മോദിയും അമിത് ഷായും ബി.ജെ.പി.യുടെ സംസ്ഥാന മുഖ്യമന്ത്രിമാരും ഡല്‍ഹിയില്‍ ഒത്തുകൂടി സുശാസന്‍ യാത്ര (സല്‍ഭരണ യാത്ര) നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ''ദുശ്ശാസന്‍''(ദുര്‍ഭരണം) യു.പി, ഗോരഖ്പൂരില്‍ യോഗിയുടെ ഭരണത്തില്‍ നടന്ന ശിശുഹത്യയോടെ ലോകമെങ്ങും ചര്‍ച്ചയായ സാഹചര്യത്തില്‍ക്കൂടിയാണ് സല്‍ഭരണ യാത്രയെന്നത് ശ്രദ്ധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ ദരിദ്രരുടെ വികസനത്തിനായി നടത്തുന്ന പതിനേഴു വികസന ക്ഷേമപദ്ധതികളുടെ ഉയര്‍ത്തിക്കാട്ടലാണ് യാത്രയില്‍ ഉന്നമിടുന്നത്. അധികാരം പിടിക്കാനും,ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്താനും യാത്രകള്‍ വളരെ ഗുണം ചെയ്യുമെന്ന് അദ്വാനിയുടെ 90 ലെ രഥയാത്രയോടെ സംഘപരിവാര്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. ഇത്തവണത്തെ യാത്ര രഥയാത്രയാണോ, ആണെങ്കില്‍ അതിലെ കൃഷ്ണനും അര്‍ജുനനും ആരാണെന്നോ, എപ്പോഴാണത് നടത്തുകയെന്നോ, ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകളെ നിയോഗിച്ചു ഗീബല്‍സ് മോഡല്‍ കള്ളപ്രചാരണം നടത്തിയിട്ടും ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും വലിയ ദുര്‍ഭരണക്കാര്‍ എന്ന് പേരെടുത്തിട്ടുള്ളത് തങ്ങളുടെ മുഖ്യമന്ത്രിമാരാണെന്നത് മോദിക്കും അമിത് ഷാക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അത് മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയ ചാതുര്യമൊന്നുമാവശ്യമില്ല. ഏറ്റവുമധികം കര്‍ഷക ആത്മഹത്യകളും കര്‍ഷക പ്രക്ഷോഭങ്ങളും കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ നടന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലാണ്. ഏറ്റവുമധികം ''പശുക്കൊല''കളും അക്രമങ്ങളും, ദളിത് വേട്ടകളും, കൂട്ടബലാല്‍സംഘങ്ങളും നടന്നത് ഹരിയാനയിലും, ഹിമാചല്‍പ്രദേശിലും, ജാര്‍ഖണ്ഡിലും,യു.പിയിലുമാണ്. മധ്യപ്രദേശിലെ വ്യാപം കഴിഞ്ഞാല്‍ ഏറ്റവുംവലിയ അഴിമതി ഉയര്‍ന്നു വന്നിട്ടുള്ളതു ഛത്തിസ്ഗഡിലാണ്. സംഘപരിവാര്‍ അജണ്ടയുടെ പ്രത്യക്ഷവക്താക്കളായ ടൈംസ് നൗ, റിപ്പബ്ലിക് ചാനലുകള്‍ രാജ്യദ്രോഹികള്‍ക്കും രാജ്യദ്രോഹത്തിനുമെതിരെ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും എന്ന അടിസ്ഥാനത്തില്‍ നടത്തുന്ന തീ തുപ്പലില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ജമ്മു കാശ്മീരിലെ ജനങ്ങളും സംഘടനകളുമാണെങ്കിലും അവിടെ ഭരിക്കുന്നതും ബി.ജെ.പി തന്നെ. ചുരുക്കത്തില്‍ ഏറ്റവും വലിയ ദുര്‍ഭരണങ്ങള്‍ നടക്കുന്നത് ഏതു നിലക്കും ഈ സംസ്ഥാനങ്ങളിലാണെന്നത് മോദിക്കും അമിത് ഷാക്കും മനസ്സിലായിട്ടുണ്ട്. എന്നുവച്ച്, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അപ്രായോഗികമായ പഴഞ്ചന്‍ മതരാഷ്ട്ര-ചാതുര്‍വര്‍ണ്യ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് ആധുനിക കാലത്തു ഭരണം നടത്തേണ്ടി വന്നാല്‍ അതിങ്ങനെയേ ആകൂ എന്ന യാഥാര്‍ഥ്യം അംഗീകരിക്കാനാവില്ല. അപ്പോള്‍ സാധ്യമാകുന്നത് സല്‍ഭരണമെന്നു പ്രചാരണം നടത്തല്‍ തന്നെ. ഇതിനുപയോഗിക്കുന്ന പണത്തിന്റെ നൂറിലൊന്നു മതിയായിരുന്നല്ലോ ഗോരഖ്പുരില്‍ ഓക്‌സിജന്‍ കമ്പനിയുടെ കുടിശ്ശിക നല്‍കി നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ന് പറയരുത്, അത് രാജ്യദ്രോഹമാകും.

രസകരമായ കാര്യം മുഖ്യമന്ത്രിമാര്‍ തങ്ങളുടെ ഭരണത്തിന്റെ പ്രകടന റിപ്പോര്‍ട്ട് യോഗത്തിനായി കൊണ്ടുവന്നതിന്റെ സ്വഭാവമാണ്. തങ്ങളുടെ സ്വന്തം സോഷ്യല്‍ മീഡിയ ആക്ടിവിറ്റിയുടെ റിപ്പോര്‍ട്ടിനായിരുന്നു അതില്‍ മുഖ്യ സ്ഥാനം. കഴിഞ്ഞ ഏപ്രിലിന് ശേഷം ഇക്കാര്യത്തില്‍ തങ്ങളുണ്ടക്കിയ മികവ് റിപ്പോര്‍ട് ചെയ്യപ്പെട്ടു.

യോഗത്തിനുശേഷം പത്രക്കാരെക്കണ്ട മുഖ്യമന്ത്രിമാര്‍ യോഗിയും രമണ്‍ സിംഗുമാണ്. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഓക്‌സിജന്‍ സപ്ലൈ നിലച്ചു പിഞ്ചുകുഞ്ഞുങ്ങള്‍ അടുത്തിടെ അറും കൊലക്കിരയായത്. അതാണോ പത്രക്കാരെ അവര്‍ തന്നെ കാണണം എന്ന് അമിത് ഷാ തീരുമാനിച്ചതിനു പിന്നില്‍ എന്ന് നമുക്കറിയാന്‍ നിര്‍വാഹമില്ല. അത്, പക്ഷെ, സുശാസന്‍ എങ്ങനെ എന്നതിന് നല്ല സൂചന നല്‍കുന്നുണ്ട്. കര്‍ഷകരെ വെടിവച്ചുകൊന്ന ചൗഹാന്‍ കൃഷ്ണനും ''ഗോരഖ്പൂര്‍ ഫെയിം'' യോഗി അര്‍ജുനനുമാകുന്ന ഒരു രഥയാത്രയാണ് വരാന്‍ പോകുന്നതെങ്കില്‍ അതേറ്റവും ഗംഭീരമാകുമെന്നെ പറയാന്‍ കഴിയൂ.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow