍ ഡി കോളേജ് പ്രിന്‍സിപ്പല്‍ മിശ്ര മാര്‍ച്ച് 22 മുതല്‍ പത്തു തവണ കത്തുകളിലൂടെ ഉത്തരവാദപ്പെട്ടവര്‍ അറിയിച്ചുവെന്നാണ് തെളിയിക്കുന്നത്. വകുപ്പ് മന്ത്രി അശുതോഷ് ടണ്ഠനെ ഓക്‌സിജന്‍ കമ്പനി നേരിട്ടും ഇക്കാര്യം അറിയിച്ചിരുന്നു. പക്ഷെ ടണ്ഠന്‍ അവകാശപ്പെട്ടിരുന്നത് ഓഗസ്റ്റ് 4 -നു വരെ താന്‍ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ്. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതിന്റെ തലേന്ന് യോഗി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തെയും മന്ത്രിയെയും നേരിട്ടും കാര്യങ്ങള്‍ ധരിപ്പിച്ചു. എന്നാല്‍ യോഗി യാതൊരു നിര്‍ദ്ദേശവും നല്‍കിയില്ല. ഇപ്പോള്‍ സംഭവത്തിനു ഉത്തരവാദികളെന്നു പറഞ്ഞു ചില ഡോക്ടര്‍മാരെയും മറ്റും സസ്പെന്‍ഡ് ചെയ്യുമ്പോള്‍ സംഭവത്തില്‍ മുഖ്യ ഉത്തരവാദികള്‍ മുഖ്യമന്ത്രി യോഗി, വകുപ്പ് മന്ത്രി അശുതോഷ് ടണ്ഠന്‍ എന്നിവരാണെന്നത് പകല്‍ പോലെ വ്യക്തമാണ്. തങ്ങളുടെ ഈ പങ്കു ഒളിപ്പിക്കാനാണ് ഇപ്പോള്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നില്ല, നടന്നത് സ്വാഭാവികമരണം മാത്രം എന്ന നിലപാടെടുക്കുന്നത്.

ഐ.എം.എ യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോ: കഫീല്‍ ഖാന്റെ ഭാഗത്തുനിന്ന് ക്ലിനിക്കല്‍ നെഗ്ളിജന്‍സ് (അവഗണന) ഉണ്ടായിട്ടില്ല എന്നും പറയുന്നുണ്ട്. എന്നാല്‍ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പീഡിയാട്രീഷ്യന്‍, നേഴ്‌സ് തുടങ്ങി സ്റ്റാഫിന്റെ വലിയ കുറവുള്ളതിനാല്‍ ബി.ആര്‍.ഡി. ആശുപത്രിയില്‍ കപ്പാസിറ്റിയുടെ എത്രയോ അധികം രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും വാര്‍ഡുകളിലടക്കം നായ്ക്കളും എലികളും മേഞ്ഞു നടക്കുന്നുവെന്നും ശുചിത്വത്തിന്റെ സ്ഥിതി വളരെ മോശമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഓക്‌സിജന്‍ കമ്പനിക്കു കുടിശ്ശിക നല്‍കാത്തതിന് കാരണം ബി.ജെ.പി. നേതാക്കള്‍ക്കു കമ്മിഷന്‍ കിട്ടാത്തതാണ് എന്ന ആരോപണമുയരുന്നുണ്ട്. അതെന്തു തന്നെയായാലും ഹിന്ദു യുവ വാഹിനിയുമായി വര്‍ഗീയ വിഷം ചീറ്റലും ആക്രമണങ്ങളുമായി നടന്നതിനപ്പുറം എം.പിയായിരുന്ന യോഗി പ്രദേശത്തിന്റെ വികസനത്തിനോ, ആരോഗ്യരംഗം മെച്ചപ്പെട്ടതാക്കുന്നതിനോ ഒന്നും ചെയ്തിരുന്നില്ല. യോഗിക്കു മുമ്പ് ഗോരഖ്പൂര്‍ എം.പിയായിരുന്ന യോഗിയുടെ ഗുരുവും വര്‍ഗീയ പ്രചാരണങ്ങളുമായി നടന്ന ഒരു സന്യാസിയായിരുന്നു. വര്‍ഗീയത വളര്‍ത്തലൊഴികെ മറ്റൊരജണ്ടയുമില്ലാതെ സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പരീക്ഷണ ശാലയായി ഗോരക്പുര്‍ മാറിയപ്പോള്‍ പ്രാഥമിക ആരോഗ്യ-ശുചിത്വ-വിദ്യാഭ്യാസ മേഖലകളാകെ അവഗണിക്കപ്പെട്ടു. ഈ അനാസ്ഥയും അവഗണനയുമാണ് ഇത്ര ദയനീയമായ സാഹചര്യങ്ങളിലേക്കും മനുഷ്യത്വ വിരുദ്ധ അവസ്ഥാ വിശേഷങ്ങളിലേക്കും നയിച്ചത്. വ്യക്തിപരമായിത്തന്നെ കാര്യങ്ങളറിഞ്ഞിരുന്നിട്ടും ഒന്നും ചെയ്തില്ല എന്നതിന്റെ പേരിലും വര്‍ഗീയ അജണ്ടയിലൂടെ പിന്നോക്കാവസ്ഥക്കു ചൂട്ട് പിടിച്ചയാളെന്ന നിലക്കും യോഗിക്കും ഠണ്ടനും ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ പറ്റില്ല. അവരാണ് ഉത്തരവാദിത്വമേറ്റെടുത്തു രാജി വെക്കേണ്ടത്. ഇന്നവര്‍ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചാരി രക്ഷപെടാന്‍ നടത്തുന്ന കള്ളപ്രചാരണങ്ങളെയാണ് ഐ.എം.എ യുടെ അന്വേഷണ റിപ്പോര്‍ട്ടും, പ്രമുഖപത്രങ്ങള്‍ പുറത്തു കൊണ്ടുവന്ന വസ്തുതകളും തുറന്നു കാട്ടുന്നത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow